Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ച എപിജെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2015, 11:41 pm IST
in India

‘നിങ്ങള്‍ക്കൊരു സ്വപ്‌നമുണ്ടാകണം’. രാഷ്‌ട്രപതിയായപ്പോഴും ശേഷവും ഡോ. എപിജെ അബ്ദുല്‍ കലാമിന്റെ യുവാക്കളോടുള്ള ആഹ്വാനം അതായിരുന്നു. സ്വന്തം അനുഭവം തന്നെയായിരുന്നു ഇത് പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

നിര്‍ധനനായ ഒരു വള്ളക്കാരന്റെ മകനായാണ് അബ്ദുള്‍ പക്കീര്‍ ജൈനു ലബ്ദീന്‍ അബ്ദുള്‍ കലാം ജനിച്ചത്. കലാമിനെ സംബന്ധിച്ചിട ത്തോളം ബാല്യം പൂവിരിച്ചതായിരുന്നില്ല. കക്കപെറുക്കി വിറ്റും പത്രം വിറ്റുമൊക്കെയാണ് പഠനച്ചെലവ് കണ്ടെത്തിയത്. ഉറച്ച വിശ്വാസിയായ പിതാവ് ജൈനുലബ്ദീന്റ പ്രേരണ കൊച്ചുകലാമിനെയും കടുത്ത ഈശ്വര വിശ്വാസിയാക്കി.

കലക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം പൈലറ്റാവണമെന്ന് കലാമിന്റെയും മോഹം. ഒരിക്കല്‍ ഉറ്റസു ഹൃത്തായ ജലാലുദ്ദീനൊപ്പം തകര്‍ന്നു കിടന്ന പാമ്പന്‍പാലം കാണാന്‍ പോയ കലാം സമുദ്രത്തിന്റെയും പ്രപഞ്ചത്തിന്റെയും ശക്തി മനസ്സിലാക്കി.അതു സൃഷ്ടിച്ച ഈശ്വരന്റെയും ചെറുപ്പം മുതലേ ആകാശത്തെ വിസ്മയകാഴ്ചകള്‍ കണ്ണിമക്കാതെ നോക്കിയിരിക്കാന്‍ തല്പരനായി രുന്ന കലാം ഉപരിപഠനത്തിന് ചേര്‍ന്നത് ചെന്നെ ഐ. ഐ. ടി.യിലാണ്. എയറോനോട്ടിക്ക് എഞ്ചിനീയറായി പുറത്തുവന്ന കലാമിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ ജോലി കിട്ടി.

ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ പ്രൊഫ. എം.ജി. കെ. മേനോനുമായുള്ള ബന്ധമാണ് കലാമിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് വച്ചത്.  ഒരു റോക്കറ്റ് എഞ്ചിനീയറാകാന്‍ മേനോന്‍ കലാമിനെ പ്രേരിപ്പിച്ചു. അടങ്ങാത്ത അന്വേഷണ ത്വരയുമായി റോക്കറ്റുകളുടെ ലോകത്ത് അലഞ്ഞ കലാം അവിവാഹിതനായി തുടരാന്‍ തീരുമാനിച്ചത് ഒരൊറ്റ ലക്ഷ്യവുമായായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തിയി ട്ടുണ്ട്. ജീവിതത്തിന്റെ ഓരോ നിമിഷവും രാജ്യത്തിന്റെ മിസൈല്‍ വിപ്ലവത്തിനുവേണ്ടി മാറ്റിവെക്കുകയെന്നതായിരുന്നു ലക്ഷ്യം. രണ്ടു പതിറ്റാണ്ടോളം തിരുവനന്തപുരം ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനായി ജോലി ചെയ്യവെ ഒറ്റമുറിയില്‍ തങ്ങിയ കലാം രാജ്യത്തിന്റെ രാഷ്‌ട്രപതിയായപ്പോഴും തിരുവനന്തപുരത്തെ മറന്നില്ല.

