കൊളംബോ: മധ്യനിരയിലെ കടിഞ്ഞാണ്‍ തന്നില്‍ ഭദ്രമെന്ന് ഒരിക്കല്‍ കൂടി അജിങ്ക്യ രഹാനെ തെളിയിച്ചു. ലങ്കന്‍ പര്യടനത്തിന് ആത്മവിശ്വാസത്തോടെ തുടങ്ങാനും ഈ പ്രകടനം ഇന്ത്യയെ സഹായിച്ചു.
ശ്രീലങ്ക പ്രസിഡന്റ്സ് ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തില്‍ രഹാനെയുടെ സെഞ്ചുറി മികവില്‍ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സില്‍. 109 റണ്‍സോടെ രഹാനെയും പത്ത് റണ്‍സുമായി വൃദ്ധിമാന്‍ സാഹയും ക്രീസില്‍. 127 പന്തില്‍ 11 ഫോറും, ഒരു സിക്സറും പറത്തിയാണ് രഹാനെ 109ലെത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയയ്ക്കപ്പെട്ട ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ ശിഖര്‍ ധവാനും (62), കെ.എല്‍. രാഹുലും (43) മികച്ച തുടക്കം നല്കി. ആദ്യ വിക്കറ്റില്‍ 108 റണ്‍സ് ചേര്‍ത്തു ഇവര്‍. 96 പന്തില്‍ രാഹുല്‍ 43 റണ്‍സെടുത്തപ്പോള്‍, ധവാന് 102 പന്തില്‍ 62 റണ്‍സ്.
മൂന്നാമനായെത്തിയ രോഹിത് ശര്‍മയും (ഏഴ്), തുടര്‍ന്നെത്തിയ നായകന് വിരാട് കോഹ്ലിയും (എട്ട്) നിരാശപ്പെടുത്തിയെങ്കിലും ചേതേശ്വര്‍ പൂജാരയ്ക്കൊപ്പം (42) ചേര്‍ന്ന് രഹാനെ ഇന്നിങ്സ് കെട്ടിപ്പടുത്തു. 89 പന്തില്‍ ചേതേശ്വറിന്റെ ഇന്നിങ്സ്.
ലങ്കയ്ക്കായി കൗസന് രജിത മൂന്നു വിക്കറ്റെടത്തു. ജഫ്രി വാന്ഡേഴ്സെയ്ക്ക് രണ്ട്, നിസാല തരക ഗമകെയ്ക്ക് ഒന്നും വിക്കറ്റ്.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാമിന്നിങ്സ്
കെ.എല്‍. രാഹുല്‍ സി ഗുണതിലക ബി ഗമകെ 43, ശിഖര്‍ ധവാന് സി പേരേര ബി രജിത 62, രോഹിത് ശര്‍മ ബി രജിത 7, വിരാട് കോഹ്ലി സി സിരിവര്‍ധന ബി രജിത 8, അജിങ്ക്യ രഹാനെ നോട്ടൗട്ട് 109, ചേതേശ്വര്‍ പൂജാര സി പതിരന ബി വാന്‍ഡേഴ്സെ 42, വൃദ്ധിമാന്‍ സാഹ സി തിരിമന്നെ ബി വാന്‍ഡേഴ്സെ 3, ആര്. അശ്വിന് നോട്ടൗട്ട് 10, എക്സ്ട്രാസ് 30, ആകെ 79 ഓവറില്‍ ആറു വിക്കറ്റിന് 314.
വിക്കറ്റ് വീഴ്ച: 1-108, 2-121, 3-130, 4-133, 5-267, 6-273.
ബൗളിങ്: വിശ്വ ഫെര്‍ണാണ്ടോ 15-2-29-0, നിസാല ഗമെക 15-2-65-1, കൗസന് രജിത 13-2-47-3, ജഫ്രി വാന്‍ഡേഴ്സെ 20-1-76-2, ലാഹിരു ഗമകെ 13-2-66-0, മിലിന്ദ സിരിവര്‍ധന 3-1-14-0
















