ന്യൂദല്‍ഹി: ക്രിക്കറ്റ്, ഫുട്ബോള്‍,ടെന്നീസ്, കബഡി ലീഗുകളുടെ വന്‍ വിജയത്തിനു പിന്നാലെ ഗുസ്തി ലീഗും വരുന്നു. പ്രഥമ പ്രൊ- ഗുസ്തി ലീഗ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു.
നവംബര്‍ 8 മുതല്‍ 29 വരെയാകും ടൂര്‍ണമെന്റിന്റെ കന്നിപ്പതിപ്പ് അരങ്ങേറുക. ആറ് നഗരങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകള്‍ ലീഗില്‍ മാറ്റുരയ്ക്കും.ആറ് പുരുഷന്മാരും അഞ്ച് വനിതകളുമടക്കം ഓരോ ടീമിലും പതിനൊന്ന് കളിക്കാരുണ്ടാവും.
ഒരു ടീമിലെ വിദേശ താരങ്ങളുടെ എണ്ണം അഞ്ച്. ഇതുവരെ 20 വിദേശികള്‍ അധികൃതരുമായി കരാറിലെത്തിയിട്ടുണ്ട്. സുശില്‍ കുമാര്‍, യോഗേശ്വര്‍ ദത്ത്, ഗീതാ പൊഗാട്ട്, ബബിത തുടങ്ങി ഇന്ത്യന്‍ ഗുസ്തിയിലെ സൂപ്പര്‍ താരങ്ങളും ലീഗിന്റെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: