ഏറ്റുമാനൂര്‍: കേരളം ബി ജെ പിക്ക് വേണ്ടി പാകമായിരിക്കുകയാണെന്നും കേരളത്തിലെ ജനങ്ങളുടെ വികാരം ബിജെപിക്ക് അനുകൂലമായിട്ടുണ്ടെന്നും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എം. ടി. രമേശ് പറഞ്ഞു. ബിജെപി ഏറ്റുമാനൂര്‍ മണ്ഡലം കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. അദ്ദേഹം യുഡിഎഫ് എല്‍ഡിഎഫ് മുന്നണികള്‍ ഒരുപോലെ ബിജെപിയുടെ വളര്‍ച്ചയെ ഭയപ്പെടുകയാണ്. അതിനാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പ് എങ്ങനെയും നീട്ടിക്കൊണ്ടു പോകാന്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ മൗനസമ്മതത്തോടെ ശ്രമിക്കുകയാണെന്നും രമേശ് അഭിപ്രായപ്പെട്ടു. കേരളത്തിലെ ഇരുമുന്നണികളുടെയും ഭരണം സംസ്ഥാനത്തെ പിന്നോട്ടടിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയ ജനങ്ങള്‍ ബിജെപിയെ മൂന്നാം ശക്തിയായി അംഗീകരിച്ചുകഴിഞ്ഞു. അവരുടെ പ്രതീക്ഷക്കൊത്ത പ്രവര്‍ത്തനം കാഴ്ച വെയ്‌കാന്‍ ബിജെപി പ്രവര്‍ത്തകര്‍ സജ്ജരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കണ്‍വന്‍ഷന്‍ ഏറ്റുമാനൂര്‍ പഞ്ചായത്ത് വിഭാഗം പ്രസിഡന്റ് കെ ആര്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹരി, ബൈജു, തെള്ളകം ഷാജി, കെ ആര്‍ ജയന്‍, അഡ്വ. ജയചന്ദ്രന്‍, രജി പൊടിപാറ എന്നിവര്‍ പ്രസംഗിച്ചു.
















