Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചവടി പ്രവേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2015, 09:55 pm IST
inSamskriti

അതിനുശേഷം രാമന്‍ മഹര്‍ഷിയോട് തങ്ങള്‍ക്ക് സുഖമായി താമസിക്കുന്നതിന് ഒരു ഇടം പറഞ്ഞുതരണമെന്നപേക്ഷിച്ചു. അദ്ദേഹം അല്പം ആലോചിച്ച ശേഷം അവിടെനിന്നും രണ്ടുകാതം അകലെയുള്ള പഞ്ചവടി ആശ്രമവാസത്തിന്ന് പറ്റിയ സ്ഥലമാണെന്ന് നിര്‍ദ്ദേശിച്ചു. ഗോദാവരിക്കരയില്‍ കായ്‌കനികള്‍ സുലഭമായി ലഭിക്കുന്ന പഞ്ചവടിയിലെ താമസം ആനന്ദകരമായിരിക്കുമെന്നും മഹര്‍ഷി പറഞ്ഞു. ഞങ്ങള്‍ മുനിയെ നമസ്‌കരിച്ച് അനുഗ്രഹം വാങ്ങി അദ്ദേഹത്തിന്റെ ആജ്ഞയനുസരിച്ച് പഞ്ചവടിയിലേക്ക് പുറപ്പെട്ടു.

ദണ്ഡകാരണ്യത്തിന്റെ ഒരു ഭാഗത്ത് മഹാക്രൗഞ്ചമെന്ന ഒരു മഹാഗിരിയുണ്ട്. അതിന്റെ ഒരു ഭാഗത്ത് സമ്പാതിയുടെ അനുജനും ദശരഥന്റെ ബാല്യകാല സുഹൃത്തുമായ ജടായു എന്ന ഗൃദ്ധ്രരാജന്‍ വാഴുന്നുണ്ടായിരുന്നു. യാത്രക്കിടയില്‍ ഞങ്ങള്‍ ജടായുവിനെ കണ്ടുമുട്ടി. രാക്ഷസനായിരിക്കുമെന്നു കരുതി നീയാരാണെന്ന ചോദ്യവുമായാണ് രാമന്‍ ജടായുവിനെ സമീപിച്ചത്. ജടായുവാകട്ടെ രാമനെ തിരിച്ചറിയുക മാത്രമല്ല

”ജടായുരിതമാംവിദ്ധി ശ്യേനീപുത്രമരിന്ദമ”

ഞാന്‍ ശ്യേനീപുത്രനായ ജടായുവാണ് എന്ന് മറുപടി നല്‍കി. മാത്രമല്ല ജടായു പറഞ്ഞു മകനെ, ഞാന്‍ നിന്റെ പിതാവിന്റെ മിത്രമാണെന്നും; വേണമെങ്കില്‍ വനവാസത്തില്‍ ഞാന്‍ അങ്ങയെ സഹായിക്കാം. അങ്ങ് പുറത്തുപോകുന്ന സമയങ്ങളില്‍ സീതാദേവിക്ക് സംരക്ഷണം നല്‍കാമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. അദ്ദേഹത്തിന്റെ മധുരവചസ്സുകളില്‍ സന്തുഷ്ടനായ രാമന്‍ അദ്ദേഹത്തിന്ന് ഉചിതമായ ആദരസത്കാരങ്ങള്‍ നല്‍കി. അതിനുശേഷം ഞങ്ങള്‍ യാത്രതുടര്‍ന്ന് ഗോദാവരീതീരത്തു ചെന്ന് യാത്രാക്ഷീണം മാറ്റുന്നതിന്നായി വിശ്രമിച്ചു.

