Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൂക്കളമൊരുക്കാന്‍ തമിഴ്‌നാട് കനിയണം പൂവിന് തൊട്ടാല്‍ പൊള്ളുന്ന വില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2015, 10:44 pm IST
in Ernakulam

കൊച്ചി: ഓണസദ്യയും ഓണക്കളികളും ഓണപ്പുടവയും ഓണപ്പൂക്കളുമായി ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. ഓണത്തിന്റെ പ്രധാന ചടങ്ങായ ഓണപ്പൂക്കളം ഒരുക്കുന്നതിന് മലയാളി നാടും നഗരവും ഭേദമില്ലാതെ ആശ്രയിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരുന്ന പൂക്കളെയാണ്. പതിവുപോലെ ഇക്കുറിയും അത്തത്തെ വരവേല്‍ക്കാന്‍ തമിഴ്‌നാട് പൂക്കളെത്തിത്തുടങ്ങി. കര്‍ക്കിടകം വിട്ടൊഴിഞ്ഞതോടെ വിലയിലും വലിയ വര്‍ദ്ധനവുണ്ട്.

വിവിധ നിറത്തിലുള്ള ബെന്തിപൂക്കള്‍, അരളി, വാടാമല്ലി, ജമന്തി, ചെത്തി, തുളസി, താമര, റോസ് എന്നിവയാണ് പൂക്കളമിടാന്‍ ഉപയോഗിക്കുന്നത്. ഇവക്കെല്ലാം വന്‍ വിലവര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പൂക്കളമിടാന്‍ മുല്ലപ്പൂവ് പൊതുവേ ഉപയോഗിക്കാറുണ്ടെങ്കിലും ചിങ്ങം പിറന്നതോടെ മുല്ലപ്പൂവിനും വിലക്കൂടിയിട്ടുണ്ട്. വെള്ള ജമന്തിക്ക് കിലോ 300 രൂപയാണ് വില. അരളിക്ക് 250 രൂപയും ബെന്തിക്ക് 150 രൂപയും നല്‍കണം.

കഴിഞ്ഞ ദിവസം വരെ പത്ത് രൂപയുണ്ടായിരുന്ന മുല്ലപ്പൂവ് 20 രൂപയായി. തുടര്‍ച്ചയായി പൂവ് ഉപയോഗിക്കുന്നവര്‍ക്ക് ചൊറിച്ചില്‍ ഉണ്ടാകുന്നുണ്ട്. കോയമ്പത്തൂര്‍ മാര്‍ക്കറ്റില്‍ നിന്നും ലേലം വിളിച്ചെടുക്കുന്ന പൂക്കള്‍ ട്രെയിന്‍മാര്‍ഗമാണ് കൊച്ചിയിലെത്തുന്നത്. ഓണം വരവായതോടെ തമിഴ്‌നാട്ടില്‍നിന്നും ലോഡ് കണക്കിന് വിവിധയിനം പൂക്കളാണ് കൊച്ചി നഗരത്തില്‍ എത്തിയിരിക്കുന്നത്. ഓണം സീസണ്‍ പ്രമാണിച്ച് ഇരട്ടിവിലയാണ് ഈടാക്കുന്നത്. പൂക്കള്‍ തൂക്കിയാണ് വില്‍പ്പന. നഗരത്തിലെ നോര്‍ത്ത് പരമാര ക്ഷേത്രത്തിനു സമീപം, പൂക്കാരന്‍മുക്ക്, പാലാരിവട്ടം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പൂക്കള്‍ വിറ്റഴിക്കുന്നത്. അത്തം തലേന്ന് മുതല്‍ ഇവിടങ്ങളില്‍ പൂക്കള്‍ വാങ്ങാന്‍ വന്‍ തിരക്കാണ്. കൊച്ചി നഗരത്തെ കൂടാതെ ജില്ലയിലെ ചെറുപട്ടണങ്ങളിലും പൂവിപണി സജീവമായിട്ടുണ്ട്.

പൊള്ളാച്ചി, കോയമ്പത്തൂര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍നിന്നുമാണ് പൂക്കള്‍ കൂടുതലായി എത്തുന്നത്.വില്‍പ്പനക്കാരും തമിഴ്‌നാട് സ്വദേശികളാണ്. ഇവര്‍ക്ക് പൂക്കള്‍ എത്തിക്കുന്നതിന് ഏജന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാരകമായ കീടനാശിനികള്‍ തളിച്ച പൂക്കളാണ് മലയാളികളുടെ കൈകളില്‍ എത്തുന്നത് എന്നും പറയപ്പെടുന്നു. ഇതിനാല്‍ രോഗഭീതിയിലായപ്പോള്‍ പലരും തൊഴില്‍ പോലും ഉപേക്ഷിച്ചിട്ടുണ്ട്. കാല്‍ നൂറ്റാണ്ടിലേറെ കാലം പൂക്കള്‍ കച്ചവടം നടത്തിയിരുന്ന കീഴ്മാട് സ്വദേശി വേണുഗോപാല്‍ ഇതേകാരണത്താല്‍ പൂ കച്ചവടം ഉപേക്ഷിച്ചിരുന്നു. ഭാര്യ ശ്രീജ ഇപ്പോള്‍ സ്ഥാപനം ഏറ്റെടുത്ത് നടത്തുന്നുണ്ട്. കര്‍ക്കിടകത്തില്‍ കച്ചവടത്തിനുള്ള ക്ഷീണം ചിങ്ങത്തില്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് പൂക്കള്‍ കച്ചവടക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

India

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

Kerala

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

India

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

പുതിയ വാര്‍ത്തകള്‍

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)

പി. നാരായണനും ജസ്റ്റിസ് കെ.ടി. തോമസിനും ഇന്ന് പദ്മവിഭൂഷണ്‍ സമ്മാനിക്കും

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വീര്യം കുറഞ്ഞ മദ്യം; യുഡിഎഫ് തര്‍ക്കത്തിന് വീര്യമേറുന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനത്തില്‍

പിഴവ് തീര്‍ക്കാന്‍ പോര്‍ച്ചുഗല്‍, മുന്നേറാന്‍ ഇംഗ്ലണ്ട്

ഇറാന്‍ – യുഎസ് അന്തിമകരാര്‍ 60 ദിവസത്തിനകം; റോഡ് മാപ്പിന് അംഗീകാരം

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

വൈശേഷിക ദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.