ആരായിരുന്നു കലാം എന്ന ചോദ്യത്തിന് ഉത്തരങ്ങളേറെയാണ് . ധിഷണാശാലിയായ ഗവേഷകന്‍, എഴുത്തുകാരന്‍, കവി, തത്ത്വശാസ്ത്രജ്ഞന്‍, വായനക്കാരന്‍ , സംഗീതാസ്വാദകന്‍. .പട്ടിക നീളുകയാണ്. മിസൈലുകളെ പ്രണയിച്ചതു പോലെ തന്നെ അദ്ദേഹം അക്ഷര ങ്ങളെയും വാക്കുകളെയും അഗാധമായി സ്‌നേഹിച്ചു. തീര്‍ത്തും മി തഭാഷിയായ കലാം ഒഴിവുസമയം കിട്ടുമ്പോഴൊക്കെ പുസ്തകങ്ങളില്‍ മുങ്ങിത്താണു. കര്‍ണാടക സംഗീതത്തിന്റെ സാന്ദ്രത ജീവി തത്തി വെന്റ ഭാഗമായി കൊണ്ടുനടന്നു. യാന്ത്രികതയുടെ മടുപ്പില്‍ നിന്നും മോചനത്തിനായി കലാം കവിതയെഴുത്തും വീണവായ നയുമാണ് ആശ്രയിച്ചിരുന്നത്. കവിതയും സംഗീതവും ത ബിന്റ സാങ്കേതികസ്വപ്‌നങ്ങള്‍ക്ക് ചിറകേകുന്നതായി കലാം ഒരിക്കല്‍ പ റഞ്ഞിട്ടുമുണ്ട്. തമിഴില്‍ രചിച്ച 17 കവിതകള്‍ മൈ ജേര്‍ണി (എന്റെ യാത്ര) എന്ന ശീര്‍ഷകത്തില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഉന്നതിയിലേക്കുള്ള പടവുകള്‍ ചവിട്ടിക്കയറുമ്പോഴും ഏറ്റവും ലളിതമായ ജീവിതം നയിക്കാന്‍ കലാം എന്നും ശ്രദ്ധിച്ചിരുന്നു. ഗാന്ധിയന്‍ മിസൈല്‍മാന്‍’ എന്നാണ് അദ്ദേഹത്തിനു ലഭിച്ച വിശേ ഷണങ്ങളിലൊന്ന്. സവാരിക്കിറങ്ങുമ്പോള്‍ ആയുധധാരികളായ അംഗരക്ഷകര്‍ തന്നെ അനുഗമിക്കുന്നതിനോട് കലാമിന് പൊരുത്തപ്പെടാന്‍ എന്നും ബുദ്ധിമുട്ടായിരുന്നു. ഒരിക്കലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത കലാം 100 ശതമാനം സസ്യഭുക്കായിരുന്നു. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ ശാസ്ത്ര ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു. അവിവാഹിതരായ ഇരുവരുടെയും നിശ്ചയ ദാര്‍ഡ്യമാണ് ആണവ സ്‌ഫോടനത്തിന് വഴി വഴിയൊരുക്കിയത്. തുടര്‍ന്ന് രാഷ്‌ട്രപതിയായ കലാം ലോകത്തിന് തന്നെ അത്ഭുതം സൃഷ്ടിക്കുന്ന വിധമാണ് പ്രവര്‍ത്തിച്ചത്.

പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നിന്ന് എന്നും വിട്ടുനില്‍ക്കാനാണ് കലാം ആഗ്രഹിച്ചത് . പ്രതിരോധ ഗവേഷണകേന്ദ്രത്തിലെ ഡയറക്ടറുടെ കൂറ്റന്‍ ബംഗ്ലാവിലെ താമസമുപേക്ഷിച്ച് ബാച്ചിലര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഈ കേന്ദ്രം സന്ദര്‍ശിക്കുന്ന വിശിഷ്ട വ്യക്തികള്‍, കാക്കിയൂണിഫോമും വള്ളിച്ചെരിപ്പുമിട്ട് ജോ ലി ചെയ്യുന്ന കലാമിനെക്കണ്ട് പലകുറി അമ്പരന്നിട്ടുണ്ട്. നാലു ദശകം നീണ്ട സജീവമായ ഔദ്യോഗിക ജീവിതത്തിനുശേഷം പടിയിറങ്ങുമ്പോഴും ലാളിത്യം തന്നെയായിരുന്നു കലാമി ന്റെ കൈമുതല്‍.

ഭാരതത്തെ എല്ലാ രംഗങ്ങളിലും മികവിന്റെ ഔന്നത്യങ്ങളിലെത്തിക്കുകയെന്നത് ജീവിത നിയോഗം പോലെ ഏറ്റെടുത്തായിരുന്നു അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ജീവിതവും. സ്വപ്‌നം കാണാന്‍ വെറുതെ പറഞ്ഞു നടക്കുകയായിരുന്നില്ല അദേഹം. പകരം, കൃത്യമായ ലക്ഷ്യം നിശ്ചയിച്ച് ആ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുകയെന്നതായിരുന്നു അദേഹത്തിന്റെ രീതി. അദേഹത്തിന്റെ ഉപദേശങ്ങളും ആ രീതിയിലുള്ളതായിരുന്നു. 2020 ഓടെ ഇന്ത്യയെ ഒരു വികസിതരാഷ്‌ട്രമാക്കി മാറ്റാനുള്ള മാര്‍ഗ്ഗങ്ങളും ദര്‍ശനങ്ങളും ഇന്ത്യ 2020 എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. കേരള നിയമസഭയില്‍ കേരളത്തിന്റെ വിസനത്തിന് വ്യക്തമായ രൂപരേഖ അവതരിപ്പിച്ച് പ്രസംഗിച്ചത് വലിയൊരു അനുഭവമായിരുന്നു. പക്ഷേ ഡോ. കലാമിന്റെ ഉപദേശം സ്വീകരിക്കാന്‍ കേരളം മനസ്സുവച്ചില്ലെന്ന ദുഃഖം സത്യം ബാക്കി നില്‍ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

India

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.