Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹിന്ദുക്കള്‍ അറിയാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2015, 10:21 pm IST
in Vicharam

അറിഞ്ഞോ അറിയാതെയോ സ്‌നേഹം എന്ന കുരിശ് ചുമക്കാത്തവരായി നമ്മളില്‍ എത്രപേരുണ്ട്? എങ്ങനെയൊക്കെ ഒഴിഞ്ഞുമാറി നടന്നാലും, ഒരുദിവസം പെട്ടുപോകും.അത്ര വിദഗ്‌ദ്ധമായിട്ടാണ് ഒരുക്കിയിരിക്കുന്നത് ചതിക്കുഴികള്‍.

സെമിറ്റിക് മതങ്ങളുടെ തന്ത്രം അതാണ്. ഇറുക്കമുള്ള കണ്ണികളുടെ വല അവര്‍ നാടുനീളെ വിരിച്ചിട്ടുണ്ടാവും. ഈ വലക്കാശ് ഇവിടെയുള്ള ഒരുത്തനും കയ്യില്‍ നിന്ന് എടുക്കുന്നതല്ല. രക്തം വേര്‍പ്പാക്കി അദ്ധ്വാനിച്ച് ഉണ്ടാക്കുന്നതുമല്ല. അതിനുവേണ്ടിമാത്രം കണക്കില്ലാതെ ഒഴുകിവരുന്നുണ്ട് വിദേശപ്പണം. അതിന്റെ ഹുങ്കില്‍ ഇവിടെ ഓരോരുത്തരും ഉറഞ്ഞുതുള്ളുകയാണ്. പലര്‍ക്കും ആയിരക്കണക്കിന് ഏക്കര്‍ എസ്‌റ്റേറ്റുകളും അഹങ്കാരവും അധികാരവും ഒക്കെ ഉണ്ടാവുകയാണ്. അല്‍പന് ഐശ്വര്യം വന്നാല്‍ നട്ടുച്ചയ്‌ക്കു മാത്രമല്ല, അര്‍ദ്ധരാത്രിക്കും കുടപിടിക്കും എന്നാണല്ലോ ചൊല്ല്!

ഈ കള്ളപ്പണത്തിന്റെ ബലംതന്നെയാണ് ഇവിടത്തെ ചില മതങ്ങളുടെ ബലം.അല്ലാതെ ആത്മീയതയുടെ ഒരു ബലവും നമ്മള്‍ കാണുന്നില്ല. സംഘടിതശക്തിയാവുക, എന്തിനെയും സമ്മര്‍ദ്ദത്തിലാക്കുക, ഭരണകൂടത്തെ വരുതിയില്‍ നിര്‍ത്തുക, കണ്ണില്‍ച്ചോരയില്ലാതെ കണ്ടതിനെയെല്ലാം മതംമാറ്റി ഭാരതത്തെ ചുടുകാടാക്കുക. അതിന്റെ റിപ്പോര്‍ട്ടയച്ച് വീണ്ടും വിദേശപ്പണം നേടുക എന്നതൊക്കെയാണ് അവരുടെ ആത്മീയത. യഥാര്‍ത്ഥ ദൈവം എന്നത് വെറുതേ കിട്ടുന്ന ഈ വിദേശപ്പണംതന്നെ. അതില്ലെങ്കില്‍ ദൈവമില്ല!

ആരാണ്, എന്തുകൊണ്ടാണ് അനധികൃതവും അവിഹിതവുമായ ഈ കള്ളപ്പണത്തിന്റെ നിലയ്‌ക്കാത്ത ഒഴുക്ക് ഇവിടെ അനുവദിച്ചത്? എത്രവലിയ ദുരന്തത്തിലേക്കാണ് അത് ഈ നാടിനെ കൊണ്ടെത്തിച്ചിരിക്കുന്നത്? മതപരവും സാമ്പത്തികവും സാമൂഹികവുമായ സമതുലിതാവസ്ഥ മുഴുവന്‍ തകിടം മറിഞ്ഞ് സംഘര്‍ഷത്തിന്റെ കളം ഒരുങ്ങില്ലേ? ഒരുത്തനും രക്തം വേര്‍പ്പാക്കി അദ്ധ്വാനിച്ച് ആ പണംകൊണ്ട് ഇവിടെ മതം വളര്‍ത്തുന്നില്ല. വല്ലവന്റെയും ചെലവില്‍ തിന്നും വളര്‍ന്നും കൊഴുക്കുമ്പോഴാണ് മതം മദമാവുന്നത്. അതാണ് ഇവിടെ സംഭവിക്കുന്നത്. ആ കൊഴുപ്പിന്റെ അലര്‍ച്ചയാണ് മുഴങ്ങിക്കേള്‍ക്കുന്നത്. ആര്‍ജ്ജവമുള്ള ഒരുഭരണകൂടം എന്തിന് അത് അനുവദിച്ചു? ഇനിയും അത് അനുവദിക്കണമോ?

മതത്തിന്റെ പേരിലെത്തുന്ന വിദേശപ്പണത്തിന്റെ വരവുചെലവു കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കാനുള്ള ബാദ്ധ്യതയില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറുന്നത് എന്തുകൊണ്ടാണ്? കണക്കില്ലാത്ത പണത്തിന് കണക്കും വേണ്ടാ എന്ന കണക്കാണോ? കേന്ദ്രം അപകടം തിരിച്ചറിഞ്ഞ് അത്തരം അക്കൗണ്ടുകള്‍ മരവിപ്പിക്കുമ്പോള്‍ വലിയ വായിലേ കിടന്നുനിലവിളിക്കുന്നത് എന്തുകൊണ്ടാണ്? ഇൗ നിലവിളിയാണോ സേവനം? ഇതാണോ ആത്മീയത?

സ്വന്തം നിലയ്‌ക്ക് ഓരോരുത്തര്‍ക്കും ബിഷപ്പുമാരാകാനുള്ള മുടക്കുതുക എത്ര? ഭൂമിയായ ഭൂമി മുഴുവന്‍ തറവാട്ടുവക എസ്‌റ്റേറ്റുകളാക്കാനുള്ള ചെലവെത്ര? വന്‍കിട കച്ചവടസ്ഥാപനങ്ങളും മണിമാളികകളും പള്ളികളും മഠങ്ങളും വിദ്യാലയങ്ങളും ആസ്പത്രികളും മെഡിക്കല്‍ കോളേജുകളും പടുത്തുയര്‍ത്താനുള്ള ചെലവെത്ര? ഹിന്ദുക്കളെ മുഴുവന്‍ മതംമാറ്റാന്‍ നാടെങ്ങും ക്വട്ടേഷന്‍ കൊടുക്കുന്നതിന്റെ ചെലവെത്ര? ഭാരതത്തിന്റെ മാത്രമായ കലകളെയും സംസ്‌കാരത്തെയും ഭാഷയെയും സാഹിത്യത്തെയും പാരമ്പര്യങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയുമെല്ലാം ഒന്നൊഴിയാതെ മാമോദീസമുക്കാന്‍ കുഴിക്കുന്ന കുളങ്ങളുടെ ചെലവ് എത്ര?

എല്ലാറ്റിനും വേണ്ടേ, കൃത്യമായ കണക്ക്? കണക്കില്ലാതെ കള്ളപ്പണം ഒഴുകിവരിക. കണക്കില്ലാതെ ഓരോന്നും കാണിച്ച് മതം വളര്‍ത്തുക, നാടിന്റെ തന്മയും തനതു മതവും ഉന്മൂലനം ചെയ്യുക, കണക്കു ബോധിപ്പിക്കാന്‍ പറഞ്ഞാല്‍ കൊഞ്ഞനം കുത്തുക. ഇതൊക്കെയാണോ ആത്മീയത?

ഈ കച്ചവട ആത്മീയതയ്‌ക്കു മാത്രമായി മതംമാറ്റച്ചാനലുകള്‍ വരെയുണ്ട്. എവിടെ നിന്നാണ് കോടികളുടെ ഈ പണം? ആത്മീയച്ചാനലില്‍ ഇന്നു രാവിലെ കണ്ട ദൃശ്യം (29.05.2015) അത്ഭുതാവഹം! നമ്മുടെ തോല്‍പ്പാവക്കൂത്ത് മാമോദീസമുങ്ങി ‘യേശുചരിതം’ ആടുന്നു. യേശുവിജയം കഥകളി പണ്ടേ ആടിത്തുടങ്ങി. കഴിഞ്ഞയാഴ്ചയാണ് തലയില്‍ കുരിശുകുത്തിയ ഓട്ടന്‍തുള്ളല്‍ ടി ചാനലില്‍ക്കണ്ടത്. അതും യേശുവിജയം തന്നെ!

