Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിലക്ക് നീങ്ങാന്‍ കാത്തിരിക്കുന്നു: ശ്രീശാന്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 01:42 am IST
inSports

കൊച്ചി: കുറ്റവിമുക്തനാക്കപ്പെടുന്ന കോടതി വിധിക്കായി കാത്തിരുന്നതുപോലെ ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്നുള്ള വിലക്കുനീങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് പേസ് ബൗളര്‍ എസ്. ശ്രീശാന്ത്.

കുറ്റാരോപിതനായ കാലഘട്ടത്തില്‍ ഏറ്റവുമധികം പിന്തുണച്ചതു കൂട്ടുകാരും നാട്ടുകാരുമാണ്. അവരോടു പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ട്. എന്നെ സ്‌നേഹിച്ചവര്‍ക്ക് എനിക്കെതിരായ ആരോപണങ്ങള്‍ മൂലമുണ്ടായ മാനസിക വിഷമങ്ങള്‍ തീര്‍ന്നു കിട്ടിയെന്നതില്‍ ആശ്വാസമുണ്ട്, മീറ്റ് ദ പ്രസ്സില്‍ ശ്രീ വ്യക്തമാക്കി.

ഈ കേസിന്റെ പേരില്‍ കളിയാക്കപ്പെട്ട മലയാളികള്‍ക്ക് ഇനി തല ഉയര്‍ത്തിനടക്കാം. ദല്‍ഹി ജയിലിലെ ആദ്യദിനങ്ങളെക്കുറിച്ച് ഓര്‍ത്ത് ശ്രീശാന്തിന്റെ കണ്ഠമിടറുകയും, കണ്ണ് നിറയുകയും ചെയ്തു. ബന്ധുക്കളും വീട്ടുകാരും കൂട്ടുകാരും ഏറെ പഴികേട്ടു. തിഹാര്‍ ജയിലിലും സ്വീകരണം ഒട്ടും മോശമല്ലായിരുന്നു എന്ന് ശ്രീശാന്ത് പറഞ്ഞു. ചോറ്റാനിക്കരയമ്മയും ഗുരുവായൂരപ്പനുമാണ് ഈ സമയത്ത് മനസാന്നിധ്യം കൈവിടാതെ കാത്തത്.  കഴിഞ്ഞ രണ്ട് വര്‍ഷമായി ജീവിതത്തിലേക്ക്  തിരിച്ചുവരാനുള്ള ആഗ്രഹം മാത്രമാണ് നയിച്ചത്.   എങ്ങനെയാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക എന്ന ചിന്തമാത്രമാണ് പരീക്ഷണ കാലഘട്ടത്തില്‍ നയിച്ചത്.  എതിരെ പ്രവര്‍ത്തിച്ച ആരോടും പരാതിയോ പകയോ ഇല്ല. ജീവിതത്തില്‍ ആരോടും വാശിയില്ല. വാശിയുണ്ടായിരുന്നത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ മാത്രമാണ്.

ഇപ്പോള്‍ 32 വയസ്സായി. 40 വയസ്സിനുള്ളില്‍ എപ്പോള്‍ ബിസിസിഐ അനുവാദം നല്‍കിയാലും കളിക്കാനിറങ്ങും. തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയുണ്ട്. ടി.സി. മാത്യു ഉള്‍പ്പെടെയുള്ളവരും ആ പ്രതീക്ഷയാണു നല്‍കുന്നത്.  വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ നേരില്‍ കാണുന്നതിന് കഴിയുന്നതും വേഗം ഡല്‍ഹിക്ക് തിരിക്കും. കെസിഎ എന്നും അനുകൂല നിലപാടാണ്  സ്വീകരിച്ചിട്ടുള്ളത്. മേലിലും അത് തുടരുമെന്നാണ് കരുതുന്നത്. ദല്‍ഹി പോലീസ് മേധാവി നീരജ്കുമാര്‍ ബിസിസിഐ അഴിമതി വിരുദ്ധവിഭാഗം മേധാവിയാണ.് അദ്ദേഹം തനിക്കു തടസമുണ്ടാക്കില്ലെന്നും തന്നോട് മേലിലെങ്കിലും കരുണകാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒരുചോദ്യത്തിന് ഉത്തരമായി ശ്രീശാന്ത് പറഞ്ഞു.

ഒരു ശത്രുവിനോടും ഇതുപോലൊരു നിലപാട് സ്വീകരിക്കരുതെന്ന അഭ്യര്‍ത്ഥനയുമുണ്ട്. കേസില്‍ നിന്നു ഒഴിവായിട്ടും  പ്രശസ്ത കളിക്കാരാരും അഭിനന്ദിച്ചില്ലെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

ചിട്ടയായ പരിശീലനവും കായികക്ഷമത ഉറപ്പാക്കലുമാണ് ഇനി മുന്നിലുള്ളത്. ക്രിക്കറ്റില്‍ എനിക്കിതു പുതിയൊരു തുടക്കം. നഴ്‌സറിയില്‍ എത്തിപ്പെട്ടതുപോലെയാണ് ഇനിയുള്ള പരിശീലനത്തെ കാണുന്നത്. 2019ലെ ലോകകപ്പില്‍ ഞാന്‍ ഇന്ത്യയ്‌ക്കു വേണ്ടി കളിക്കണമെന്നു ദൈവം തീരുമാനിച്ചിട്ടുണ്ടാകണം. അതേസമയം, ബിസിസിഐയുടെ വിലക്കു നീക്കാന്‍ കോടതിയെ സമീപിക്കില്ലെന്ന്  ശ്രീശാന്ത് പറഞ്ഞു. വിലക്കുനീങ്ങും വരെ കാത്തിരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

Football

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

World

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.