ബംഗളൂരു: സംഘമിത്ര കര്‍ണാടകയുടെ നേതൃത്വത്തില്‍ കര്‍ക്കടകവാവ് പിതൃതര്‍പ്പണം നടന്നു. തലക്കാട് പഞ്ചലിംഗേശ്വര ക്ഷേത്രത്തിന് മുമ്പില്‍ കാവേരി തീര്ത്ഥക്കരയിലായിരുന്നു ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍.
രാവിലെ 8 മണിയോടെ രക്ഷാധികാരികളായ മാര്‍ത്താണ്ഡപിള്ള, ആര്.ആര്. രവി എന്നിവര്‍ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് സത്യനാരായണപ്രതിഷ്ഠ നടത്തിയശേഷം തീര്ത്ഥപൂജയും തീര്ത്ഥശുദ്ധിയും നടത്തി, തര്‍പ്പണത്തിന് തുടക്കംകുറിച്ചു.
സംഘമിത്ര പ്രസിഡന്റ് സന്തോഷ്കുമാര്‍, രാമകൃഷ്ണന്, ഒ.പി. സന്തോഷ്, അനില്‍കുമാര്‍, ടി.കെ.ആര്. നായര്‍, ടി.എസ്. നാരായണന്, ബലറാം, രാജന് തുടങ്ങിയവര്‍ നേതൃത്വം നല്കി. കൃഷ്ണകുമാര്‍ കടമ്പൂരിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
