തുള്ളലുകാരന്‍ തുള്ളിത്തകര്‍ക്കുകയാണ്. പാട്ട് ഇങ്ങനെ…

‘കര്‍ത്താവേശു പറഞ്ഞതുപോലെ

കര്‍ത്താവേശുപറഞ്ഞതുപോലെ’

കര്‍ത്താവേശു എന്താണ് പറഞ്ഞത്? ‘ഓട്ടന്‍തുള്ളലിനെക്കൂടി എത്രയും വേഗം മതംമാറ്റി സ്വര്‍ഗ്ഗരാജ്യത്തില്‍ എത്തിക്കുവിന്‍!’ എന്നാണോ?

ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞാതാവായ കലക്കത്തു കുഞ്ചന്‍ നമ്പ്യാര്‍ പേപ്പട്ടിയുടെ കടിയേറ്റിട്ടാണത്രേ മരിച്ചത്! ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹം ഇന്ന് ഹൃദയം പൊട്ടിമരിച്ചേനേ! എട്ടാം നൂറ്റാണ്ടില്‍ മാത്രം കേരളത്തിലെത്തിയ നമ്പൂതിരിമാരെ ഒന്നാം നൂറ്റാണ്ടിലേതന്നെ മാമോദീസമുക്കി, ഏഴു നൂറ്റാണ്ടുമുമ്പേ മതംമാറ്റിയ കള്ളക്കഥപോലെ- അതും ഒരിക്കലും ഭാരതത്തില്‍ വന്നിട്ടില്ലാത്ത ഒരു പുണ്യാളച്ചന്‍- ഓട്ടന്‍തുള്ളലിന്റെ മതംമാറ്റഭീഷണിപ്പേപ്പട്ടി 1700നും 1775നും ഇടയ്‌ക്കു ജീവിച്ചിരുന്ന കുഞ്ചന്‍ നമ്പ്യാരെ മുന്നൂറുവര്‍ഷം മുമ്പേ കടിച്ചുപേയിളക്കി കൊന്നിരിക്കുന്നു! അത്ഭുതം എന്നല്ലാതെ എന്തുപറയാന്‍? അങ്ങേരുടെ വിധി! ഇനി എന്നാണാവോ ഈ ചാനലില്‍ ‘യേശുത്തെയ്യം’ വരുന്നത്? അതോ വന്നുകഴിഞ്ഞോ?

വന്നുവന്ന്, ഹൈന്ദവകലകള്‍ ഒന്നൊഴിയാതെ എല്ലാം മാമോദീസമുക്കി അവരുടേതാക്കുകയാണ്. നമ്മുടേതായി യാതൊന്നും അവശേഷിക്കാത്ത കാലമാണ് വരുന്നത്. എന്താണ് ഇതൊന്നും ആരും കാണാത്തത്? ചോദ്യം ചെയ്യാത്തത്? പ്രതികരിക്കാത്തത്? ഇക്കണക്കിന് ഒരു പത്തുവര്‍ഷം കഴിഞ്ഞാല്‍ മുതലെല്ലാം അവരുടേതാകും. കലകളുടെ മുതലാളിമാരും ജന്മിമാരുമൊക്കെ പെരുങ്കള്ളന്മാരായ അവര്‍ തന്നെയാകും. നമ്മള്‍ ഭിക്ഷക്കാരാകും. മുതല്‍ നമ്മുടേതെന്നു പറഞ്ഞാല്‍ വാദി പ്രതിയാകും. വോട്ടുബാങ്കില്‍നിന്ന് അന്നന്നത്തെ അത്താഴത്തിനു തെണ്ടിയും കടമെടുത്തും കഴിഞ്ഞുകൂടുന്ന രാഷ്‌ട്രീയഭിക്ഷാംദേഹികള്‍ അന്നും അവര്‍ക്കൊപ്പം കൂടും. നമ്മെ പുറത്താക്കും. സൂക്ഷിക്കണം.

