Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പുറമ്പോക്ക് ഭൂമി കൊല്ലം ബിഷപ്പിന് പതിച്ചുനല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2015, 09:49 am IST
inKollam

ചാത്തന്നൂര്‍: ദേശീയപാതയോരത്ത് കൊട്ടിയം ടൗണില്‍ രണ്ടു ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമി കൊല്ലം ബിഷപ്പിന് പതിച്ചു നല്‍കിയ അഡീഷണല്‍ തഹസീല്‍ദാരുടെ നടപടി വിവാദമാകുന്നു. ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡില്‍ പെട്ട കൊട്ടിയം ഗ്രൗണ്ട് എന്നറിയപ്പെടുന്ന പൊതു കളിസ്ഥലമാണ് 2014 ഡിസംബര്‍ 20ന് പുന്നത്തല ചേരിയില്‍ ഓലിക്കര മേടയില്‍ കൊല്ലം റോമന്‍ കത്തോലിക്ക മിഷന്‍ ബിഷപ്പ് റവ:ഡോ. അലോഷ്യസ് ബെന്‍സിഗര്‍ പേര്‍ക്ക് പ്രത്യേക ഉത്തരവ് പ്രകാരം പതിച്ചു നല്‍കിയത്.

ആദിച്ചനല്ലൂര്‍ വില്ലേജില്‍ ടി 3608 എന്ന തണ്ടപേരില്‍ 9231/12/സി11 എന്ന ഉത്തരവില്‍ 2012 ആഗസ്റ്റ് 20ന് ഇത് പുറമ്പോക്കാക്കി ഉത്തരവ് നല്‍കിയിട്ടുള്ളതാണ്. ഈ ഉത്തരവ് മറികടന്നുകൊണ്ടാണ് ചീഫ് സര്‍വേയര്‍ വിപിന്‍ ലൂക്കോസ് അഡീഷണല്‍ തഹസീല്‍ദാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഒരു രേഖ പോലും ഹാജരാക്കാതെ കൊല്ലം ബിഷപ്പിന്റ പേരിലാക്കിയതും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കിയതും കരം ഒടുക്കിയതും.

ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള അധികാരികളുടെ ഒത്താശയോടെയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോള്‍ ബിഷപ്പ് ഈ വസ്തു കെട്ടിയടയ്‌ക്കാനുള്ള ശ്രമത്തിലാണ്.

ആദിച്ചനല്ലൂര്‍, മയ്യനാട്, കണ്ണനല്ലൂര്‍ പഞ്ചായത്തുകള്‍ക്ക് ഒരേ പോലെ ആശ്രയിക്കാവുന്ന കളിസ്ഥലമാണിത്. വര്‍ഷങ്ങളായി ഏക്കറുകണക്കിന് ഭൂമി പുറമ്പോക്കില്‍ കിടന്നിട്ടും പഞ്ചായത്ത് നാളിതുവരെ യാതൊരുവിധ വികസന പ്രവര്‍ത്തനവും ഇവിടെ നടത്താത്തതാണ് ഭൂമി നഷ്ടപ്പെടാനിടയാക്കിയത്. ഇവിടെ സ്വകാര്യ ബസ്സ്റ്റാന്റോ സ്റ്റേഡിയമോ നിര്‍മ്മിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.

വര്‍ഷങ്ങളായി പുറമ്പോക്കില്‍ കിടന്ന ഭൂമി കഴിഞ്ഞ വര്‍ഷം പുറമ്പോക്ക് ഭൂമിയാണ് എന്ന ഉത്തരവ് റദ്ദാക്കി ബിഷപ്പിന് പതിച്ചുകൊടുക്കാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് അനേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.കൊല്ലത്ത് നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ സാമൂഹ്യ പ്രവര്‍ത്തകനായ വൈ. നവാസ് ഈ ഗ്രൗണ്ടില്‍ സ്‌റ്റേഡിയമോ ബസ്സ്റ്റാന്റോ നിര്‍മ്മിക്കണമെന്നുകാണിച്ചുകൊണ്ട് പരാതി നല്‍കിയിരുന്നു. യാതൊരു നടപടിയും സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് നല്‍കിയ വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയിന്മേലാണ് ഭൂമി കൊല്ലം ബിഷപ്പിന് പതിച്ചുകൊടുത്തതായി വ്യക്തമായത്.

പരിസരവാസികളും ആദിച്ചനല്ലൂര്‍, മയ്യനാട്, കണ്ണനല്ലൂര്‍ പാഞ്ചായത്തുകളിലെ കായികതാരങ്ങളും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും പ്രാക്ടീസ് ചെയ്യുന്നത് ഇവിടെയാണ്. നിരവധി ടൂര്‍ണമെന്റുകളും വര്‍ഷാവര്‍ഷം ഇവിടെ നടക്കാറുണ്ട്. സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ ഗജവീരന്മാരെ അണിനിരത്തി ഗജമേള നടത്തുന്നതും ഇവിടെയാണ്. നിരവധി എക്‌സിബിഷനുകള്‍ നടക്കുന്നതും ഇവിടെയാണ്. അതുകൊണ്ട് തന്നെ ഗ്രൗണ്ട് പതിച്ചുകൊടുത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി, റവന്യുമന്ത്രി, പ്രതിപക്ഷ നേതാവ് മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവര്‍ക്ക് പൊതുജനങ്ങളില്‍ നിന്നും ഒപ്പ് ശേഖരണം നടത്തി പ്രമാണം റദു ചെയ്യണം എന്ന് ആവശ്യപ്പെട്ട് ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തയ്യാറാവുകയാണ് നാട്ടുകാരും വ്യാപാരിവ്യവസായികളും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം
Sports

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

പുതിയ വാര്‍ത്തകള്‍

അഷ്‌കര്‍, നാദിര്‍ഷാ

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

കുത്തനെ താഴ്ന്ന് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഇന്ന് 1000 രൂപ കുറഞ്ഞു

നീലക്കുറിഞ്ഞി കാണാനെത്തി; കുരിശിന്റെ മുകളില്‍ കയറി ഫോട്ടോയെടുത്ത നാല് പേര്‍ അറസ്റ്റില്‍

നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടം; 24 മരണം

യുവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; യൂടൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

ഭാരതത്തിന്റെ പോഷകാഹാര വിപ്ലവം

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.