കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്‌റ്റേഴ്‌സ് ഒടുവില്‍ മാര്‍ക്വീ താരത്തിന്റെ കാര്യത്തില്‍ തീരുമാനത്തിലെത്തി. സ്‌പെയിനില്‍ നിന്നുള്ള കാര്‍ലോസ് മര്‍ച്ചേന പുതിയ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്വീ താരമാവും.
ബ്ലാസ്‌റ്റേഴ്‌സ് ഒഴിച്ച് മറ്റ് ഏഴു ടീമുകളും മുഖ്യ താരത്തെ പ്രഖ്യാപിച്ചിരുന്നു. മാര്‍ക്വീ താരത്തെ നിശ്ചയിക്കേണ്ട അവസാന ദിനം ഇന്നലെയായിരുന്നു. അതിനു മുന്‍പ് ബ്ലാസ്റ്റേഴ്‌സും മര്‍ച്ചേനയും തമ്മില്‍ കരാറിലെത്തുകയുണ്ടായി.
2002 മുതല്‍ 2011 വരെ സ്‌പെയിനിന്റെ ദേശീയ ടീമില്‍ കളിച്ച മര്‍ച്ചേന 2008ലെ യൂറോകപ്പും 2010ലെ ലോകകപ്പും നേടിയ സംഘത്തിലും ഇടംപിടിച്ചു. സ്പാനിഷ് ക്ലബ്ബ് വലന്‍സിയയ്‌ക്കുവേണ്ടി 230 മത്സരങ്ങളിലും മര്‍ച്ചേന പന്തു തട്ടി.
















