ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്‌പ്പ് . ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ പൂഞ്ച് ജില്ലയിലെ ബാലാകോട്ട് സെക്ടറിലാണു വെടിവെയ്‌പ്പ് ഉണ്ടായത്. ഒമ്പതു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്നലെഅതിര്‍ത്തിയിലെ പൂഞ്ച് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ വെടിവയ്‌പ്പില്‍ അഞ്ചു പേര്‍ മരിച്ചിരുന്നു. 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ വെടിവയ്‌പ് ശക്തമാക്കിയതോടെ അതിര്‍ത്തിയിലെ ് ഗ്രാമങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമം ഇന്ത്യന്‍ സൈന്യം ശക്തമാക്കി.
പാക പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നതിനു പിന്നാലെയാണ് ഇന്നലെ വെടിവയ്‌പ് ആരംഭിച്ചത്. മെന്താര്‍, സൗജിയാന്‍, മന്തി സെക്ടറുകള്‍ക്കു നേരെ ഇന്നലെ രാവിലെ മുതല്‍ തന്നെ പാകിസ്ഥാന്‍ വെടിവയ്‌പ് ആരംഭിച്ചിരുന്നു. ഇന്ത്യന്‍ സൈന്യവും ഇവര്‍ക്കെതിരെ ശക്തമായി തിരിച്ചടിച്ചു.
















