പൂനെ: ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയിലെ (എഫ്ടിഐഐ) പ്രതിസന്ധി പരിഹരിക്കുന്നതിനായി മൂന്നംഗ സംഘത്തെ വാര്‍ത്താവിതരണ മന്ത്രാലയം നിയോഗിച്ചു. 70 ദിവസമായി തുടരുന്ന വിദ്യാര്‍ത്ഥി സമരം കഴിഞ്ഞ ദിവസം അക്രമാസക്തമാവുകയും ഡയറക്ടറെ തടഞ്ഞുവെ ക്കു കയും ചെയ്തിരുന്നു. ഡയറക്ടറെ വിദ്യാര്‍ത്ഥികള്‍ തടയുന്ന ദൃശ്യങ്ങള്‍ മാനേജ്‌മെന്റ് പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് അഞ്ച് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംഘം ചര്‍ച്ചകള്‍ക്കായി എത്തുന്നത്.
ന്യൂസ് പേപ്പേഴ്‌സ് ഓഫ് ഇന്ത്യാ രജിസ്ട്രാര്‍ എസ്.എം. ഖാന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സ്ഥിതിഗതികള്‍ വിലയിരു ത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്. പ്രമുഖ സീരിയല്‍ നടന്‍ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയോഗച്ചിതിന്റെ പേരിലാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്, സംഘം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രശാന്ത് പത്രാബെയുമായി ചര്‍ച്ചനടത്തും. വേണ്ടിവന്നാല്‍ വിദ്യാര്‍ത്ഥികളുമായും ചര്‍ച്ച നടത്തും. പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ശേഷം റിപ്പോര്‍ട്ട് മന്ത്രാലയത്തിന് സമര്‍പ്പിക്കും.
2008 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ അപൂര്‍ണമായ ഫിലിം പ്രോജക്ടുകള്‍ക്കു മാര്‍ക്കിടുന്നു എന്ന് പറഞ്ഞാണ് ഡയറക്ടറെ തടഞ്ഞത്. അതേ സമയം കേന്ദ്ര പ്രതിനിധിസംഘവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും എന്നാല്‍ അടിസ്ഥാന പ്രശ്‌നങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നാണ് സമരക്കാരുടെ നിലപാട്.
