പുണ്യനദിയെന്ന് പ്രസിദ്ധിയാര്‍ജ്ജിച്ച് പരന്നൊഴുകുന്ന ഒരു മഹാവാഹിനിയാണ് പവിത്ര ചരിതയായ ഗോദാവരി. ഗോദാവരിയുടെ ദിവ്യമഹിമ അവര്‍ണ്ണനീയമാണ്. ഇതിന്റെ ഇരുകരകളിലും അനവധി ഉത്തമ വൃക്ഷങ്ങള്‍ തങ്ങിനില്‍ക്കുന്നു. ഈ പ്രദേശം മുഴുവന്‍ ഋഷിമാരുടെ യാഗവാടങ്ങള്‍ ഉണ്ടായിരുന്ന ലക്ഷണങ്ങള്‍ കാണുന്നുണ്ട്. പുണ്യനദിയെന്ന് ദേവന്മാര്‍പോലും വാഴ്‌ത്തുന്ന ഗോദാവരീതീരത്ത് മന്ദം മന്ദം വീശുന്ന കുളിര്‍തെന്നലില്‍ ഉന്മേഷഭരിതരായി ഞങ്ങള്‍ വിശ്രമിച്ചു.

ഗോദാവരിയുടെ തെക്കേതീരത്താണ് പഞ്ചവടി. അഞ്ചുവടം (പേരാല്‍) ഒരേവലുപ്പത്തില്‍ ഒരേരൂപത്തില്‍ വൃത്താകൃതിയോടുകൂടി ഇവിടെ സ്ഥിതിചെയ്യുന്നു. അതുകൊണ്ടായിരിക്കാം പഞ്ചവടി എന്നപേരുണ്ടായത്.

ഒരിക്കല്‍ യുവാക്കളായ അഞ്ച് ഗന്ധര്‍വന്മാര്‍ അഗസ്ത്യ മഹര്‍ഷിയെ ഈ കാട്ടില്‍ നിന്നും എങ്ങോട്ടും പോകാന്‍ കഴിയാത്ത വിധത്തില്‍ ചുറ്റും തടഞ്ഞ് നിര്‍ത്തി. കോപിഷ്ഠനായ മഹര്‍ഷി അവരെ അഞ്ച് വടങ്ങളായിത്തീരട്ടെയെന്ന് ശപിച്ചുവെത്രേ. അങ്ങിനെ ഒരു ദിവ്യന്റെ സഞ്ചാരം തടഞ്ഞതുമൂലം സ്വയം സഞ്ചരിക്കാന്‍ കഴിയാത്ത വൃക്ഷങ്ങളായിത്തിരേണ്ടിവന്നു.

രാമന്റെ നിര്‍ദ്ദേശപ്രകാരം പഞ്ചവടിയില്‍ വാഴ, പ്ലാവ്, മാവ് മുതലായ ഫലവൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ടതും ജനവാസം കുറഞ്ഞതുമായ ഒരു സ്ഥലത്ത് താന്‍ ദണ്ഡകാരണ്യത്തിലേതുപോലെ പര്‍ണ്ണശാലകള്‍ തീര്‍ത്തു. അതിനുശേഷം ഗോദാവരിയില്‍പോയി സ്‌നാനം ചെയ്തു പൂക്കളും, പഴങ്ങളും, കൊണ്ട് വന്ന് പുഷ്പ ബലിയും ശാന്തിക്രിയയും നടത്തിയശേഷം അവിടെ താമസം തുടങ്ങി.

ദിവസവും പ്രഭാതത്തില്‍ സീതയെ മധ്യത്തില്‍ നടത്തി മൂന്നുപേരും കൂടി ഗോദാവരിയില്‍ പോയി കുളിച്ച് പ്രഭാതവന്ദനാദികള്‍ നടത്തും. തിരിച്ചു പോരുന്ന സമയത്ത് താന്‍ അന്നേക്കുള്ള വെള്ളവും നദിയില്‍ നിന്ന് സംഭരിച്ച് കൊണ്ടുപോരും. ഇങ്ങനെ ഗോദാവരിയില്‍ സ്‌നാനം ചെയ്തും കാനന ഭംഗികള്‍ ആസ്വദിച്ചും. ആനന്ദപൂര്‍ണ്ണമായിത്തന്നെ ദിവസങ്ങള്‍ നീങ്ങി. ശരത്കാലം പോയി. ഹേമന്തം വന്നു. രാമ ഭക്തികൊണ്ട് തപസ്സാചരിക്കുന്ന ഭരതനെപ്പറ്റിയോര്‍ത്തപ്പോള്‍ തന്റെ ഹൃദയം വാത്സല്യപുളകിതമായി.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.