കൊല്‍ക്കത്ത: അഴിമതി വീരന്‍ സബ് അസിസ്റ്റന്റ്എഞ്ചിനീയറുെട വസതിയില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്തത് ഇരുപതു കോടി രൂപ. ടോയ്‌ലറ്റിലും ടൈലിനടിയിലും വാട്ടര്‍ ടാങ്കിലും സോഫ, കിടക്ക എന്നിവയുടെ ഉള്ളിലും ഭിത്തി തുരന്നും ഒക്കെയായിട്ടാണ് ഇത്രയും പണം ഒളിപ്പിച്ചിരുന്നത്.
കെട്ടിടങ്ങളുടെ പ്ലാന്‍ അംഗീകരിച്ചിരുന്ന സബ് അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രണാബ് അധികാരിയുടെ വസതിയില്‍ നിന്നാണ് അഴിമതി വിരുദ്ധ സ്‌ക്വാഡ് പണം പിടിച്ചെടുത്തത്.
ആയിരത്തിന്റെയും നൂറിന്റെയും കെട്ടുകളാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്.നവംബറില്‍ മറ്റൊരു എന്‍ജിനിയറുടെ വസതിയില്‍ നിന്ന് പത്തു കോടി രൂപ പിടിച്ചിരുന്നു. 45 കാരനായ അധികാരിക്ക് ഇപ്പോള്‍ ശമ്പളം 45000 രൂപയാണ്. ഇതനുസരിച്ച് ഇയാള്‍ 371 വര്‍ഷം കൊണ്ട് കൈപ്പറ്റേണ്ട തുകയാണ് ഇപ്പോള്‍ പിടിച്ചെടുത്ത 20. 75 കോടി രൂപ.
















