Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കടലോരംപോലെ മലയോരവും തീറെഴുതും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2015, 12:21 am IST
inVicharam

സര്‍ക്കാര്‍ ഭൂമിയിലെ 2005 വരെയുള്ള കയ്യേറ്റങ്ങളെ സാധൂകരിക്കാനുള്ള നീക്കം തത്കാലം നീങ്ങിയെങ്കിലും ഏത് നിമിഷവും അത് തിരിച്ചുവരുമെന്ന കാര്യത്തില്‍ സംശയമില്ല. വന്‍കിട ഭൂമാഫിയയ്‌ക്കും ക്രൈസ്തവ സഭയ്‌ക്കും നേട്ടമുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമം കയ്യോടെ പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ കണ്ണടച്ച് തുറക്കുംമുമ്പേ മലയോരമെല്ലാം ഒരുവിഭാഗത്തിന് സ്വന്തമാകുമായിരുന്നു.കടലോരങ്ങള്‍ ഇനി കയ്യേറാനൊന്നുമില്ല.

കടലോരം മാത്രമല്ല കടലുപോലും പങ്കുവച്ച് ചില മതവിഭാഗങ്ങള്‍ സ്വന്തമാക്കി. തെക്കന്‍ജില്ലകളില്‍ ക്രൈസ്തവരല്ലാത്തവരെ മീന്‍പിടിക്കാന്‍ അനുവദിക്കാത്ത സാഹചര്യം നിലനില്‍ക്കുകയാണ്. അഞ്ചുതെങ്ങിന്റെ പുറംകടലില്‍ ആലപ്പുഴ ജില്ലയില്‍നിന്ന് മത്സ്യബന്ധനം നടത്താനെത്തിയ ബോട്ട് പിടിച്ചുകെട്ടുകയും തൊഴിലാളികളെ ബന്ദികളാക്കുകയും ചെയ്തത് ഏതാനുംദിവസം മുമ്പാണ്. ബന്ദികളാക്കിയ തൊഴിലാളികളെ കടലില്‍ വച്ചുതന്നെ മര്‍ദ്ദിച്ചവശരാക്കി. തീരത്തെത്തിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നു. പോലീസിനെ അറിയിച്ചിട്ടും 10 മണിക്കൂറോളം വെള്ളമോ ആഹാരമോ നല്‍കിയില്ല.

പള്ളിവികാരിയാണ് മത്സ്യത്തൊഴിലാളികളെ ബന്ദിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഉന്നതപോലീസ് ഉദേ്യാഗസ്ഥരെത്തിയിട്ടുപോലും മത്സ്യത്തൊഴിലാളികളെ സഹായിക്കാനായില്ല.അക്രമികള്‍ക്കെതിരെ കേസ്സെടുക്കാന്‍ കഴിഞ്ഞിട്ടില്ല. വേണമെങ്കില്‍ തന്റെപേരില്‍ കേസെടുക്കാന്‍ വെല്ലുവിളിച്ച വികാരി സ്റ്റേഷനില്‍ സന്ധിസംഭാഷണം നടത്താനെത്തണമെന്ന പോലീസിന്റെ അഭ്യര്‍ഥനപോലും അനുവദിച്ചില്ല. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരോട് പരാതിപറയാന്‍ മത്സ്യപ്രവര്‍ത്തകസംഘത്തിന്റെയും ധീവരസഭയുടെയും നേതാക്കളെത്തിയപ്പോള്‍ ആ ഭാഗത്ത് മത്സ്യബന്ധനം നടത്താന്‍ മറ്റാരും ചെല്ലേെണ്ടന്ന നിലപാടാണെടുത്തത്. അതേ സാഹചര്യമാണ് മലയോരങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

1960 ലെ ഭൂവിനിയോഗ നിയമത്തിലെ (ലാന്‍ഡ് അസൈന്‍മെന്റ് ആക്ട്) ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ കുടിയേറ്റക്കാര്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നതിന് തീരുമാനിച്ചിരുന്നത്. നാലേക്കര്‍ വരെയുള്ള ഭൂമിക്ക് പട്ടയം നല്‍കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് റവന്യൂവകുപ്പ് അസാധാരണ വിജ്ഞാപനം പുറത്തിറക്കി.

നിലവിലെ നിയമപ്രകാരം 1977 ജനുവരി ഒന്നുവരെയുള്ള കയ്യേറ്റങ്ങള്‍ക്ക് മാത്രമേ പട്ടയം നല്‍കാന്‍ വ്യവസ്ഥയുള്ളൂ.2013 ഡിസംബറിലും 2015 ജൂണിലും അധികമാരും അറിയാതെ കൊണ്ടുവന്ന ചട്ടഭേദഗതികളിലൂടെയാണ് ഭൂവിനിയോഗനിയമം അട്ടിമറിക്കപ്പെട്ടത്.പതിച്ചുകിട്ടുന്ന ഭൂമി 25 വര്‍ഷത്തേക്കു കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ കാറ്റില്‍പറത്താന്‍ തീരുമാനിച്ചു.

