Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക്‌സഭയില്‍ ഇന്നലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2015, 10:00 pm IST
in India

ബംഗാളില്‍ പൂട്ടിയത് 7008 എണ്ണം; കേരളത്തില്‍ 1039

രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് 14,79,374 കമ്പനികള്‍

ന്യൂദല്‍ഹി: രജിസ്ട്രാര്‍ ഓഫ് കമ്പനീസിനു കീഴില്‍ ഇക്കഴിഞ്ഞ ജൂണ്‍ 30 വരെ രാജ്യത്ത് രജിസ്റ്റര്‍  ചെയ്തിട്ടുളള കമ്പനികളുടെ എണ്ണം 14,79374 ആണെന്ന് കേന്ദ്ര കമ്പനികാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ കമ്പനികളുളളത് മഹാരാഷ്‌ട്രയിലാണ്. 2,98611 എണ്ണം. രണ്ടാം സ്ഥാനത്തുളള ദല്‍ഹിയില്‍ 2,75,895 കമ്പനികളാണുളളത്. കേരളത്തില്‍ ആകെ 38,405 കമ്പനികളാണ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്. ലക്ഷദ്വീപിലാണ് ഏറ്റവും കുറച്ചു കമ്പനികള്‍ ഉളളത്- 13 എണ്ണം.

കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലും ഈ വര്‍ഷം ജൂണ്‍ 30 വരെയുളള കണക്കനുസരിച്ച് രാജ്യത്ത് 43,396 കമ്പനികള്‍ അടച്ചു പൂട്ടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കമ്പനികള്‍ അടച്ചുപൂട്ടിയത് പശ്ചിമബംഗാളിലാണ്. 7008 കമ്പനികള്‍ ബംഗാളില്‍ അടച്ചുപൂട്ടിയപ്പോള്‍ തെലങ്കാനയില്‍ 6775 എണ്ണം അടച്ചുപൂട്ടി. കേരളത്തില്‍ ഇക്കാലയളവില്‍ 1039 കമ്പനികള്‍ അടച്ചുപൂട്ടി. രണ്ടു കമ്പനികള്‍ വീതം അടച്ചുപൂട്ടിയ അന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, ദാമന്‍ ആന്‍ഡ് ദിയു എന്നിവയാണ് ഇക്കാര്യത്തില്‍ ഏറ്റവും പിറകിലുള്ളത്.

കമ്പനികളുടെ ഭരണം ശക്തിപ്പെടുത്താന്‍ നടപടികള്‍

1956ലെ കമ്പനി നിയമത്തിന് പകരമായി 2013ല്‍ കൊണ്ടുവന്ന കമ്പനി നിയമം, ഇക്കൊല്ലം ഫെബ്രുവരിയില്‍ വിജ്ഞാപനം ചെയ്ത ഇന്ത്യന്‍ അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍സ് എന്നിവ രാജ്യത്തെ കമ്പനികളുടെ ഭരണ നിവ്വഹണം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

കമ്പനി നിയമ ഭേദഗതി വഴി കമ്പനികളുടെയും ബോര്‍ഡുകളുടെയും ചുമതലകള്‍ വര്‍ദ്ധിപ്പിക്കാനും നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ കൂടുതലായി പരിരക്ഷിക്കാനും കഴിയുമെന്ന് അദ്ദേഹം ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. കമ്പനികളില്‍ സ്വതന്ത്ര ഡയറക്ടര്‍മാരുടെ നിയമനം, ആഡിറ്റര്‍മാരുടെ സ്വാതന്ത്യവും സുതാര്യയും ഉറപ്പ് വരുത്താനുളള കര്‍ശന വ്യവസ്ഥകള്‍ തുടങ്ങിയവയും നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.

അടല്‍ ഇന്നവേഷന്‍ മിഷന്‍:

രൂപരേഖ തയ്യാറാക്കാന്‍ വിദഗ്ധ സമിതി

സ്വയം തൊഴിലും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് രൂപം നല്‍കുന്ന അടല്‍ ഇന്നവേഷന്‍ മിഷന്‍, സെല്‍ഫ്-എംപ്രോയ്‌മെന്റ് ആന്‍ഡ് ടാലന്റ് യുട്ടിലൈസേഷന്‍ എന്നീ പദ്ധതികളുടെ വിശദമായ രൂപരേഖ തയാറാക്കുന്നതിന് നിതി ആയോഗ് വിദഗ്ധ സമിതി രൂപീകരിച്ചു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ദക്ഷിണേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ പ്രൊഫ.തരുണ്‍ ഖന്ന, അമേരിക്കയിലെ ഹാര്‍വാര്‍ഡ് ബിസിനസ്സ് സ്‌കൂളിലെ പ്രൊഫസര്‍ ജോര്‍ജി പൗലോലെമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള സമിതിക്കാണ് രൂപം നല്‍കിയിട്ടുളളത്.

വിദഗ്ധ സമിതിയുടെ പരിഗണനാ വിഷയങ്ങള്‍ ഇവയാണ്:

പുതിയ കണ്ടു പിടിത്തങ്ങളും സ്വയം സംരഭകത്വവും പ്രോത്സാഹിപ്പിക്കാന്‍ രാജ്യത്ത് നിലവിലുളള സംരംഭങ്ങള്‍ പ്രത്യേകിച്ച് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവയും ആഗോള തലത്തില്‍ മത്സരിക്കാന്‍ തക്ക ശേഷിയുളളതുമായ സംരംഭകരെ സൃഷ്ടിക്കാന്‍ പര്യാപ്തമായ തരത്തിലുളള പദ്ധതികള്‍ അവലോകനം ചെയ്യുക.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ലോകനിലവാരത്തിലുളള ഇന്നവേഷന്‍ ഹബ്ബുകള്‍, സൂക്ഷ്മ ചെറുകിട -ഇടത്തരം ഡിജിറ്റല്‍ സംരംഭങ്ങള്‍ തുടങ്ങിയവ സൃഷ്ടിക്കുന്നതിന് അനുഗുണമായ അന്തരീക്ഷം ഒരുക്കാന്‍ വേണ്ട ഹ്രസ്വ -മധ്യകാല നടപടികള്‍ നിര്‍ദ്ദേശിക്കുക.

അടുത്ത മാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടിട്ടുളളതെന്ന് കേന്ദ്ര ആസൂത്രണ സഹമന്ത്രി റാവു ഇന്ദര്‍ജിത്ത് സിംഗ് ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.