Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇടയുന്നവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2015, 09:53 pm IST
in Vicharam

അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ രക്ഷയ്‌ക്കായി സര്‍ക്കാര്‍ വക്കീലന്മാരെല്ലാവരും കൂടി പുതുപ്പള്ളിയിലെയും പാലായിലെയും പരമവിശുദ്ധന്മാരുടെ പുണ്യസവിധത്തില്‍ ഒത്തുചേരുകയും നിത്യവിശുദ്ധയാം കന്യാമറിയത്തിന്റെ നാമം വാഴ്‌ത്തുകയും ആട്ടിന്‍പറ്റങ്ങളാണ് തങ്ങളെന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയും ചെയ്ത നാളുകളിലൊന്നിലാണ് ലത്തീന്‍ കത്തോലിക്കരുടെ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം ഇടയലേഖനം പുറത്തിറക്കുന്നത്. വിഴിഞ്ഞത്ത് തുറമുഖം അനുവദിക്കില്ലെന്നാണ് ഇടഞ്ഞ ലേഖനത്തിന്റെ പൊരുള്‍.

സൂസപാക്യം പറഞ്ഞതുകൊണ്ട് മതേതര മാധ്യമങ്ങള്‍ മിണ്ടിയിട്ടില്ല. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ ഹിന്ദുക്കള്‍ മനസുവെച്ചാല്‍ മതിയെന്നോ മറ്റോ പണ്ട് സുരേഷ് ഗോപി ഒന്ന് മുരടനക്കിയപ്പോഴായിരുന്നു ഇവറ്റകളുടെ മതേതരവെറി കേരളത്തെ വിറപ്പിച്ചുകളഞ്ഞത്. കാലമിപ്പോള്‍ കപ്പേള മുതലാളിമാര്‍ക്കും കയ്യേറ്റക്കാര്‍ക്കുമാണ്. മലയോരം മൊത്തത്തില്‍ ഒറ്റ ഉത്തരവുകൊണ്ട് ഇടുക്കി ഇടയന്‍ ആനിക്കുഴിക്കാട്ടിലിനും കൂട്ടക്കാര്‍ക്കും പതിച്ചുകൊടുത്തുകളയാമെന്ന കുഞ്ഞൂഞ്ഞിന്റെ കുടിലബുദ്ധിയുടെ മറുപുറത്തെ ഉദാഹരണമാണ് സൂസപാക്യത്തിന്റെ ഇടയലേഖനം.

ആഗസ്റ്റ് 2 ഞായറാഴ്ചയാണ് ആര്‍ച്ച് ബിഷപ്പ് മരിയ കാലിസ്റ്റ് സൂസപാക്യത്തിന്റെ ഇടയലേഖനം കടലോരത്തെ പള്ളികളില്‍ വായിച്ചത്. ദിവസമൊന്നുകഴിയുന്നതിനുമുന്‍പ് തന്നെ ആട്ടിന്‍പറ്റങ്ങള്‍ പള്ളിയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് പ്രസ്താവനയിറിക്കി. മതേതരന്മാരെന്ന് കരുതി മലയാളികള്‍ വോട്ടുകുത്തി ജയിപ്പിച്ച 140 എണ്ണത്തിനും വേണ്ടി ഉമ്മന്‍ചാണ്ടിയും ഫിഷറീസ് മന്ത്രി ബാബുവും പദ്ധതിയുടെ കാര്യത്തില്‍ പള്ളിയുമായി ചര്‍ച്ചചെയ്യുമെന്ന് പ്രഖ്യാപിച്ചു. അതാണ് സൂസപാക്യത്തിന് സര്‍ക്കാരിന്‍മേലുള്ള പിടി.

വിഴിഞ്ഞം തുറമുഖം വൈകുന്നതിന് എന്തൊക്കെ കാരണങ്ങളാണോ മുമ്പ് കേട്ടിരുന്നത് അതെല്ലാം മറന്നേക്കുക. വിഴിഞ്ഞം തുറമുഖം നടപ്പാകാതിരിക്കാന്‍ ഇതല്ലാതെ മറ്റൊരു കാരണവും ഇനി തെരയേണ്ടതില്ല. തുറമുഖം വരുന്നതിനെതിരെ ഒരുവര്‍ഷം മുമ്പ് പ്രദേശത്തെ ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരുടെ പേരില്‍ ചില പരാതികള്‍ രംഗത്തുവന്നിരുന്നു. അന്വേഷണത്തില്‍ അറിഞ്ഞത് അതിന് പിന്നിലും പള്ളിയുടെ പ്രേരണയാണെന്നാണ്. ഇപ്പോള്‍ കാലം മാറി. കേരളത്തിനൊപ്പം കേന്ദ്രത്തിലും വത്തിക്കാന്റെ ബിനാമിഭരണമാണെന്ന ആക്ഷേപത്തിന് ജനം വോട്ട് കൊണ്ട് പരിഹാരം കണ്ടു. തുറമുഖം വന്നില്ലെങ്കില്‍ അതിന്റെ പേരില്‍ ഇക്കാലമത്രയും കേരളത്തിലേക്ക് അടിച്ചുമാറ്റിക്കൊണ്ടുവന്ന പണം വസൂലാക്കാന്‍ ത്രാണിയുള്ളവന്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തി. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം തുടങ്ങിയില്ലെങ്കില്‍ പണം തിരിച്ചടയ്‌ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടതോടെ ഉമ്മന്‍ചാണ്ടി പള്ളിക്കും കടലിനും നടുക്കായി.

