ഹരാരെ: ആദ്യ കളിയിലെ അപ്രതീക്ഷിത തോല്‍വിക്ക് രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തിലൂടെ ന്യൂസിലന്‍ഡ് മറുപടി നല്‍കി.
സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനം 10 വിക്കറ്റിനു ജയിച്ച് മൂന്നു മത്സര ഏകദിന പരമ്പരയില്‍ ഒപ്പമെത്തി കിവികള്‍. ഓപ്പണര്‍മാര്‍ മാര്‍ട്ടിന്‍ ഗുപ്ടിലിന്റെയും (116 നോട്ടൗട്ട്), ടോം ലാഥത്തിന്റെയും (110 നോട്ടൗട്ട്) സെഞ്ചുറിയാണ് കിവികളെ വന്‍ ജയത്തിലേക്കു നയിച്ചത്.
സ്‌കോര്‍: സിംബാബ്‌വെ -235/9 (50), ന്യൂസിലന്‍ഡ് – വിക്കറ്റ് നഷ്ടപ്പെടാതെ 236 (42.2).
















