കൊട്ടിയം: ദേശീയപാതയില്‍ വാഹനാപകടങ്ങളുടെ പെരുമഴ. കൊട്ടിയം സിത്താര ജങ്ഷന്‍, മൈലക്കാട് എന്നിവടങ്ങളിലാണ് അപകടങ്ങള്‍ ഉണ്ടായത്. വൈകിട്ട് നാല് മണിയോടെ മൈലക്കാട് ഇറക്കത്ത് കൊട്ടിയം ഭാഗത്ത് നിന്നും വന്ന സ്‌കൂള്‍ ബസ് ബൈറോഡിലേക്ക് തിരിയുന്നതിനിടയില്‍ തിരുവനന്തപുരം ഭാഗത്ത് നിന്നും അമിതവേഗത്തില്‍ വന്ന ഇന്നോവ കാര്‍ ബസില്‍ ഇടിക്കുകയും ബസ് നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിയുകയും ചെയ്തു. ബസ് െ്രെഡവര്‍ക്ക് നിസ്സാരപരിക്ക് പറ്റിയെങ്കിലും കുട്ടികള്‍ക്ക് ആര്‍ക്കും പരിക്കുണ്ടായില്ല. ബസ് െ്രെഡവറുടെ ആത്മസമീപനവും ഈ സമയത്ത് റോഡില്‍ വാഹനങ്ങള്‍ അധികമില്ലാത്തതും കാരണം വന്‍ ദുരന്തമാണ് ഒഴിവായത്. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ റോഡിന് എതിര്‍വശത്ത് തെറിച്ചു പോയി.
വാഹനത്തില്‍ സഞ്ചരിച്ചവര്‍ മദ്യപിച്ചിരുന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊട്ടിയം പോലീസ് കേസെടുത്തു. അപകടത്തെ തുടര്‍ന്ന് ഓടികൂടിയ നാട്ടുകാരും ഹൈവേ പോലീസും കുട്ടികളെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം സ്‌കൂള്‍ അധികൃതര്‍ വീടുകളില്‍ എത്തിക്കുകയും ചെയ്തു. വൈകിട്ട് അഞ്ചര മണിക്ക് കൊട്ടിയം സിത്താര ജങ്ഷനില്‍ മുമ്പില്‍ പോയ വാഹനം ബ്രേക്ക് പിടിച്ചതിനെ തുടര്‍ന്ന് ഒന്നിന് പിറകില്‍ മറ്റൊന്നിടിച്ചു.
നാല് വാഹനങ്ങള്‍ക്കാണ് അപകടമുണ്ടായത് തുടര്‍ന്ന് ആറു മണിയോടെ കൊട്ടിയം ജങ്ഷന്റെ പടിഞ്ഞാറ് ഭാഗത്തും സമാനരീതിയില്‍ അപകടം ഉണ്ടായി മൂന്ന് വാഹനങ്ങള്‍ ആണ് അപകടത്തില്‍പെട്ടത്. ആര്‍ക്കും പരിക്കുകള്‍ ഇല്ല. അപകടങ്ങള്‍ മൂലം വലഞ്ഞത് സാധാരണകകാരായ ജനങ്ങളാണ്. മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ബ്ലോക്ക് ആണ് കൊട്ടിയത്ത് ഉണ്ടായത്.
