എന്നാലും ഇങ്ങനെയുണ്ടോ ഈ ആര്‍ത്തിപ്പണ്ടാരങ്ങളുടെ മോഷണപരാക്രമം?യാതൊന്നും സ്വന്തമായി ഇല്ലാത്തവന്‍ നിലനില്‍പ്പിനുവേണ്ടി ഒരുതവണ മോഷ്ടിക്കും. പോട്ടേ എന്നു വയ്‌ക്കാം. വീണ്ടും ഒരുതവണ. പോട്ടെ. മൂന്നാമതും? ക്ഷമിക്കാം. പക്ഷേ, ജീവിതകാലം മുഴുവന്‍ പറ്റംപറ്റമായി ഓരോന്നും കക്കുക എന്നുവച്ചാല്‍? യാതൊരു ഉളുപ്പും മാനവും നാണവും ഇല്ലാതെ? ഇവിടെ, ഉടമസ്ഥനായ ഹിന്ദു യാതൊന്നും അറിയുന്നില്ലേ?

‘അന്യന്റെ വസ്തു മോഷ്ടിക്കരുത്’ എന്നതാണത്രേ ഇവരുടെ ഒരു പ്രമാണം. എന്നിട്ട് ചെയ്യുന്നതോ? മോഷണമല്ലാതെ മറ്റൊന്നുമല്ല! ‘വ്യഭിചരിക്കരുത്’ എന്നതു മറ്റൊരു പ്രമാണം. അത് എവിടെയെത്തി? രായ്‌ക്കുരാമാനം പുണ്യാളന്മാര്‍ നാടുവിട്ട് ഒളിവില്‍പ്പോയിട്ട് ‘ലുക്ക് ഔട്ട് നോട്ടീസ്’ പുറപ്പെടുവിക്കേണ്ട ഘട്ടംവരെയെത്തി.ഇതെല്ലാം മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനുള്ള ഭരണകൂട ഒത്തുകളി മാത്രം! എവിടെപ്പോയി പ്രമാണങ്ങളുടെ വിശ്വാസ്യത? നമ്മള്‍ ഇനി എന്തിലാണു വിശ്വസിക്കേണ്ടത്?

മഹജ്ജന്മങ്ങളില്‍ മഹജ്ജന്മമായ ദൈവപുത്രന്‍ യേശുക്രിസ്തുവിന്റെ പേരിലാണ് ഇതൊക്കെ. ആ മഹാത്മാവ് ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ഇവറ്റകള്‍ ഇതൊക്കെ ചെയ്യാന്‍ ധൈര്യപ്പെടുമോ? പണ്ട് യരൂശലേം ദേവാലയത്തിനു ചുറ്റും തമ്പടിച്ച കള്ളക്കൂട്ടങ്ങളായ ഇൗ നികൃഷ്ടവര്‍ഗ്ഗത്തെ ചാട്ടവാറിനടിച്ച് ആ പുണ്യാത്മാവ് ആട്ടിയോടിക്കുകയായിരുന്നില്ലേ? അങ്ങനെ ഉണ്ടായിട്ടില്ലെങ്കില്‍ അവര്‍തന്നെ ഇല്ല എന്നുപറയട്ടെ. ഇന്നാണെങ്കില്‍ അദ്ദേഹത്തിന് അതിനല്ലാതെ മറ്റെന്തിനെങ്കിലും നേരമുണ്ടാകുമോ? എത്രായിരം ചാട്ടവാറുകള്‍ വേണ്ടിവരും?

അപ്പോള്‍, മതമല്ല ചീത്ത. ഒരു മതവും ചീത്തയല്ല. പ്രമാണങ്ങളും ചീത്തയല്ല. പക്ഷേ, അത് ജന്മനാ നൂറുശതമാനവും ചീത്തയായ പൗരോഹിത്യത്തിന്റെ കയ്യില്‍ കുടുങ്ങുമ്പോള്‍, അതിന് എങ്ങനെ നന്നാവാന്‍ കഴിയും? അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്? എല്ലാം ഒന്ന് എന്നു തുടങ്ങി ശുദ്ധീകരിക്കാന്‍ ആ ദൈവപുത്രന്‍ ചാട്ടവാറുമായി ഒരിക്കല്‍ക്കൂടി എത്തേണ്ട സമയം എന്നോ കഴിഞ്ഞിരിക്കുന്നു!