അദാനിയുമായി കരാറായി. തുറമുഖ നിര്‍മ്മാണം ആരംഭിക്കുമെന്ന് ഉറപ്പായതോടെ ആര്‍ച്ച് ബിഷപ്പ് ആട്ടിന്‍തോല്‍ മാറ്റി. അതിന്റെ പ്രതിഫലനമാണ് ആഗസ്റ്റ് 2ന്റെ ഇടയലേഖനം.

തീരദേശജനതയുടെ സ്വാതന്ത്ര്യത്തിനും സൈ്വരജീവിതത്തിനും വേണ്ടിയാണ് സൂസപാക്യവും കൂട്ടരും ഇടയലേഖനവുമായി രംഗത്തിറങ്ങുന്നത്. മത്സ്യബന്ധനം നടത്തി അന്നന്നത്തെ ജീവിതം കഴിക്കുന്ന തീരദേശവാസികളോടുള്ള സൂസപാക്യത്തിന്റെയും കുഞ്ഞാടുകളുടെയും മഹാമനസ്‌കത മനസ്സിലാകണമെങ്കില്‍ കരുനാഗപ്പള്ളി, നീണ്ടകര കടലോരങ്ങളിലെ അരയന്മാരോട് ചോദിക്കണം. കടലോരത്തിന്റെ ചെങ്കോല്‍ പിടിക്കുന്ന കരങ്ങളാണ് പള്ളിയുടേതെന്ന് അവര്‍ പറഞ്ഞുതരും.

ആകാശവും കടലും മലനിരകളും വരെ മതത്തിന്റെ പേരില്‍ വീതംവെക്കുകയും വിലക്ക് കല്‍പിക്കുകയും ചെയ്യുന്ന പ്രാകൃതനടപടികളാണ് ഈ സഭാനേതൃത്വം തീരദേശത്തും മലയോരത്തും നടത്തിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കരുനാഗപ്പള്ളി അഴീക്കല്‍ കടപ്പുറത്ത് നിന്ന് മീന്‍പിടിക്കാന്‍ പോയ 160 അരയസഹോദരങ്ങള്‍ക്കുണ്ടായ അനുഭവം. ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ നിയന്ത്രണത്തിലുള്ള അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്‌സ് പള്ളി കേന്ദ്രീകരിച്ചാണ് നാടിനെ നടുക്കുന്ന മതതീവ്രവാദം അരങ്ങേറുന്നത്. പോലീസും ഭരണാധികാരികളും പള്ളിവികാരിയുടെ കൈമുത്താന്‍ മത്സരിക്കുമ്പോള്‍ മത്സ്യത്തൊഴിലാളിക്ക് നീതി ലഭിക്കുമെന്ന് കരുതാനാവില്ല.

കടലില്‍ മത്സ്യബന്ധനത്തിന് ക്രൈസ്തവനേതൃത്വം ഏര്‍പ്പെടുത്തിയ മതവിലക്ക് മറികടന്നതിന്റെ പേരില്‍ അഞ്ചുതെങ്ങിലെ പള്ളിയില്‍ ബന്ദികളാക്കപ്പെട്ട ഹിന്ദു മത്സ്യത്തൊഴിലാളികള്‍ക്ക് അന്ന് ഏറ്റത് കൊടിയ മര്‍ദ്ദനമാണ്.

ലക്ഷങ്ങളുടെ നാശനഷ്ടമാണ് അക്രമികള്‍ അവര്‍ക്ക് വരുത്തിവെച്ചത്. കരുനാഗപ്പള്ളി ആലപ്പാട് തീരത്ത് നിന്നുള്ള ശ്രീഭൂതനാഥന്‍, മഹാത്മജി, ഭരണി, അനിയന്‍, ഓംകാരം, പൂജ, പൂക്കാലം, വേദവ്യാസന്‍ എന്നിങ്ങനെ എട്ടുവള്ളങ്ങളിലായി ആറ്റിങ്ങലിനടുത്ത് അഞ്ചുതെങ്ങ് ഭാഗത്ത് നിന്ന് രണ്ട് നോട്ടിക്കല്‍മൈല്‍ ദൂരെയായി മത്സ്യബന്ധനം നടത്തിയിരുന്ന 160പേരെയാണ് സമാധാനത്തിന്റെ കാവല്‍മാലാഖമാര്‍ അക്രമിച്ചത്. പള്ളിയില്‍ പ്രാര്‍ത്ഥന കൂടേണ്ടുന്ന ഞായറാഴ്ചദിവസം രാവിലെയാണ്  അഞ്ഞൂറ് ചെറുവള്ളങ്ങളിലായെത്തിയെ ചെന്നായക്കൂട്ടങ്ങള്‍ ശ്രീഭൂതനാഥനെ വളഞ്ഞുപിടിച്ചത്. തുടര്‍ന്ന് മറ്റ് വള്ളങ്ങളെയും പിടിച്ചെടുത്തു. തൊഴിലാളികളെ ബന്ദികളാക്കി. ജനാധിപത്യ മതേതര പുരോഗമന കേരളത്തിന്റെ ഭരണാധികാരികളോ മാധ്യമങ്ങളോ ബുദ്ധിജീവികളോ ഒന്നുമറിഞ്ഞില്ല.

