ലക്‌നൗ: കൂട്ടബലാത്സംഗം പ്രായോഗികമായ കാര്യമല്ലെന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങിന്റെ പ്രസ്താവന വിവാദമാകുന്നു.
നേരത്തേ ബലാത്സംഗത്തിന് വധ ശിക്ഷ നല്‍കണമെന്ന വാദത്തെ എതിര്‍ത്ത് ആണ്‍കുട്ടികളുടെ ചെറിയ പിഴവിനു തൂക്കിലേറ്റരുതെന്ന മുലായത്തിന്റെ പ്രസ്താവനപോലെ ഇതും കടുത്ത വിമര്‍ശനങ്ങള്‍ക്കിടവരുത്തിയിരിക്കുകയാണ്.
യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി ഭരണത്തില്‍ ബലാത്സംഗ സംഭവങ്ങളും മറ്റു സ്ത്രീ പീഡനങ്ങളും വര്‍ദ്ധിച്ചുവരവേയാണ് മുലായത്തിന്റെ ഈ പ്രസ്താവന.
ബലാത്സംഗം ഒരാള്‍ ചെയ്യുന്നു, പക്ഷേ, കേസില്‍ മൂന്നും നാലും പേര്‍ പ്രതിയാക്കപ്പെടുന്നു. നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം നടപ്പുള്ള കാര്യമല്ലാതായിട്ടുപോലും…. മുലായം ഒരു യോഗത്തില്‍ പ്രസ്താവിച്ചു.
സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി ഇ റിക്ഷകള്‍ വിതരണം ചെയ്യുന്ന പരിപാടിയിലാണ് മുലായം ഇതു പറഞ്ഞത്. യുപിയിലെ ജനസംഖ്യ 21 കോടിയാണ്, മധ്യപ്രദേശില്‍ ആറും. മധ്യപ്രദേശില്‍ ബലാത്സംഗത്തിന്റെ എണ്ണം 9.8 ശതമാനമാണ്, യുപിയില്‍ വെറും രണ്ടും. ദല്‍ഹിയെക്കുറിച്ച് ചോദിക്കരുത്, ഞാന്‍ അവിടെയാണ് താമസിക്കുന്നത്. എനിക്കറിയാം എന്താണു സംഭവിക്കു
ന്നതെന്ന്. ഇവിടെയാണ് ഏറ്റവും കുറവ്.
ഒരാള്‍ ബലാത്സംഗം ചെയ്യുന്നു, നാലുപേര്‍ പ്രതികളാകുന്നു. അങ്ങനെ നടക്കുമോ, അതു പ്രായോഗികമാണോ, മുലായം ചോദിച്ചു.
