എത്ര നിര്‍ലജ്ജമായിട്ടാണ്, നിരന്തരമായി ഈ കലാമോഷണങ്ങളും ആചാരമോഷണങ്ങളും നടക്കുന്നത്! എല്ലാം ഒരു അധികാരംപോലെ. അതൊക്കെ ആരോ അവര്‍ക്കു ചാര്‍ത്തിക്കൊടുത്തിരിക്കുന്നതുപോലെ. ഇവിടെ ജീവിച്ചിരിക്കുന്നു എന്നു പറയപ്പെടുന്ന ഹിന്ദു ഇതുവല്ലതും അറിയുന്നുണ്ടോ?

ഗുരുവായൂരപ്പന്റെ പരമഭക്തനും ചിരഞ്ജീവിയുമായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മദിനത്തില്‍, അദ്ദേഹത്തെ അനുസ്മരിക്കാനും ആദരിക്കാനുമായി, കല്‍പാത്തിയിലെ പരിശുദ്ധമായ ജന്മഗൃഹത്തില്‍ സംഗീതാര്‍ച്ചന നടക്കാറുണ്ട്. ഗാനഗന്ധര്‍വ്വന്‍ യേശുദാസിനാണ് അതിന്റെ നേതൃത്വം. ഗാനഗന്ധര്‍വ്വന്റെ മഹത്വമല്ല, ചെമ്പൈയുടെ ഏറ്റവും എളിയ ശിഷ്യത്വം എന്ന വിനയമാണ് അദ്ദേഹം അവിടെ കാണിക്കാറ്.

ചെമ്പൈയുടെതന്നെ സംഗീതശിഷ്യന്മാരാണല്ലോ ജയവിജയ. ഇരട്ടകളാണ് അവര്‍. അതില്‍ വിജയന്‍ ഇപ്പോള്‍ ഇല്ല. ജയന്‍ എന്ന സംഗീതപ്രതിഭയുടെ സാന്നിദ്ധ്യവും അവിടെ സ്ഥിരമാണ്. ഒരുതവണ ഞാനും ഒപ്പം പോയി. ഒരമ്പലത്തില്‍ പോകുംപോലെ! ശുദ്ധമായി! അവിടെ ആ പവിത്രമായ ബ്രാഹ്മണമഠത്തിനുള്ളിലും അതാ ഒരു പള്ളീലച്ചന്‍! നുഴഞ്ഞുകയറിക്കഴിഞ്ഞു! സംഗീതസാഗരത്തില്‍ നീരാടാനാണത്രേ വന്നത്! ളോഹയിട്ടാണോ ഇവറ്റകള്‍ നീരാടുന്നത്? മഠത്തിലെ അംഗങ്ങളുടെ മുഖം ഒട്ടും പ്രസന്നമായിരുന്നില്ല. പൗര്‍ണ്ണമിക്ക് അമാവാസിമൂടിയതുപോലെ. എങ്കിലും മതേതരത്വം! അതിഥിമര്യാദ!

ഇവറ്റയ്‌ക്കുണ്ടോ വല്ല ഔചിത്യവും? അയാള്‍ അവിടെത്തന്നെ തമ്പടിച്ചിരുന്നു, ഒരു ഹിന്ദുക്ഷേത്രത്തിന്റെ നടുമുറ്റത്ത് കുഴിച്ചുനാട്ടിയ ഒരു മരക്കുരിശുപോലെ!

അവര്‍ സംഗീതം പഠിക്കരുതെന്നോ പാടരുത് എന്നോ ഇവിടെ ആരും പറയുന്നില്ല. പക്ഷേ, നുഴഞ്ഞുകയറി വന്നിരിക്കുന്ന വേദിയുടെ മാഹാത്മ്യം കൂടി കണക്കിലെടക്കുമ്പോള്‍, അവിടെയെത്തിയ സംഗീതോപാസകര്‍ക്ക് അതൊരു അരോചകനുഴഞ്ഞുകയറ്റതന്ത്രമായിട്ടേ തോന്നിയുള്ളൂ. അതല്ല, സംഗീതത്തെ ഉപാസിക്കാനാണെങ്കില്‍, അതിനു ളോഹയെന്തിന്? ജനിക്കുമ്പോഴേ ഉള്ള വേഷം അതല്ലല്ലോ. ഇടവകയിലും പള്ളിയിലുമൊക്കെ പോരേ, അത്? സ്വാമിയുടെ മഠത്തിനകത്തും വേണമോ?

