മണാലി: ഹിമാചല്‍ പ്രദേശിലെ കുളുവിലെ മണികരന് സാഹിബ് ഗുരുദ്വാരയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ കൂടിയേക്കാം. മണ്ണും കല്ലും ഗുരുദ്വാര കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു ദുരന്തം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര് കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സംശയം. പ്രശസ്തമായ സിഖ് തീര്‍ഥാടന കേന്ദ്രമാണ് മണികരന് സാഹിബ് ഗുരുദ്വാര. നിത്യേന നൂറുകണക്കിന് പേരാണ് ഇവിടെയെത്തുന്നത്.
അടുക്കളകെട്ടിടത്തിനു മേലാണ് കല്ലും മണ്ണും പതിച്ചത്.കല്ലും മണ്ണും പ്രധാനകെട്ടിടങ്ങള്ക്കു മേല്‍ വീണരുന്നെങ്കില് ദുരന്തത്തിന്റെ വ്യാപ്തി കൂടുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: