ന്യൂദല്‍ഹി: കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ച ശുചിത്വ ഭാരത യജ്ഞം വന്‍ വിജയമായി മുന്നേറുന്നുണ്ടെന്നും മഹാത്മാ ഗാന്ധിയുടെ 125-ാം ജന്മ വര്‍ഷമായ 2019-ല്‍ ശുചിത്വ ഭാരതം സമര്‍പ്പിക്കുവാന്‍ കഴിയുമെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രഖ്യാപിച്ചു. ആദ്യ വര്‍ഷത്തെ പ്രവര്‍ത്തനത്തിനും പ്രചാരണത്തിനും പങ്കാളിയായ വിവിധ മേഖലയില്‍ പെട്ടവരെ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കുട്ടികളാണ് ഈ പദ്ധതിയുടെ വമ്പിച്ച വിജയത്തിലെ മുഖ്യ കണ്ണികളെന്നു ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി രാജ്യത്ത് 2.62 ലക്ഷം സ്‌കൂളുകളില്‍ 4.25 ലക്ഷത്തിലധികം ശൗചാലയങ്ങള്‍ ആവശ്യമാണെന്നും അവ സ്ഥാപിക്കുന്നതില്‍ ഏറെക്കുറേ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതില്‍ ടീം ഇന്ത്യ വിജയിച്ചുവെന്നും പറഞ്ഞു.
ഇതില്‍ വഹിച്ച പങ്കിന് സംസ്ഥാന ഗവണ്‍മെന്റുകള്‍, ജില്ലാതലത്തിലെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, നയ ആസൂത്രകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ എന്നിവരെയും പ്രധാനമന്ത്രിഅഭിനന്ദിച്ചു. 4.25 ലക്ഷം ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ മാത്രം കാര്യമല്ലിത്. നിരാശയുടെ അന്തരീക്ഷത്തില്‍ ഒന്നും നടക്കില്ലെന്ന ചിന്തയും, എങ്ങനെ നടത്തുമെന്നതും, എങ്ങനെ നടത്താമെന്നതുമാണ് കാര്യം. ഈ നേട്ടം ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്, മോദി പറഞ്ഞു.
