അപ്പോള്‍, ഉദ്ദേശ്യം സംഗീതവും ആരാധനയുമൊന്നുമല്ല. ഞങ്ങളിതാ ചെമ്പൈയെയും കീഴടക്കിയിരിക്കുന്നു എന്നു വരുത്തണം. അവിടെ യേശുഗീതം പള്ളിപ്പാട്ട് പാടണം. കഴിയുമെങ്കില്‍ പത്തുപേരെ മാമോദീസമുക്കണം.

ഞാന്‍ ചോദിക്കട്ടെ? പള്ളിയിലെ ആരാധനാഗീതങ്ങള്‍ ആലപിക്കുമ്പോള്‍ ഇവര്‍ പുറത്തുനിന്നുള്ള ഒരു ഹിന്ദുപുരോഹിതനെ അമ്പലത്തില്‍പ്പോകുന്ന വേഷത്തില്‍ ഒപ്പം കൂട്ടുമോ? ഇല്ല! അവര്‍ക്ക്  അത്തരം മതേതരത്വമൊന്നും പറ്റില്ല. അതൊക്കെ ഹിന്ദു സഹിച്ചുകൊള്ളണം. അവരെ രണ്ടുകയ്യും നീട്ടി സ്വാഗതം ചെയ്തുകൊള്ളണം. ഇല്ലെങ്കില്‍ അതു ഹിന്ദുവര്‍ഗ്ഗീയത! ഇതു എന്തുതരം നീതി?

അക്കൊല്ലം ഒരു ളോഹയേ വന്നുള്ളൂ. കാലക്രമേണ, മുഴുവന്‍ ളോഹകളും വരും. മതേതരത്വശാസ്ത്രീയസംഗീതം കല്‍പാത്തി മുഴുവന്‍ മാറ്റൊലിക്കൊള്ളും. ക്രമേണ, ഒരു കുരിശ്! പിന്നെ, ഒരു പള്ളി. തുടര്‍ന്ന് എല്ലാ വര്‍ഷവും പള്ളിപ്പാട്ടുകള്‍. പത്തുവര്‍ഷം കഴിഞ്ഞാല്‍, ആ ചരിത്രവും മാറ്റിയെഴുതപ്പെടും. നൂറുകണക്കിന് സംഗീതജ്ഞരെ സംഗീതം പഠിപ്പിച്ചത് മഹാനായ ചെമ്പൈ വൈദ്യനാഥഭാഗവതര്‍! പക്ഷേ, അദ്ദേഹത്തെ സംഗീതം പഠിപ്പിച്ചത് ഒരു പുണ്യാളച്ചന്‍!’ എന്നാവും പ്രചാരണം. നമ്മള്‍ സൂക്ഷിക്കണം. സംസ്‌കാരത്തിന്റെ ഓരോ പഴുതിലൂടെയുമുള്ള ഇവറ്റയുടെ നുഴഞ്ഞുകയറ്റത്തെ, കയ്യേറ്റത്തെ, ആര്‍ത്തിപിടിച്ച ആക്രമണത്തെ. ഉന്നംതെറ്റാത്ത പ്രതിരോധത്തിന്റെ ഒരുകല്ല് നമ്മളെപ്പോഴും കയ്യില്‍ കരുതണം. ഇനിയും ഒരു പേപ്പട്ടിവന്ന് കുഞ്ചന്‍നമ്പ്യാരെ കടിച്ച് പേയിളക്കരുത്. കണ്ടപാടെ അതിനെ എറിഞ്ഞോടിക്കണം.

