മൂന്നാര്‍ : സര്‍ക്കാര്‍ പദ്ധതികള്‍ക്കായി മൂന്നാറിലെ മലകള്‍ ഇടിച്ചുനിരത്തുന്നതിനെതിരെ നടപടിയില്ല. അനുമതിയില്ലാതെ നടത്തുന്ന നിര്‍മ്മാണങ്ങള്‍ക്കു തഹസില്‍ദ്ദാരുടെ പിന്‍തുണ. മൂന്നാര്‍ ഗവ: ആര്‍ട്ട്‌സ് കോളേജിനു സമീപത്തെ സര്‍ക്കാര്‍ പദ്ധതികള്‍ക്കായി കരാറുകാരന്‍ ഇടിച്ചുനിരത്തുമ്പോഴും നടപടികളെടുക്കാന്‍ അധിക്യതര്‍ തയ്യറാകുന്നില്ല. സര്‍ക്കാരിന്റെയോ, ഇറിഗേഷന്‍ വകുപ്പിന്റെയോ അനുമതിവാങ്ങാതെ നടത്തുന്ന നിര്‍മ്മാണങ്ങള്‍ നേരില്‍ സന്ദര്‍ശിച്ച ദേവികുളം തഹസില്‍ദ്ദാര്‍ കോളേജിന്റെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയും ചെയ്തു. 2005 ലെ കാലവര്‍ഷത്തില്‍ കോളേജിനു പിറകിലെ മലകള്‍ ഇടിയുകയും വിദ്യാര്‍ത്ഥികളുടെ പഠനം മൂന്നാര്‍ കോളനിയിലെ താല്‍കാലിക കെട്ടിടത്തിലേക്കു മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്നെത്തിയ ബന്ധപ്പെട്ടവര്‍ കോളേജിനു സമീപത്തു നിര്‍മ്മാണങ്ങള്‍ നടത്തുന്നതിനു അനുമതിനല്‍കരുതെന്നും മണ്ണെടുക്കുന്നതിനു തടസ്സം സൃഷ്ടിക്കുകയും ചെയ്തു. നിര്‍മ്മാണത്തിനു അപേക്ഷനല്‍കിയതിന്റെ ബലത്തില്‍ കരാറുകാരന്‍ വന്‍മലകള്‍ ഇടിച്ചു നിര്‍മ്മാണം തുടരുകയാണ്.
നിര്‍മ്മാണം നടക്കുന്ന ഭൂമി സന്ദര്‍ശിക്കുന്ന ഹസില്‍ദ്ദാര്‍
















