ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത് തന്നെ ഞെട്ടിച്ചെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍. സോണിയയുടെ നടപടി അത്ഭുതപ്പെടുത്തിയെന്ന് സി.എന്‍.എന്‍ഫ ഐ.ബി.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുമിത്ര മഹാജന്‍ വ്യക്തമാക്കി.
എന്തു കൊണ്ടാണ് അവര്‍ നടുത്തളത്തില്‍ ഇറങ്ങിയതെന്ന് അറിയില്ല. അംഗങ്ങള്‍ പ്ലക്കാര്‍ഡുമായി സഭയില്‍ വരുന്നത് നല്ല രീതിയല്ല. ഇതു ശരിയാണോ തെറ്റാണോ എന്ന് തനിക്കറിയില്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
സഭാ നടപടികള്‍ നല്ല രീതിയില്‍ കൊണ്ടു പോകാന്‍ താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് എം.പിമാര്‍ സഭ്യമല്ലാത്ത ഭാഷയാണ് സഭയില്‍ ഉപയോഗിച്ചതെന്നും സ്പീക്കര്‍ ആരോപിച്ചു.ഞാനെപ്പോഴും എന്റെ ദേഷ്യം പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചുവെന്നും അവര്‍ വ്യക്തമാക്കി.
















