ന്യൂദല്‍ഹി: ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ന്യൂദല്‍ഹി -വിശാഖപട്ടണം എ.സി എ.പി എക്സ്പ്രസ് ട്രെയിന്‍ സര്‍വീസിന് തുടക്കമായി. ന്യൂദല്‍ഹി റെയില്‍ ഭവനില്‍ നടന്ന ചടങ്ങില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സിങ് വഴി ട്രെയിന്‍ ഫഌഗ് ഓഫ് ചെയ്തു.
ഇക്കൊല്ലത്തെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച ഈ ട്രെയിന്‍ വിജയവാഡ വഴിയാണ് സര്‍വീസ് നടത്തുക. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, തൊഴില്‍ സഹമന്ത്രി ബന്ദാരു ദത്താത്രേയ, ശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രി വൈ.എസ.് ചൗധരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















