Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തദ്ദേശ തെരഞ്ഞെടുപ്പ് വൈകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 11:56 pm IST
in India

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നിശ്ചിത സമയത്ത് നടക്കില്ലെന്നുറപ്പായി. മുനിസിപ്പാലിറ്റി, പഞ്ചായത്ത് വാര്‍ഡ് വിഭജനം സംബന്ധിച്ച ഹൈക്കോടതി വിധികള്‍ക്കെതിരെ അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് 2015 ഒക്‌ടോബര്‍ അവസാനം നടക്കേണ്ട തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാക്കിയത്. അപ്പീല്‍ തീരുമാനം പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നു തന്നെ അതിനുള്ള നടപടികളാരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റികളില്‍ നാലെണ്ണവും പഞ്ചായത്ത് വാര്‍ഡ് വിഭജനവും റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധികള്‍ക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത്. ഇതോടെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായി. മുസ്ലിംലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്ന് ഇതോടെ വ്യക്തമായി.

അപ്പീല്‍ പോകാനുള്ള സാഹചര്യം സൃഷ്ടിച്ചത് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി 2010 ലെ വാര്‍ഡ് നില അനുസരിച്ച് മുന്നോട്ടുപോകാന്‍ നിയമതടസ്സങ്ങളുണ്ടെന്നും പറഞ്ഞു. കഴക്കൂട്ടം തുടങ്ങി നാലു മുനിസിപ്പാലിറ്റികളുടെ രൂപീകരണമാണ് കോടതി അംഗീകരിക്കാത്തത്. മറ്റുള്ളവ അംഗീകരിച്ചു. അതുപോലെ പഞ്ചായത്ത് വാര്‍ഡ് വിഭജനവും കോടതി റദ്ദാക്കി. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് 2010 ലെ വാര്‍ഡ് നിലയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അതിനാല്‍ നിയമപരമായ തുടര്‍നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. കോടതിയില്‍ നിന്നുണ്ടായ നിയമപ്രശ്‌നത്തിന് കോടതിയില്‍ നിന്നു തന്നെ പരിഹാരം കണ്ടെത്തിയേ പറ്റൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചായത്ത് വാര്‍ഡ് വിഭജനം സംബന്ധിച്ച തര്‍ക്കം യുഡിഎഫില്‍ രൂക്ഷമായതാണ് സര്‍ക്കാരിനെക്കൊണ്ട് ഇത്തരത്തിലൊരു തീരുമാനം എടുപ്പിച്ചത്. എന്തുവില കൊടുത്തും വാര്‍ഡ് വിഭജനവുമായി മുന്നോട്ടുപോകാനായിരുന്നു മുസ്ലിംലീഗിന്റെ തീരുമാനം. വേണ്ടിവന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കണമെന്നും ലീഗ് കര്‍ശനനിലപാട് സ്വീകരിച്ചിരുന്നു. ഇന്നലെ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരുവനന്തപുരത്തെ വസതിയില്‍ ചേര്‍ന്ന ലീഗ് മന്ത്രിമാരുടെ യോഗത്തിലായിരുന്നു തീരുമാനം. ഡോ. എം.കെ. മുനീര്‍, മഞ്ഞളാംകുഴി അലി, ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവരാണ് യോഗം ചേര്‍ന്നത്. അപ്പീല്‍ നല്‍കാന്‍ എല്ലാ സാധ്യതകളും സര്‍ക്കാരിന് മുന്നില്‍ തുറന്നു കിടക്കുകയാണ്. മാനദണ്ഡങ്ങള്‍ പാലിച്ചാണ് പഞ്ചായത്ത് നഗരകാര്യ വകുപ്പുകള്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയത്. സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് വിഭജനവും പുതിയ പഞ്ചായത്തുകളുടെ രൂപീകരണവും നടന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ലീഗിന്റെ മന്ത്രിമാര്‍ക്ക് വീഴ്ച ഉണ്ടായിട്ടില്ല. കോടതിവിധി പ്രതികൂലമായ സാഹചര്യത്തില്‍ കുറ്റം മുഴുവന്‍ ലീഗിന്റെ തലയില്‍ കെട്ടിവയ്‌ക്കുന്നത് അനുവദിക്കാനാകില്ല. അതിനാല്‍ സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കണമെന്ന് മുഖ്യമന്ത്രിയോട് ലീഗ് നേതാക്കള്‍ ശക്തമായി ആവശ്യപ്പെട്ടു.

വിഷയം പരിശോധിച്ച് തര്‍ക്കമൊഴിവാക്കി തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തണമെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന ഏകോപനസമിതി യോഗം നിലപാടെടുത്തത്. ഇതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ യോഗം ചുമതലപ്പെടുത്തിയിരുന്നു. അപ്പീല്‍ വിഷയത്തില്‍ മുസ്ലിംലീഗിന്റെ പിടിവാശിക്കു വഴങ്ങേണ്ട. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കൃത്യസമയത്തു തന്നെ നടത്തണം. വാര്‍ഡു വിഭജനം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ എല്ലാ നിയമവശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കണം. ഇതിനായാണ് യോഗം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ വാര്‍ഡ് വിഭജനത്തിന്റെ പേരില്‍ മുസ്ലിംലീഗുമായി കലഹിക്കരുതെന്നും പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏകോപനസമിതിയില്‍ ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ യുഡിഎഫിന് ദോഷം ചെയ്യുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ മുന്നറിയിപ്പു നല്‍കി.

പഞ്ചായത്ത് വാര്‍ഡുകളുടെ വിഭജനവും നാലു മുനിസിപ്പാലിറ്റികളുടെ രൂപീകരണവും റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയ ലീഗിന്റെ നീക്കം അവസാനം വിജയം കാണുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.