Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൗന്ദര്യറാണി സീത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2015, 08:12 pm IST
in Samskriti

രാമാ… ലക്ഷ്മണാ… എന്നിങ്ങനെ വിളിച്ചലമുറയിടുന്ന സീതയെ പിടിക്കാന്‍ രാവണന്‍ അടുത്തു. അവള്‍ മരങ്ങളെ കെട്ടിപ്പിടിച്ചു. ക്രുദ്ധനായ രാവണന്‍ സീതയുടെ മുടിപിടിച്ചിഴച്ച് പുഷ്പകത്തില്‍ കയറ്റിക്കൊണ്ടുപോയി. ആകാശത്തിലൂടെ പോകുന്നസമയത്ത് ഒരു കുന്നിന്‍മുകളില്‍ അഞ്ച് വാനരന്മാരെക്കണ്ട് സീത തന്റെ ആഭരണങ്ങള്‍ ഊരി ഉത്തരീയത്തിന്റെ ഒരു കഷ്ണത്തില്‍ പൊതിഞ്ഞ് ഇവ രാമന് കാണാന്‍ ഇടവരുത്തേണമേ എന്ന് പ്രാര്‍ത്ഥിച്ച് താഴേക്കിട്ടു. രാവണന്‍ സീതയെ ലങ്കയില്‍ കൊണ്ടുചെന്ന് അശോകവനികയില്‍ പാര്‍പ്പിച്ചു. അനന്തരം സീതയെ സൂക്ഷിക്കാനും സ്വാധീനപ്പെടുത്താനും ചില രാക്ഷസിമാരെ ഭാരമേല്പിച്ച് ആ രാക്ഷസരാജന്‍ ഭാവത്തില്‍ സംതൃപ്തനും അനുഭവത്തില്‍ അസംതൃപ്തനുമായി കഴിഞ്ഞുകൂടി.

സമൃദ്ധിയുടെ സാമ്രാജ്യമായിരുന്നു ലങ്ക. സൗന്ദര്യം വഴിയുന്ന സരസ്സുകളും വിവിധവര്‍ണ്ണത്തിലുള്ള സുരഭില സുമങ്ങളാല്‍ മനോഹരങ്ങളായ ഉദ്യാനങ്ങളോടുകൂടി സമുദ്രത്താല്‍ ചുറ്റപ്പെട്ട് പരിലസിച്ചു കവാത്തുകാരായ കാവല്‍ഭടന്മാരെപ്പോലെ തിരമാലകള്‍ അവിരാമമായി കരയിലേക്കെത്തിച്ചേരുകയും പിന്മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു. സമുദ്രത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്നതിനാല്‍ ലങ്ക ശത്രുബാധയെന്തെന്നറിയാതെ കഴിയുകയായിരുന്നു.

അക്കാലത്ത് അവിടെയുള്ള ഉദ്യാനങ്ങളില്‍ ഏറ്റവും രമണീയമായിരുന്നു അശോകവനിക. ഇവിടേക്കാണ് സൗന്ദര്യറാണിയായ സീത ദണ്ഡകാരണ്യത്തില്‍നിന്നും ആനയിക്കപ്പെട്ടത്. ദുഃഖമില്ലായ്‌മയെന്നാണ് അശോകപദത്തിന് അര്‍ത്ഥമെങ്കിലും അവിടെ ആനയിക്കപ്പെട്ട സീത തികച്ചും ദുഃഖപൂര്‍ണ്ണയായിരുന്നു.

സ്വര്‍ഗ്ഗീയ സൗരഭ്യം ചൊരിയുന്ന സുന്ദരപുഷ്പങ്ങളാല്‍ ആ മലര്‍വാടി സമൃദ്ധമായിരുന്നെങ്കിലും; രാമനെക്കുറിച്ചുള്ള ദുഃഖചിന്തകളാല്‍ പരിപൂരിതമായിരുന്ന അവളുടെ ഹൃദയത്തിന് മലര്‍വാടിയുടെ ആ മനോഹാരിതയിലോ സൗരഭ്യത്തിലോ ആശ്വാസംകൊള്ളാന്‍ കഴിഞ്ഞില്ല. ശാന്തസുന്ദരമായ സരസ്സുകളില്‍ തത്തിക്കളിക്കുന്ന അരയന്നങ്ങള്‍പോലും ഹൃദയംനൊന്തുകരയുന്ന അവളില്‍ യാതൊരു ഭാവമാറ്റവും വരുത്തിയില്ല. രാമനെക്കുറിച്ചുള്ള ചിന്തകള്‍ അവളുടെ നേത്രങ്ങളില്‍നിന്നും കണ്ണുനീരായി ഒഴുകി. ഓരോ ശ്വാസോച്ഛാസത്തിലും രാമനാമം മാത്രമായിരുന്നു അവളുടെ മനസ്സില്‍.

