ലണ്ടന്‍: എമിറേറ്റ്‌സ് കപ്പ് ഫുട്‌ബോളില്‍ പ്രീമിയര്‍ ലീഗ് ടീം ആഴ്‌സണലിന് തകര്‍പ്പന്‍ ജയം. ഫ്രഞ്ച് ടീം ഒളിംപിക് ലിയോണിനെ മടക്കമില്ലാത്ത ആറു ഗോളുകള്‍ക്ക് തുരത്തിയാണ് ആഴ്‌സണല്‍ കരുത്തറിയിച്ചത്. ഇതോടെ സീസണിനു മുന്നോടിയായുള്ള പരിശീലനം ഗംഭീരമാക്കി ആഴ്‌സണ്‍ വെങ്ങറുടെ ശിഷ്യര്‍.
ഇടവേളയ്‌ക്കു മുന്‍പ് ഒലിവര്‍ ജിറൗഡിലൂടെ സ്‌കോറിങ് തുടങ്ങിയ പീരങ്കിപ്പടയ്‌ക്കായി അലക്‌സ് ഒക്‌സ്‌ലെയ്ഡ് ചേംബര്‍ലൈന്‍, അലെക്‌സ് ഇവോവി, ആരണ്‍ റാംസി, മെസ്യൂട്ട് ഒസില്‍, സാന്റി കാസറോള എന്നിവരും ലക്ഷ്യം കണ്ടു.
















