ചോദ്യം നമ്പര്‍ 53/
ഉത്തരം നല്‍കുന്ന തീയതി 24-07-2015
ച്യോദ്യകര്‍ത്താവ്: സി.പി നാരായണന്‍
ചോദ്യം നമ്പര്‍ എ- കഴിഞ്ഞ മൂന്നുവര്‍ഷത്തിനകം എത്ര കര്‍ഷകര്‍ രാജ്യത്ത് ആത്മഹത്യ ചെയ്തിട്ടുണ്ട്?
ചോദ്യം നമ്പര്‍ ബി- ഓരോ വര്‍ഷത്തെ ആത്മഹത്യകളുടെ ആകെ എണ്ണവും സംസ്ഥാനം തിരിച്ചുള്ള എണ്ണവും?
ചോദ്യം നമ്പര്‍ സി- പാവപ്പെട്ടവരും ചെറുകിടക്കാരുമായ കര്‍ശകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിളവും നല്ല വിലയും കിട്ടാനുള്ള പിന്തുണ ലഭിക്കുന്നില്ലേ, ഇതാണോ ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരാന്‍ കാരണം?
ഉത്തരം:
കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍സിങ്
(സഭയുടെ മേശപ്പുറത്ത് വെച്ച ഉത്തരങ്ങള്‍)
എ,ബി എന്നീ ചോദ്യങ്ങളുടെ ഉത്തരം:
ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം സ്വന്തം നിലയില്‍ കൃഷിചെയ്ത് വരുന്നതിനിടെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 2012ല്‍ 13,754ഉും 2013ല്‍ 11,772 ഉും 2014ല്‍ 5650പേരുമാണ്.
(സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്ക് ഏറ്റവുമൊടുവില്‍ ചേര്‍ത്തിരിക്കുന്നു)
കര്‍ഷകരുടെ ആത്മഹത്യകളുടെ 2015ലെ കണക്ക് ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
കാര്‍ഷികസംബന്ധിയായ പ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യ ചെയ്ത കഴിഞ്ഞ മൂന്നുവര്‍ഷത്തെ കര്‍ഷകരുടെ എണ്ണം 2012ല്‍ 1066ഉം 2013ല്‍ 890ഉം 2014ല്‍ 1400ഉം ആണ്. 2015ല്‍ ജൂണ്‍ മാസം വരെ 263പേരാണ് കാര്‍ഷികസംബന്ധിയായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
(സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്ക് ഏറ്റവുമൊടുവില്‍ ചേര്‍ത്തിരിക്കുന്നു)
സി ചോദ്യത്തിന്റെ ഉത്തരം:
കര്‍ഷകരുടെ ആത്മഹത്യയ്‌ക്ക് കാരണം കടം, വിളനാശം, വളര്‍ച്ച, സാമൂഹ്യവും സാമ്പത്തികവും വ്യക്തിപരവുമായ കാരണങ്ങള്‍ എന്നിവയാണ്.
ദേശീയ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം കുടുംബ പ്രശ്‌നങ്ങള്‍, അസുഖം, ലഹരി, തൊഴിലില്ലായ്‌മ, ഭൂമിതര്‍ക്കം, തൊഴില്‍ പ്രശ്‌നം, പ്രേമനൈരാശ്യം, ഷണ്ഢത്വം, വൈവാഹിത ജീവിത പരാജയം, സ്ത്രീധന തര്‍ക്കം, സാമൂഹത്തില്‍ അന്തസ് നഷ്ടപ്പെട്ടെന്ന തോന്നല്‍, മറ്റു തിരിച്ചറിയാന്‍ സാധിക്കാത്ത കാരണങ്ങള്‍ എന്നിവയും കൃഷി തൊഴിലായി സ്വീകരിച്ചവരുടെ ആത്മഹത്യയ്‌ക്ക് കാരണമായി.
