രാമന്റെ നീക്കങ്ങളും വൃത്താന്തങ്ങളും അറിയുന്നതിന്നുവേണ്ടി സമര്‍ത്ഥരും ആയുധപാണികളുമായ എട്ട് രാക്ഷസന്മാരെ രാവണന്‍ ചാരന്മാരായി നിയോഗിച്ചിരുന്നു.

മാരീചനെ കൊന്നശേഷം രാമന്‍ പെട്ടെന്നുതന്നെ ഉടജത്തിലേക്ക് തിരിച്ചു. പിന്നില്‍നിന്നും കുറുക്കന്‍ ഓരിയിട്ടു. രാമന്റെ ഉള്ളം നടുങ്ങി. പല ദുര്‍ന്നിമിത്തങ്ങളും കണ്ടു. സീതയ്‌ക്കെന്തോ ആപത്ത് സംഭവിച്ചിരിക്കുമെന്ന് രാമന്‍ സംശയിച്ചു. രാമന്‍ വേഗത്തില്‍ നടക്കാന്‍ തുടങ്ങി. തന്റെ അടുത്തേക്ക് നടന്നുവരുന്ന ലക്ഷ്മണനെ കണ്ടപ്പോള്‍ രാമന് ഭയം ഇരട്ടിച്ചു. എന്തിനാണ് ലക്ഷ്മണന്‍ സീതയെ ഒറ്റയ്‌ക്കാക്കി തന്നെ നോക്കിവരുന്നതെന്ന് രാമന്‍ ചിന്തിച്ചു. രാമന്‍ പറഞ്ഞു.

ലക്ഷ്മണാ നീ സീതയെ തനിച്ചാക്കിപ്പോന്നത് തെറ്റായിപ്പോയി. സീതയ്‌ക്കാപത്തൊന്നും വരാതിരുന്നാല്‍മതിയായിരുന്നു. ഇല്ല അങ്ങനെ സംഭവിക്കാന്‍ വഴിയില്ല. അവളെ രാക്ഷസര്‍ അപഹരിക്കുകയോ കൊന്നു ഭക്ഷിക്കുകയോ ചെയ്തിട്ടുണ്ടാകാം.

അസംശയം ലക്ഷ്ണ നാസ്തി സീതാ

ഹൃദാ മൃതാ വാ പഥി വര്‍ത്തതേവാ

(ആരണ്യം 57:23)

സീതക്കെന്തോ ആപത്ത് സംഭവിച്ചുവെന്നത് തീര്‍ച്ചയാണ്. അവള്‍ കൊല്ലപ്പെട്ടോ അതോ അപഹരിക്കപ്പെട്ടോ? ഞാന്‍ പല ദുശ്ശകുനങ്ങളും കാണുന്നു.

അവര്‍ ആശ്രമത്തിലേക്ക് ഓടിയെത്തി. അവിടെ ശൂന്യം. അങ്ങുമിങ്ങും തിരഞ്ഞു. രാമന്‍ ദുഃഖിതനായി. എന്തിനാണ് എന്റെ ശാസനയെ അവഗണിച്ച് സീതയെ ഒറ്റയ്‌ക്കാക്കി വിട്ടുപോന്നതെന്ന് രാമന്‍ ചോദിച്ചു. താന്‍ നടന്ന കഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു.

സീതാനഷ്ടത്തില്‍ ദുഃഖിതനായ രാമനെ ആശ്വസിപ്പിക്കുവാന്‍ തനിക്ക് കഴിഞ്ഞില്ല. കോപിഷ്ടയായ സ്ത്രീയുടെ ദുര്‍ഭാഷണം കേട്ട് തന്റെ നിര്‍ദ്ദേശത്തെ അവഗണിച്ച് അവിടംവിട്ടുപോയതില്‍ രാമന്‍ തന്നെ കുറ്റപ്പെടുത്തി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.