Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പെരുമാറ്റ മര്യാദകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2015, 09:06 pm IST
inSamskriti

രാമനെന്നെനിക്കു പേര്‍ എന്നുടെ പത്‌നിയിവള്‍

വാമലോചന സീതാദേവിയെന്നല്ലോ

നാമം

ലക്ഷ്മണനെന്നു നാമമിവനും മല്‍

സഹോദരന്‍

പുക്കിതു വനാന്തരം  ജനക നിയോഗത്താല്‍

ആരാണു നിങ്ങള്‍ എന്ന് ഇക്കാലത്ത് ഒരു ചോദ്യം വന്നാല്‍ ഇതു ചോദിക്കാന്‍ താനാരാ? എന്നോ, അറിഞ്ഞിട്ടു തനിക്കെന്തു കാര്യം? എന്നോ ഉള്ള എതിര്‍ചോദ്യമാവും പൊതുവെ ഉണ്ടാവുക.

എന്നാല്‍ രാമായണ കാലത്തു സ്ഥിതിയതല്ല. മഹത്തായ ഒരു മാതൃക കാട്ടിത്തരുന്നുണ്ടു രാമന്‍. ചിത്രകൂടാചലംവിട്ട് ഉള്‍ക്കാട്ടിലേക്കു പ്രവേശിച്ച ഉടനെ രാമസംഘം കാണുന്നത് ഭീകരനായ ഒരു രാക്ഷസനെയാണല്ലോ.  തന്റെ സാമ്രാജ്യത്തില്‍ കടന്നു വന്ന  അപരിചിതരെ സ്വാഭാവികമായും അവന്‍ ചോദ്യം ചെയ്തു.

” മുനിവേഷം ധരിച്ച് വില്ലും ശരങ്ങളുമെടുത്ത്, ഒപ്പം ഒരു പെണ്ണിനേയുംകൂട്ടി ഈ പെരുങ്കാട്ടില്‍  നിങ്ങള്‍ എന്തിനുവന്നു? ആരാണ് നിങ്ങള്‍.” രോഷത്തോടെയുള്ള ചോദ്യത്തിനു സൗമ്യമായിട്ടാണ് രാമന്‍ നല്‍കുന്ന ഉത്തരം. നാലുവരികളില്‍ എല്ലാം ചുരുക്കിപ്പറഞ്ഞുകഴിഞ്ഞു. എങ്കിലും രാക്ഷസന്‍ അതിക്രമത്തിനു മുതിര്‍ന്നു. ഒടുവില്‍ വധിക്കപ്പെടുകയും ചെയ്തു.

പെരുമാറ്റ മര്യാദകളില്‍ രാക്ഷസന്മാരും മോശക്കാരായിരുന്നില്ല. പഞ്ചവടിയിലെത്തുന്ന ശൂര്‍പ്പണഖ കാമപീഡാപരവശയെങ്കിലും രാമനോട് വളരെ കുലീനമായിട്ടാണ് സംഭാഷണമാരംഭിക്കുന്നത്.

”ആരെടോ ഭവാന്‍? ചെല്ലീടാരുടെ പുത്രനെന്നും

നേരോടെന്തിവിടേക്കു വരുവാന്‍ മൂലമെന്നും

എന്തൊരുമൂലം ജടാവല്‍ക്കലാദികളെല്ലാം

എന്തിനു ധരിച്ചിതു താപസവേഷമെന്നും

എന്നുടെ പരമാര്‍ത്ഥം മുന്നേഞാന്‍ പറഞ്ഞീടാം

നിന്നോടു, നീയെന്നോടു പിന്നെച്ചോദിക്കുമല്ലോ.

രാക്ഷസേശ്വരനായ രാവണ ഭഗിനി ഞാ-

നാഖ്യയാ ശൂര്‍പ്പണഖ കാമരൂപിണിയല്ലോ

ഖരദൂഷണ ത്രിശിരാക്കളാം ഭ്രാതാക്കന്മാ-

ര്‍ക്കരികേ ജനസ്ഥാനേ ഞാനിരിപ്പതുസദാ

നിന്നെഞാനാരെന്നതുമറിഞ്ഞീലേതും പുന-

രെന്നോടു പരമാര്‍ത്ഥം ചൊല്ലേണം ദയാനിധേ!”

ശൂര്‍പ്പണഖയ്‌ക്കു തിടുക്കമുണ്ട്. അതിന്നാല്‍ അങ്ങോട്ടുള്ള ചോദ്യങ്ങള്‍ക്കൊപ്പം തന്നെ, ഇങ്ങോട്ടു വരാവുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും ഒറ്റ ശ്വാസത്തില്‍ പറയുകയാണ്; ഏറ്റവും മര്യാദയോടെ. അതിനു രാമന്‍ പറയുന്ന മറുപടിയും കുലീനമാണ്; സൗമ്യോദാരവും.

”സുന്ദരീ! കേട്ടുകൊള്‍ക ഞാനയോദ്ധ്യാപതി-

നന്ദനന്‍ ദാശരഥി രാമനെന്നല്ലോനാമം.

എന്നുടെ ഭാര്യയിവള്‍ ജനകാത്മജ സീത

ധന്യേ! മല്‍ഭ്രാതാവായ ലക്ഷ്മണനിവനെടോ.

എന്നാലെന്തൊരു കാര്യം നിനക്കുമനോഹരേ!

നിന്നുടെ മനോഗതം ചൊല്ലുക മടിയാതെ.”

അവള്‍ ഒട്ടും മടിച്ചില്ല, വൈകിയുമില്ല. മനസ്സു തുറന്നപ്പോള്‍ മുഴുക്കാമം! പിന്നീടുണ്ടായ സംഭാഷണവും സംഭവങ്ങളും പറയേണ്ടല്ലോ.

കിഷ്‌ക്കിന്ധാകാണ്ഡത്തിന്റെ തുടക്കത്തില്‍ നാം മറ്റൊാരുതരം പരിചയപ്പെടല്‍ കാണുന്നു. സീതയെ അന്വേഷിച്ചു വിവശരായി നടക്കുന്ന രാമലക്ഷ്മണന്മാരെ ഹനുമാന്‍ പരിചയപ്പെടുന്നതു ഭക്തി ബഹുമാനങ്ങളോടെയാണ്. ഹനുമാന്റെ വാക്പ്രയോഗചാതുര്യം നന്നായി ആസ്വദിച്ചും അനുമോദിച്ചുമാണ് രാമന്‍ മറുപടി നല്‍കുന്നത്.

സീതാന്വേഷണത്തിനിടയില്‍ വിചിത്രമായ ഗുഹയിലകപ്പെട്ട വാനരസംഘത്തിനോട് യോഗിനിയായ സ്വയംപ്രഭ ചോദിക്കുന്നത് ഇങ്ങനെയത്രേ:

നിങ്ങളാരാകുന്നതെന്നു പറയണ-

മിങ്ങുവന്നീടുവാന്‍ മൂലവും ചൊല്ലണം

എങ്ങനെ  മാര്‍ഗ്ഗമറിഞ്ഞവാറെന്നതും

എങ്ങനിപ്പോകുന്നതെന്നും പറയണം

ഹനുമാന്‍തന്നയാണ് മുന്‍കൈയടുത്ത് ഇതിനു വിശദമായമറുപടിനല്‍കുന്നത്. പിന്നെ ലങ്കയിലെത്തി സീതാദേവിയെ കണ്ടപ്പോഴും ഹനുമാന്‍ പാലിച്ച ഔചിത്യവും വിനയവും വാക് വൈഭവവും ശ്രദ്ധേയമാണ്.  അറിഞ്ഞോ അറിയാതെയോ, ശ്രീരാമനെപ്പോലെ സീതയും ഹുനുമാന് ഒരുസാക്ഷ്യപത്രം നല്‍കുന്നുണ്ട്.

ഋതമജൃമൃദു സ്ഫുടവര്‍ണ്ണവാക്യം തെളി-

ഞിങ്ങനെ ചൊല്ലുന്നവര്‍  കുറയും തുലോം.

എന്നാല്‍ രാവണസഭയില്‍ ബന്ധനസ്ഥനാക്കിക്കൊണ്ടുവന്ന ഹനുമാന്‍ പറയുന്ന വാക്കുകളിലെ സ്വരഭേദം

വ്യത്യസ്തമത്രേ. രാവണനെ ‘ജളപ്രഭോ’ എന്നുവിളിച്ചുകൊണ്ടാണ് മറുപടിയുടെ ആരംഭം. അവസാനിപ്പിക്കുന്നതാകട്ടേ, ”നിന്നെപ്പോലെ നൂറുനൂറായിരം രാക്ഷസന്മാര്‍ ഒരുമിച്ചെതിര്‍ത്തുവന്നാലും എന്റെ ചെറുവിരലനക്കത്തിനു പോരല്ലോ കശ്മലാ” എന്നുചോദിച്ചുകൊണ്ടുമാണ്.

ഇത്തരത്തിലുള്ള വേറേയും  സന്ദര്‍ഭങ്ങള്‍ രാമായണത്തിലുണ്ട്. അവയെപറ്റി നാം സൂക്ഷ്മമായി ചിന്തിച്ചു നോക്കേണ്ടിയിരിക്കുന്നു. ഏതൊരാളും പെരുമാറ്റ മര്യാദകളിലും വാക്പ്രയോഗത്തിലും  കരുതലുള്ളവരായിരിക്കണം. സമൂഹത്തിലെ അതിക്രമങ്ങളും അശാന്തിയും ഒരുപരിധിവരെയെങ്കിലും കുറയ്‌ക്കാന്‍ അതുസഹായിക്കും.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.