ചണ്ഡിഗഢ്: ഹിമാചല്‍പ്രദേശിലെ കുളു ജില്ലയില്‍ സ്വകാര്യബസ് മലയിടുക്കിലേക്ക് മറിഞ്ഞ് ആറുതീര്‍ത്ഥാടകര്‍ മരിച്ചു. 29 പേരെ കാണാതായി. ഇന്നലെ രാവിലെയായിരുന്നു സംഭവം.
പഞ്ചാബില്‍ നിന്നും തീര്‍ത്ഥാടകരുമായി സിഖ് ആരാധനാലയമായ മണികര്‍ണത്തിലേക്കു പോകുകയായിരുന്ന സ്വകാര്യബസ് കുളുവിലെ മലയിടുക്കില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. 51 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്.
കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടന്നുവരികയാണ്. മുങ്ങല്‍ വിദഗ്ധരുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
















