Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശത്രു ചെറുതായാലും അലംഭാവം അരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2015, 08:49 pm IST
in Samskriti

ഹനുമാനെ തടയാന്‍ ഒരു ചതിപ്രയോഗത്തിനൊരുങ്ങുകയാണ് രാവണന്‍. പണിയേല്‍പ്പിക്കുന്നത് കാലനേമിയെയാണ്. കാലനേമി പരമ രാമഭക്തനായിരുന്നു. എല്ലാവരേയും കൊല്ലിക്കാതെരാമനെ ശരണംപ്രാപിച്ചാല്‍ ഈ ഘട്ടത്തിലും രാമന്‍മാപ്പുതരുമെന്നെല്ലാം രാവണനോടും ഉപദേശിക്കുന്നു. ഉത്തമമായ ഭക്തിമാര്‍ഗമാണ് കാലനേമി ഉപദേശിക്കുന്നത്. എന്നാല്‍ രാവണനതെല്ലാം വിരോധമായാണ് തോന്നുന്നത്.

വിദ്യ ഉണ്ടായാലും അതു പകരുന്നത് യോഗ്യമായ സ്ഥലത്തും സമയത്തും യോഗ്യനായ മനുഷ്യനിലേക്കും വേണം. അസ്ഥാനത്തും അസമയത്തും അയോഗ്യനിലും വിദ്യ ഫലിക്കില്ല, ശോഭിക്കില്ല. കാലനേമി ഉപദേശിക്കാന്‍ അധികാരമുള്ളയാളല്ല, രാവണന്‍ കേള്‍ക്കാന്‍ യോഗ്യനുമല്ല. സ്ഥലവും സമയവും തെറ്റാണ്. അയോഗ്യനു ജ്ഞാനം പകരാന്‍ ശ്രമിച്ചാല്‍ മരണവും ഭവിക്കാം എന്നു വാല്മീകി ഈ സംഭവത്തിലൂടെ പറഞ്ഞുതരുന്നു. മരണഭയം മൂലം രാവണന്‍ പറഞ്ഞതു കേള്‍ക്കേണ്ടിവരുന്നു. തനിക്കു യോജിച്ച സ്ഥലമല്ലെങ്കിലും താന്‍ അപമാനിക്കപ്പെടുമെന്നുറപ്പായാലും ആ സ്ഥലം വിടുകയാണ് ഭേദം. അല്ലെങ്കില്‍ എതിര്‍ക്കാന്‍ കെല്‍പ്പുവേണം. ദൈവസഹായത്താലും കൈക്കരുത്താലും അടരാടുന്ന ഹനുമാന്‍ കാലനേമിയുടെ ചതിയെ മറികടക്കുന്നു. എന്നാല്‍ ജാഗ്രതയില്ലായിരുന്നെങ്കില്‍ ഹനുമാന്‍ മുതലയുടെ ഭക്ഷണമായേനെ. സജ്ജനങ്ങള്‍ സദാ ജാഗ്രതയോടെ ഇരുന്നാലെ സ്വാതന്ത്ര്യം, ധര്‍മ്മം, മതം എന്നിവ സംരക്ഷിക്കാനാവൂ. ചെറിയൊരു അശ്രദ്ധമൂലം വലിയ വിപത്തുകള്‍ ഉണ്ടാകാം. ഹനുമാന്‍ കാലനേമിയുടെ ചതിയില്‍ കുടുങ്ങിയിരുന്നെങ്കില്‍ യുദ്ധം രാവണജയത്തില്‍ കലാശിച്ചേനെ. ദൈവാനുഗ്രഹം ഫലിക്കണമെങ്കിലും സ്വന്തം കഴിവും കരുത്തും വേണം. ഏതായാലും മൃതസഞ്ജീവനിയുമായെത്തി വാനരസൈന്യത്തെയും രാമലക്ഷ്മണന്മാരെയും ജീവിപ്പിക്കാന്‍ ഹനുമാനായി.

ഇന്നും രാമായണം വായിക്കാതെ പിണങ്ങിയിരിക്കുന്ന ഒരു ഗ്രാമം ഉത്തരാഖണ്ഡിലുണ്ടെന്ന് വാര്‍ത്തയില്‍ കണ്ടു. തങ്ങളുടെ ഗ്രാമമാണ് ഹനുമാന്‍ പിഴുതുകൊണ്ടുപോയതെന്നാണ് അവരുടെ വാദം. രാമായണം ഭാരതീയമനസ്സുമായി എത്രമാത്രം ഇഴുകിച്ചേര്‍ന്നിരിക്കുന്ന മഹാകാവ്യമാണെന്നു നോക്കൂ.

ഇപ്പോള്‍ രാവണനയക്കുന്നത് രണ്ടാം തലമുറയെയാണ്. യുദ്ധത്തില്‍ ഒന്നാം തലമുറ അവസാനിച്ചെന്നു ചുരുക്കം. കുംഭകര്‍ണ്ണന്റെയും വരന്റെയും രാവണന്റെയും മക്കള്‍ യുദ്ധത്തിനിറങ്ങുന്നു. അതല്ലെങ്കില്‍ അവര്‍ സേനാപതിസ്ഥാനത്തേക്ക് എത്തുന്നു. പരാമക്രമത്തില്‍ അവര്‍ പിന്നിലൊന്നുമല്ല. പലപ്പോഴും ദീര്‍ഘമായ ഏറ്റുമുട്ടലുകളില്‍ ഒരുഘട്ടം വിജയിച്ചുകഴിഞ്ഞാല്‍ ഒരു കൃതകൃത്യതാഭാവം വന്നുചേരാറുണ്ട്. എന്നാല്‍ ശ്രീരാമന്‍ പിന്തുടരുന്നത് ശത്രു എത്ര ചെറുതായാലും അലംഭാവം പാടില്ലെന്ന സിദ്ധാന്തമാണ്. മകരാക്ഷനെ കൊല്ലാന്‍ ശ്രീരാമന് വരനെ കൊന്നതിനേക്കാള്‍ പാടുപെടേണ്ടിവന്നു.