1977 ജനുവരി ഒന്നിനുമുമ്പ് മലയോരമേഖലയിലെ റവന്യൂഭൂമി,പുറമ്പോക്ക്, പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി എന്നിവ കയ്യേറിയവര്‍ക്കും അവരുടെ ഭൂമിയുടെ ഇപ്പോഴത്തെ അവകാശികള്‍ക്കും പട്ടയം ലഭിക്കുമെന്നതാണ് ഭേദഗതിയുടെ നേട്ടം.അതേസമയം കുടിയേറ്റ കര്‍ഷകന്റെപേരില്‍ കൊണ്ടുവന്ന ചട്ടഭേദഗതിയിലൂടെ കയ്യേറ്റക്കാര്‍ക്കും ആനുകൂല്യം ലഭിക്കുമായിരുന്നു.മാത്രമല്ല, 10 വര്‍ഷം മുമ്പ് 2005 ജനുവരി ഒന്നുവരെ രേഖയില്ലാത്ത ഭൂമി തുച്ഛമായ വിലയ്‌ക്ക് കൈവശപ്പെടുത്തിയവര്‍ക്കും ഉടമസ്ഥാവകാശം ലഭിക്കും. നിലവിലെ നിയമം അനുസരിച്ച് ഒരേക്കര്‍ ഭൂമിയാണ് പതിച്ചുനല്‍കാന്‍ കഴിയുക.തലചായ്‌ക്കാന്‍ ഇടമില്ലാത്ത ഭൂരഹിതരായ ജനലക്ഷങ്ങളെ നോക്കുകുത്തിയാക്കി അനധികൃത കയ്യേറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു ലക്ഷ്യം.2005 ജൂണ്‍ ഒന്നുവരെയുള്ള കയ്യേറ്റങ്ങള്‍ക്കും കുടിയേറ്റങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ നിയമസാധുത നല്‍കാന്‍ നിശ്ചയിച്ചത്.

ധനകാര്യമന്ത്രി കെ.എം. മാണിയുടെ നിര്‍ബന്ധപ്രകാരമാണ് നിയമം അട്ടിമറിക്കുന്ന ഉത്തരവിറങ്ങിയതെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. മാണിയുടെ ആവശ്യം മുഖ്യമന്ത്രിയടക്കം കോണ്‍ഗ്രസ് മന്ത്രിമാര്‍ അംഗീകരിച്ചു എന്നാണ് ഇപ്പോള്‍ വെളിപ്പെട്ടത്. ഭൂമാഫിയകളുടെയും ക്രൈസ്തവസഭകളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി ലക്ഷക്കണക്കിന് ഏക്കര്‍ഭൂമിക്കാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പട്ടയം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പശ്ചിമഘട്ട സംരക്ഷണപദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് വ്യക്തമായി.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വനവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കുന്നതിന് നിയമം നിര്‍മിച്ചിരുന്നു.എന്നാല്‍ അത് നല്‍കാതിരിക്കാന്‍ നിയമം കൊണ്ടുവന്നവരാണ് ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍.

ഭൂമിയില്ലാത്ത വനവാസികള്‍ക്കെല്ലാം ഭൂമി നല്‍കുമെന്ന് മാറിമാറി വന്ന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രാവര്‍ത്തികമാക്കിയില്ല. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയും എങ്ങുമെത്തിയില്ല. പുറമ്പോക്കില്‍ കൂരകെട്ടി കഴിയുന്നവരെ ആട്ടിയിറക്കാനല്ലാതെ അവരെയെല്ലാം പുനരധിവസിപ്പിക്കാനും ഒരുനടപടിയും സ്വീകരിക്കാത്തവരാണ് അനധികൃത കയ്യേറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ ധൃതി കാട്ടിയത്.

നിയമസഭ നടക്കുമ്പോള്‍ വരുത്തിയ നിയമഭേദഗതി സഭാസമ്മേളനം പിരിയുംവരെ രഹസ്യമാക്കിവച്ചു. സഭാസമ്മേളനം സമാപിച്ചതിന് പിന്നാലെയാണ് തിടുക്കത്തില്‍ ഉത്തരവിറക്കിയിരിക്കുന്നത്. സഭാസമ്മേളനത്തില്‍ വന്നാലും ഗൂഢലക്ഷ്യം തുറന്നുകാട്ടപ്പെടാനൊന്നും പോകുമെന്ന് കരുതേണ്ട. പള്ളി പറയുന്നിടത്ത് പട്ടയം നല്‍കാന്‍ ഇരുമുന്നണികളും മത്സരിക്കുന്ന കാഴ്ചയാണല്ലോ കേരളത്തിലുള്ളത്.

ഭൂമി പതിച്ചുനല്‍കാന്‍ അര്‍ഹതപ്പെട്ടവരുടെ വാര്‍ഷിക വരുമാനപരിധി 30,000ല്‍നിന്ന് ഒരുലക്ഷമാക്കി ഉയര്‍ത്താന്‍ നിശ്ചയിച്ചതും ദുരൂഹമായിരുന്നു. മലയോരമേഖലയില്‍ വാര്‍ഷിക വരുമാനപരിധി മൂന്നുലക്ഷമായി ഉയര്‍ത്തിയും ഉത്തരവിറക്കി.അടുത്ത കാലത്തുണ്ടായ വന്‍കയ്യേറ്റങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന കാര്യത്തില്‍ സംശമില്ല. കോണ്‍ഗ്രസ്സിനകത്തു നിന്നുതന്നെ രോഷംപുകഞ്ഞപ്പോഴാണ് റവന്യൂമന്ത്രിക്ക് ഉത്തരവ് പിന്‍വലിക്കേണ്ടി വന്നത്. പക്ഷേ അത് ഉപേക്ഷിച്ചെന്നു വിശ്വസിക്കാനാകില്ല.തഞ്ചവും തരവും നോക്കി അത് പ്രാബല്യത്തിലാക്കുമെന്ന് തീര്‍ച്ച. അവിടെയാണ് ജനങ്ങളുടെ ജാഗ്രത അനിവാര്യമാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.