രണ്ട് പതിറ്റാണ്ടായി തെക്കന്‍ കടലോരത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ വിലക്കുന്ന മതതീവ്രവാദം ആര്‍ച്ച് ബിഷപ്പിന്റെയും ഇടവക വികാരിയുടെയും ഒത്താശയോടെ നടന്നിട്ടും അത് കേരളം അറിഞ്ഞതേയില്ല. അഞ്ചുതെങ്ങിലെയും പെരുമാതുറയിലെയും പള്ളികളില്‍ ഇടയ്‌ക്കിടെ ഇത്തരത്തില്‍ മത്സ്യത്തൊഴിലാളികള്‍ ബന്ദികളാക്കപ്പെടുകയും അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മൂന്ന് മാസം മുമ്പാണ് അഴീക്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ അഞ്ച് തൊഴിലാളികളെ ഒരു പകല്‍ നേരമത്രയും കുടിക്കാന്‍ ഒരിറ്റ് വെള്ളം പോലും കൊടുക്കാതെ പെരുമാതുറ പള്ളിയില്‍ പിടിച്ചുവെച്ചത്. അതിനും മുമ്പാണ് നീണ്ടകരയില്‍ നിന്ന് പതിമൂന്ന് ഫൈബര്‍ ബോട്ടുകളടക്കം കോടികളുടെ മത്സ്യബന്ധനോപാധികള്‍ കെട്ടറുത്ത് വിട്ട് നശിപ്പിച്ചത്.

ബന്ദികളായി പിടികൂടുന്നവരെ ക്രൂരമായി മര്‍ദിച്ച്, കത്തിച്ചുവെച്ച മണ്ണെണ്ണസ്റ്റൗവിനു മുകളില്‍ ഇരുത്തി, തിളച്ച എണ്ണയില്‍ കൈകള്‍ മുക്കി…. പീഡനത്തിന്റെ പ്രാകൃതമുറകള്‍ ഈ മാലാഖമാരില്‍ നിന്ന് പഠിക്കണം. ഐഎസ് ഭീകരന്മാര്‍ക്ക് ഒപ്പം നില്‍ക്കാന്‍ പറ്റുന്നവരെക്കുറിച്ച് ഗവേഷണം നടത്താനിറങ്ങിയ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ പൗവത്തില്‍ സൂസപാക്യത്തിന്റെ ഇടവകകളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്.

ഇടവകവികാരിയുടെ ഡിമാന്‍ഡുകള്‍ക്ക് തലകുലുക്കി, അവ സമ്മതിച്ച് എഴുതി ഒപ്പിട്ടുകൊടുത്താല്‍ മാത്രം മോചനം. പോലീസ് നടപടിയെടുക്കില്ല. കടലില്‍ മതത്തിന്റെ വേലിക്കെട്ടിട്ട് തിരിച്ചിട്ടുണ്ടെന്നും അത് കടന്നുവന്നാല്‍ വള്ളവും വലയും പോലും തിരികെ ലഭിക്കില്ലെന്നും തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നത് മന്ത്രിമാരും പോലീസ് ഉദ്യോഗസ്ഥരുമാണ്. അതാണ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ കരുത്ത്. തീരദേശത്തും മലയോരത്തും സമാന്തര ഭരണകൂടങ്ങളെ നിരത്തിയിരിക്കുകയാണ് അവര്‍. അതിന്റെ നെഞ്ചൂക്ക് കൊണ്ടാണ് താമരശ്ശേരി ബിഷപ്പ് കേരളത്തെ ജാലിയന്‍ വാലാബാഗാക്കുമെന്ന് പ്രഖ്യാപിക്കുന്നത്. അതേ നെഞ്ചൂക്കിന്റെ ബലത്തിലാണ് വിഴിഞ്ഞം തുറമുഖം അനുവദിക്കില്ലെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം ഇടയലേഖനമിറക്കുന്നത്. അതിന്റ പിന്‍ബലത്തില്‍തന്നെയാണ് സര്‍ക്കാര്‍ വക്കീലന്‍മാര്‍ ഒത്തുചേര്‍ന്ന് നിത്യവിശുദ്ധയാം കന്യാമറിയത്തിന്‍ തിരുനാമം വാഴ്‌ത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റിയിൽ ഒരു സാമ്പത്തിക ക്രമക്കേടും നടന്നിട്ടില്ല;അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയിൽ നടക്കുന്നത്,അൻസിബ

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.