ഇനി പ്രധാനമായി ഇന്ദ്രജിത്തും രാവണനുമാണ് ബാക്കിയുള്ളത്. രാവണന്‍തന്നെ പുറപ്പെട്ടപ്പോള്‍ ഇന്ദ്രജിത് തന്നെയയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മുമ്പ് രണ്ടുപ്രാവശ്യം തങ്ങളെ മോഹിപ്പിച്ച് വീഴ്‌ത്തിയ ആളായതിനാല്‍ വാനരസൈന്യവും രാമലക്ഷ്മണന്മാരും ജാഗരൂകരായിരുന്നു. ശ്രീരാമന്റെ ഹൃദയം തകര്‍ക്കുന്ന ഒരു ചതിപ്രയോഗമായിരുന്നു മായാസീതയെ കൊന്നത്. ഇത് ഇന്നും പ്രയോഗിക്കപ്പെടുന്ന ഒരു യുദ്ധതന്ത്രമാണ്. ഇന്ദ്രജിത് വില്ലാളിയും തന്ത്രശാലിയുമായിരുന്നെന്ന് പറയുകയാണ് കവി ഇവിടെ.

ചിലരെ ബന്ദികളാക്കി മറുവശത്തിനെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കലും ചിലരെ വധിച്ചെന്നു പ്രചരിപ്പിച്ച് മനോബലം തകര്‍ക്കലും യുദ്ധത്തില്‍ സാധാരണയാണ്. ഇപ്രകാരംതന്നെയൊരു ശ്രദ്ധതിരിക്കല്‍ തന്ത്രമായിരുന്നു ഇന്ദ്രജിത് മായാസീതയെ വധിക്കലെന്ന മായാദൃശ്യംകൊണ്ട് ഉദ്ദേശിച്ചത്. അയാളതില്‍ നൂറുശതമാനം വിജയിക്കുകയുംചെയ്തു. ശ്രീരാമന്‍, ഹനുമാന്‍ മുതലായ എല്ലാവരും അതു സത്യമാണെന്ന് കരുതി മനോബലം നശിച്ചവരായിത്തീര്‍ന്നു.

ഒരിക്കലും യുദ്ധത്തില്‍ തോല്‍ക്കയോ പിന്‍വാങ്ങുകയോ ചെയ്യാത്ത ഹനുമാനെപ്പോലെയും ജാംബവാനെപ്പോലെയുള്ളമുവര്‍ പോലും പിന്നോട്ടുമാറി രാമന്റെ അടുത്തെത്തി. ഏത് യുദ്ധത്തിനും ഒരു തക്കകാരണവും ഒര വ്യക്തമായ ശത്രുവും വേണം. ശത്രുതക്കു കാരണമെന്തെല്ല കാരണംകൊണ്ടുദ്ദേശിക്കുന്നത്. നേടാനുള്ളത് എന്തെന്ന ഒരു നല്ല കാരണം വേണം. ഇവിടെ സീതയെ തിരിച്ചെടുക്കുക എന്ന സ്പഷ്ടമായ ഒരു ലക്ഷ്യം മുന്നിലുള്ളപ്പോള്‍ ഉള്ള മനോബലം അതു നഷ്ടമായപ്പോള്‍ കാണുന്നില്ല. ഈ യുദ്ധമനോശാസ്ത്രത്തെ സ്പഷ്ടമാക്കുകയാണ് മഹാകവി ഇവിടെ.

ഭാരതചരിത്രം പരിശോധിച്ചാലും കാണാവുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. പുറമേനിന്ന് വന്ന ശത്രുക്കളെ തിരിച്ചറിഞ്ഞ് ഇല്ലായ്‌മ ചെയ്ത നമ്മുടെ പൂര്‍വ്വികര്‍ക്ക് അതേ ശത്രുക്കള്‍ ഇവിടെ ദീര്‍ഘകാലം തങ്ങിയപ്പോള്‍ അവരോടു ശത്രുത ഇല്ലാതായിത്തുടങ്ങി. അപൂര്‍വ്വം ചിലര്‍ മാത്രമേ മുഗളരെ ശത്രുക്കളായി കണ്ടുള്ളൂ. ചില ശക-ഹൂണ രാജാക്കന്മാരെ ഭാരതീയ രാജാക്കന്മാരായാണ് വര്‍ണ്ണിക്കുന്നത്. മുഗളരെയും അങ്ങനെതന്നെ. ശത്രുമാത്രഭേദവും ശത്രുവിന്റെ ചതിയും നയങ്ങളും തിരിച്ചറിയാനാവാത്ത ഇതേ അവസ്ഥയിലായി കുറച്ചുനേരത്തേക്കെങ്കിലും രാമസൈന്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

പുതിയ വാര്‍ത്തകള്‍

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.