ഏറ്റുമാനൂര്‍: ശ്രീമഹാദേവക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും വികസനപ്രവര്‍ത്തനും പ്രഹസനമാകുന്നതായി വിശ്വഹിന്ദുപരിഷത്ത് ആരോപിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ദേവപ്രശ്‌നത്തിന്റെയും കൊടിമരപ്രതിഷ്ഠയുമായും ബന്ധപ്പെ വരവ്‌ചെലവ് കണക്ക് ഇതുവരെയും സമര്‍പ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. ഇതില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ട്.
ക്ഷേത്ര ആനക്കൊട്ടില്‍ ഉപയോഗശൂന്യമായി ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണ്. ക്ഷേത്രത്തിന് ചുറ്റുമുള്ള നടപ്പന്തല്‍ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചിരിക്കുന്നു. അവിടവിടെ ഇരുമ്പു തൂണുകള്‍, ചാനലുകള്‍ തുടങ്ങിയവ അപകടാവസ്ഥയിലാണ്. പുനരുദ്ധാരണ പ്രവര്‍ത്തിന്റെ ഭാഗമായുള്ള നിര്‍മ്മാണ കരാറുകാരന് ജോലി ചെയ്ത ഇനത്തില്‍ 60 ലക്ഷം രൂപ ഇനിയും ലഭിക്കുവാനുണ്ട്. ഈ പണം ഇനിയും നല്‍കുവാന്‍ തയ്യാറായിട്ടില്ല. കരാറുകാരന് ഈ പണം ഉടന്‍ നല്‍കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ആവശ്യപ്പെട്ടു.
ക്ഷേത്രോപദേശകസമിതി നോക്കുകുത്തിയായി മാറുകയും ഉദ്യോഗസ്ഥരുമായി ഒത്തുകളിക്കുകയും ക്ഷേത്ര സംരക്ഷണച്ചുമതല നിര്‍വ്വഹിക്കാതിരിക്കുകയും ചെയ്യുന്നു.
ഇത്തരം പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദുപരിഷത്ത് പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. ക്ഷേത്രോപദേശകസമിതി പിരിച്ചുവിട്ട് പുതിയ സമിതിയ രൂപീകരിക്കണമെന്നും വിശ്വഹിന്ദുപരിഷത്ത് ആവശ്യപ്പെട്ടു.
















