പൂന:മഹാരാഷ്‌ട്രയിലെ പൊതുമേഖലാ സ്ഥാപനത്തില്‍നിന്നും പിന്നോക്ക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കോടികളുടെ ഫണ്ട് വെട്ടിച്ചതുമായി ബന്ധപ്പെട്ട് എന്‍സിപി എംഎല്‍എ രമേഷ് കാദ മിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എഎസ്ഡിസിയുടെ ചെയര്‍മാനായിരിക്കുമ്പോള്‍ നടത്തിയ 141 കോടിയുടെ കുംഭകോണത്തിനാണ് എന്‍സിപി നേ താവ് അറസ്റ്റിലായത്. പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി സ്ഥാപിതമായതാണ് ഈ കോര്‍പ്പറേഷന്‍.
ഇയാളുടെ നിയന്ത്രണത്തിലുള്ള ജോഷബ സെന്‍ട്രല്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയിലേക്ക് അനധികൃതമായി 41 കോടിരൂപ അനുവദിച്ചു.ഇദ്ദേഹത്തിന്റെതന്നെ നിയന്ത്രണത്തിലുള്ള ഔറംഗാബാദിലെ സ്പിന്നിങ് മില്ലിന് 58 കോടി രൂപ അനുവദിച്ചു.
എഎസ്ഡിസിക്ക് വന്‍ ബാധ്യത ഉണ്ടാക്കുന്ന തരത്തില്‍ നിരവധി സാമ്പത്തിക ഇട പാടുകളാണ് എംഎല്‍എ നടത്തിയത്. ഇത്തരത്തില്‍ 141 കോടി യുടെ വെട്ടിപ്പ് നടത്തിയതായിട്ടാണ് അന്വേഷണ സംഘം കണ്ടെ ത്തിയത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം മഹാരാഷ്‌ട്ര ഭരിച്ചിരുന്ന അവസരത്തിലാണ് തട്ടിപ്പുകള്‍ അരങ്ങേറിയത്. മഹാരാഷ്‌ട്രയിലെ ഉന്നത എന്‍സിപി നേതാക്കളിലൊരാളാണ് രമേഷ് കാദം.
















