ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചാകാന്‍ തയാറെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റ്യുവര്‍ട്ട് ലോ. ഡെങ്കന്‍ ഫ്‌ളെച്ചറിന് ബിസിസിഐ പിന്‍ഗാമിയെ തേടവെയാണ് ലോ താത്പര്യം വെളിപ്പെടുത്തിയത്.ഇപ്പോള്‍ ഓസ്‌ട്രേലിയ എ ടീമിന്റെ ഉപ പരിശീലകനാണ് ലോ.
ലോകത്തെ ഏറ്റവും മികച്ച കളിക്കാരില്‍ ചിലരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കുറച്ചുകാലം ചെലവിട്ടിട്ടുണ്ട്. ഇവിടത്തെ സാഹചര്യങ്ങള്‍ നന്നായറിയാം.
അതിനാല്‍ ആരെങ്കിലും വിളിച്ചാല്‍. അവര്‍ക്കൊപ്പം ഇരിക്കാനും പറയുന്നത് കേള്‍ക്കാനും ഒരുക്കമാണ്, ലോ പറഞ്ഞു. ശ്രീലങ്കന്‍ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. പിന്നീട് ബംഗ്ലാദേശിന്റെ ചുമതലയേറ്റെടുത്തു. 2012 ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശ് ഇടംനേടിയതും ലോയുടെ കീഴിലാണ്.
