എല്ലാവര്‍ഷവും ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് പത്തുദിവസത്തെ ‘ചെമ്പൈ സംഗീതോത്സവ’മുണ്ടല്ലോ ഗുരുവായൂരില്‍! ഇനി അവിടെയും ഈ നുഴഞ്ഞുകയറ്റക്കാരെ പ്രതീക്ഷിക്കാം. കാരണം, മതേതരത്വത്തിന്റെ വിഴുപ്പുഭാണ്ഡം കെട്ടിവയ്‌ക്കാനുള്ള ഏകശിരസ്സ് ഇവിടെ ഹിന്ദുവിന്റേതുമാത്രമാണല്ലോ! പ്രീണനഭരണത്തില്‍, ക്രമേണ, അഹിന്ദുവായ ഒരു മതേതരമന്ത്രി ദേവസ്വം മന്ത്രിയാകാം. മൂന്നാംകിട രാഷ്‌ട്രീയക്കാരന്റെ മഹത്വത്തിനു കോക്രോം മുഴുക്കുന്ന ഏഴാംകിട പോക്കാച്ചിത്തവളകള്‍ അമ്പലഭരണത്തിനു നിയോഗിക്കപ്പെടാം. ഇവിടെ എന്തും നടക്കും. ഹിന്ദുവിന് ഒന്നിലും പരാതിയില്ല. പാലം കുലുങ്ങിയാലും ഹിന്ദു കുലുങ്ങുകയില്ല. ആ ദൃഢവിശ്വാസമാണ്, അതുമാത്രമാണ് പ്രീണനഭരണക്കാരുടെ സര്‍വ്വതന്ത്ര സ്വതന്ത്രമായ തോന്ന്യാസത്തിന് ആകെയുള്ള മൂലധനം.

മൂകാംബി ക്ഷേത്രത്തില്‍ ആര്‍ക്കും തൊഴാം. അവിടെ ജാതി-മതഭേദമൊന്നുമില്ല. എന്നുവച്ച് എന്തു തോന്ന്യാസവും അനുവദിക്കും എന്നും ധരിക്കണ്ട. അടുത്തയിടെ മംഗലാപുരം ബിഷപ്പിന് ഒരു പൂതി! മൂകാംബി സന്ദര്‍ശിക്കണം. ആരാധന നടത്തണം. അതിന് അങ്ങേര്‍ ഒരു നീട്ട് അയച്ചു. സന്ദര്‍ശിക്കാന്‍ അതൊരു ടൂറിസ്റ്റു കേന്ദ്രമൊന്നുമല്ല. ആരാധന നടത്താന്‍ പരമ്പരയായി അവകാശമുളള മന്ത്ര-തന്ത്ര വിശാരദന്മാരായ അഡിഗമാരുടെ ഒരു കുടുംബസംഘം തന്നെയുണ്ട്. എന്തായാലും അവര്‍ ബിഷപ്പിന്റെ തിട്ടൂരത്തിന് മറുപടിയയച്ചു. ‘വരാം, തൊഴാം, പ്രസാദം സ്വീകരിച്ച് തിരിച്ചുപോകാം.’ പക്ഷേ, ക്ഷേത്രാചാരങ്ങള്‍ പാലിക്കണം.

ബിഷപ്പിന് അതുവയ്യ. ളോഹയിട്ട് യൂണിഫോമില്‍ ബിഷപ്പായിത്തന്നെ അമ്പലത്തില്‍ കടക്കണം. ആരാധന സ്വയം നടത്തണം. പ്രസാദമൊന്നും വേണ്ടാ. അതൊന്നും നെറ്റിയില്‍ത്തൊടാന്‍ പറ്റില്ല!

ഞാന്‍ പറഞ്ഞല്ലോ. മൂകാംബിയില്‍ ഏതു അറവുകാരനും വരാം. തൊഴാം. പക്ഷേ താന്‍ അറവുകാരനായതുകൊണ്ട് ഒരു കയ്യില്‍ പോത്തിന്‍തലയും മറുകയ്യില്‍ മൃഗരക്തം പുരണ്ട വെട്ടുകത്തിയുമായി മാത്രമേ തനിക്കവിടെ വരാന്‍ കഴിയൂ എന്ന് ഒരുത്തന്‍ പറഞ്ഞാല്‍?

അവന്റെ ഭക്തിക്കു പിന്നിലുള്ള കാപട്യം ഏതു മന്ദബുദ്ധിക്കും മനസ്സിലാവില്ലേ? അത്ര മന്ദബുദ്ധികളൊന്നുമല്ല മൂകാംബിയിലെ ട്രസ്റ്റിമാര്‍.

ഞാന്‍ ചോദിക്കട്ടെ? എന്താണ് ഈ ബിഷപ്പിന്റെ ഉള്ളിലിരിപ്പ്? മൂകാംബിയെക്കുറിച്ച് അങ്ങേര്‍ എന്താണ് ധരിച്ചുവച്ചിരിക്കുന്നത്? ഉദ്ദേശ്യം വ്യക്തം. പകല്‍സമയത്തുവന്ന് ചുറ്റിപ്പറ്റിനടന്ന് പരിസരം നോക്കിവയ്‌ക്കുക. രാത്രി അസമയത്തുവന്ന് മോഷണം നടത്തുക എന്ന പഠിച്ച കള്ളന്മാരുടെ തന്ത്രമല്ലാതെ, മറ്റൊന്നുമല്ല അതിനു പിന്നില്‍. മൂകാംബിയെ മാമോദീസമുക്കാന്‍ പറ്റുമോ? അതിന്റെ മതില്‍ക്കകത്ത് കുരിശുകുത്താന്‍ തരപ്പെടുമോ? ക്രമേണ, അഥവാ എത്രയും വേഗം അവിടെ ഒരു പള്ളി ഉയര്‍ത്താനാവുമോ? അല്ലെങ്കില്‍, എന്തുകൊണ്ടാണ് ക്ഷേത്രം ട്രസ്റ്റിമാരുടെ മറുപടി കിട്ടിയിട്ട് ബിഷപ്പ് ‘ക്ഷേത്രാചാരങ്ങള്‍ പാലിച്ച് ഞാന്‍ വന്നുതൊഴുതുകൊള്ളാം’ എന്ന് ഒരു മറുപടിയെങ്കിലും അയക്കാത്തത്?

ഈ മാതിരി സംഭവങ്ങളൊന്നും ഒന്നിലും താല്‍പര്യമില്ലാത്ത ഹിന്ദു ഒരിക്കലും അറിയുന്നില്ല. ഇവിടെ ഇനിയും ഹിന്ദുക്കള്‍ അവശേഷിക്കണമെങ്കില്‍ കുറഞ്ഞപക്ഷം ഇത്തരം ഗൂഢതന്ത്രങ്ങളെക്കുറിച്ചെങ്കിലും അറിയണം. അറിഞ്ഞേ തീരൂ. അതിനാണ് നേരിട്ടറിയാവുന്ന ഇത്തരം കാര്യങ്ങള്‍ തുടരെ എഴുതുന്നത്. ഇനിയും എഴുതാതിരുന്നിട്ടു കാര്യമില്ല. കാരണം അവര്‍ ഇപ്പോള്‍ ഓരോന്നുപറഞ്ഞ് കുറേക്കാലമായി ഹിന്ദുവിനെ തോണ്ടാന്‍ തുടങ്ങിയിരിക്കുന്നു. അവന്റെ ക്ഷമയ്‌ക്കും ഉണ്ടല്ലോ ഒരതിര്! യഥാസമയം കൊടുക്കേണ്ടത് കൊടുക്കാന്‍ ആളുണ്ടെന്നറിഞ്ഞാല്‍ അവര്‍ ഇനിയെങ്കിലും സൂക്ഷിക്കും.നില്‍ക്കേണ്ടിടത്തുനില്‍ക്കും. അവരെ നിര്‍ത്തേണ്ടിടത്തുനിര്‍ത്തിയാലേ നമുക്കു നിന്നുപിഴയ്‌ക്കാന്‍പറ്റൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നാല് പേർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ് ; കുടുംബം കഴിച്ച തണ്ണിമത്തനിൽ എലിവിഷം കണ്ടെത്തി , ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്ത്

Kerala

ആദ്യത്തെ ആഗോള ഡിജിറ്റൽ പ്ലാറ്റ് ഫോം ഭാരതത്തിൽനിന്ന്; നയിക്കുന്നത് പാൽക്കി ശർമ്മ

Kerala

ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Cricket

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

Kerala

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

പുതിയ വാര്‍ത്തകള്‍

ഹൗറയിലെ ചേരികളിൽ തൃണമൂൽകാർ ബോംബാക്രമണം നടത്തി; ബിജെപി നേതാവ് മനോജ് ഖാനെ വധിക്കാനുള്ള ശ്രമം

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

ദുൽഖറിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.