ആലപ്പുഴ: സ്ത്രീകള്‍ക്ക് സുരക്ഷിതമായും നിര്‍ഭയമായും ഓട്ടോറിക്ഷകളില്‍ സഞ്ചരിക്കുന്നതിനുവേണ്ടി ടൗണില്‍ സവാരി നടത്തുന്ന 100 ഓട്ടോറിക്ഷക്കാരെ ഉള്‍പ്പെടുത്തി് ‘നിര്‍ഭയ സവാരി’ എന്ന സ്ത്രീ സൗഹൃദ ഓട്ടോ സംവിധാനം പോലീസ് നടപ്പിലാക്കുന്നു. പദ്ധതിയുടെ ഉത്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് വനിതാ ഹെല്‍പ്‌ലൈന് മുന്‍വശം ആലപ്പുഴ ജില്ലാ പോലീസ് മേധാവി വി. സുരേഷ് കുമാര്‍ നിര്‍വ്വഹിക്കും. ഉത്ഘാടനത്തോടനുബന്ധിച്ച് 100 ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടുന്ന റാലി സിറോ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ആലപ്പുഴ വനിതാ ഹെല്‍പ് ലൈനിന് മുന്‍വശം സമാപിക്കുന്നു. ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.ലാല്‍ജി സ്വാഗതം പറയും. ആദ്യ സവാരി ഫഌഗ് ഓഫ് സിനിമാ താരം ശരണ്യാമോഹന്‍ നിര്‍വ്വഹിക്കും. സബ്ബ് കളക്ടര്‍ ഡി. ബാലമുരളി, ആലപ്പുഴ ജില്ലാ പോലീസ് ഡെപ്യൂട്ടി കമാണ്ടന്റ് ഐവാന്‍ രത്തിനം, ആലപ്പുഴ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈഎസ്പി ജോര്‍ജ്ജ് ചെറിയാന്‍ , കേരളാ പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി ബി റഫീഖ്, പ്രസ് ക്ലബ് സെക്രട്ടറി ജി.ഹരികൃഷ്ണന്‍, കെപിഎ ജില്ലാ സെക്രട്ടറി എസ്. ഷിബു എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തും.
നിലവില്‍ പലയിടങ്ങളിലും സ്ത്രീസുരക്ഷയ്‌ക്കായി ഷീ ടാക്‌സി പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ മാതൃക പിന്തുടര്‍ന്നാണ് ആലപ്പുഴ നഗരത്തില്‍ നിര്‍ ഭയ സവാരി പദ്ധതിക്കും തുടക്കം കുറിക്കുന്നത്.
















