കൊച്ചി: സ്വകാര്യ ലാബുകള്‍ പനിബാധിതരുടെ കഴുത്തറുക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ 200 രൂപയില്‍ താഴെ ചാര്‍ജ് വരുന്ന രക്ത പരിശോധനകള്‍ക്ക് 3000 രൂപവരെയാണ് സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്.
ബിപിഎല്‍ കാര്‍ക്ക് മാത്രമാണ് സൗജന്യ പരിശോധന സാധ്യമാകൂ. സ്വകാര്യ ലാബുകള്‍ക്ക് ഫീസ് ഏകീകരണമില്ലെന്നതും, ഇവരെ സര്‍ക്കാര്‍ നിയന്ത്രിക്കാത്തത് തോന്നുന്ന വിധം ഫീസ് ഈടാക്കാന്‍ ഇവരെ കരുത്തരാക്കുകയാണ്. രക്ത ഗ്രൂപ്പ് നിര്‍ണ്ണയമടക്കം, പ്രമേഹം തിരിച്ചറിയാനും ഓരോ ലാബിലും വ്യത്യസ്ത ഫീസുകളാണ് ഇടാക്കുന്നത്. ഇത്തരം ലാബുകളില്‍ പലതിന്റേയും ഉടമസ്ഥാവകാശം സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാര്‍ക്കാണെന്നത് പരസ്യമായ രഹസ്യമാണ്. തങ്ങളുടെ ലാബില്‍ പരിശോധിച്ചാല്‍മാത്രമേ ശരിയായ റിസല്‍റ്റ് ലഭ്യമാകൂ എന്നാണ് ഈ ഡോക്ടര്‍മാരുടെ ഭാഷ്യം. തൈറോയിഡ് ടെസ്റ്റിംഗ് നടത്തുന്നതിന് മിക്ക ലാബുകളിലും സൗകര്യമില്ല. എന്നാലും ലാബുകള്‍ പരിശോധനയ്‌ക്ക് രക്തം ശേഖരിക്കുകയും ഒരു ദിവസത്തിന് ശേഷം ഫലം തരാമെന്ന് അറിയിക്കുകയുമാണ് പതിവ്.
പല ലാബുകളും പരിശോധിക്കാതെ തെറ്റായ ഫലങ്ങളാണ് നല്‍കുന്നത്. ഫലങ്ങളില്‍ മാറ്റം ഉണ്ടാകുന്നത് ലാബിന്റെ കുറ്റമല്ലെന്ന് വിദക്തോപദേശം. രോഗിയുടെ പരിശോധന സമയത്തെ നിലയില്‍ മാറ്റം വന്നാല്‍ റിസല്‍റ്റിലും മാറ്റം വരാം. ഇതാണ് ലാബ് ഉടമകളുടെ കരുത്ത്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ലാബുകള്‍ പരിശോധനയിലും, ഫീസ് ഈടാക്കുന്നതിലും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് രോഗികള്‍ ആവശ്യപ്പെട്ടു.
















