ചിറ്റഗോങ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് നേരിയ ലീഡ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 248ന് മറുപടിയായി ആതിഥേയര്‍ 326 റണ്‍സെടുത്തു.
തമീം ഇക്ബാലിനും (57) മുഹമ്മദുള്ളയ്ക്കും (67) പുറമെ ലിറ്റന്‍ ദാസ് (50) ഷാക്കിബ് അല്‍ ഹസന് (47) എന്നിവരും തരക്കേടില്ലാത്ത സംഭാവനകള്‍ നല്കി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഡെയ്ല്‍ സ്റ്റെയ്നും സിമോണ്‍ ഹാര്‍പ്പറും മൂന്നിരകളെ വീതം കണ്ടെത്തി.
വെര്‍ണന്‍ ഫിലാന്‍ഡര്‍ രണ്ടുപേരെ പുറത്താക്കി. രണ്ടാം ഇന്നിങ്സ് ആരംഭിച്ച സന്ദര്‍ശകര്‍ വിക്കറ്റ് നഷ്ടപ്പെടാതെ 61 റണ്‍സെടുത്തിട്ടുണ്ട്. സ്റ്റിയന്‍ വാന്‍ സൈലും (33) ഡീന്‍ എല്‍ഗാറും (28) ക്രീസില്‍. രണ്ടു ദിനങ്ങള്‍ അവശേഷിക്കെ ബംഗ്ലാദേശ് 17 റണ്‍സിന്റെ മുന്‍തൂക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: