ചെന്നൈ: ഓസ്ട്രേലിയ എയ്ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ തോല്‍വിയിലേക്ക്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ആതിഥേയ ടീം 6ന് 267 എന്ന നിലയില്‍. നാലു വിക്കറ്റുകള്‍ അവശേഷിക്കെ ഇന്ത്യ എയ്ക്ക് 53 റണ്‍സിന്റെ ലീഡുമാത്രമേയുള്ളു.
ബാറ്റിങ് പ്രാക്ടീസ് ഉന്നംവെച്ച ടെസ്റ്റ് ടീം ക്യാപ്ടന് വിരാട് കോഹ്ലി മെച്ചപ്പെട്ടതാണ് ഇന്ത്യ എ ടീമിന്റെ ഇന്നിങ്സിലെ സവിശേഷത. അഞ്ചു ഫോറുകളും ഒരു സിക്സറുമടക്കം ഇക്കുറി കോഹ്ലി 45 റണ്‍സെടുത്തു.
ഓപ്പണര്‍ അഭിനവ് മുകുന്ദ് (59) ടോപ് സ്കോറര്‍.
ശ്രേയസ് അയ്യര്‍ (49) തരക്കേടില്ലാത്ത സംഭാവന നല്കി. ക്യാപ്ടന് ചേതേശ്വര്‍ പൂജാര (11), കരുണ്‍ നായര്‍ (31), നമാന്‍ ഓജ (30) തുടങ്ങിയവരും കൂടാരം പൂകി. ഓസ്ട്രേലിയ എ ബൗളര്‍മാരില്‍ സ്റ്റീവ് ഒക്കീഫെ (3 വിക്കറ്റ്) കേമന്‍.
















