ന്യൂദല്‍ഹി: കനത്തമഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കാമെന്ന് നാല് സംസ്ഥാനങ്ങള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തര്‍ പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അടുത്ത നാലുദിവസം ഹിമാലയന്‍ നിരകളില്‍ കനത്തമഴ പെയ്‌തേക്കും. ഈ മഴ ഗംഗയുടെയും ബ്രഹ്മപുത്രയുടെയും പോഷകനദികളില്‍ വെള്ളപ്പൊക്കത്തിനിടയാക്കും. ഇത് കിഴക്കന്‍ ഉത്തര്‍ പ്രദേശ്, ബീഹാര്‍,അസം,പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തിനിടയാക്കും. ദേശീയ ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിട്ടിയുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
















