ന്യൂദല്‍ഹി: റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് രക്ഷയ്‌ക്കായി ദേശീയ പാതക്കടുത്ത് സ്ഥിതിചെയ്യുന്ന 140 സര്‍ക്കാര്‍ ആശുപത്രികളില്‍ ട്രോമാ കെയര്‍ സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
2012- ല്‍ രാജ്യത്ത് 1,38258 പേരാണ് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്. 509,667 പേര്‍ക്ക് അപകടങ്ങളില്‍ പരിക്കേറ്റു. കേരളത്തില്‍ 2012-ല്‍ 4,286 പേരാണ് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്. 41,915 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
















