ലണ്ടന്‍: ബെല്‍ജിയം സ്‌ട്രൈക്കര്‍ ക്രിസ്റ്റിയന്‍ ബെന്‍ടെക്കിനെ ലിവര്‍പൂള്‍ സ്വന്തമാക്കി. ആസ്റ്റണ്‍ വില്ലയില്‍ നിന്നാണ് താരത്തെ ലിവര്‍പൂള്‍ സ്വന്തം പാളയത്തിലെത്തിച്ചത്. ഏകദേശം 322 േകാടി രൂപയാണ് ബെന്‍ടെക്കിനെ സ്വന്തമാക്കാന്‍ ലിവര്‍പൂള്‍ ചിലവഴിച്ചത്. റഹീം സ്റ്റര്‍ലിങിനെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കൈമാറിയതോടെയാണ് ലിവര്‍പൂളിന് പകരക്കാരനെ കണ്ടെത്തേണ്ടിവന്നത്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായിട്ടായിരിക്കും ബെന്‍ടെക്ക് ലിവര്‍പൂളില്‍ കളിക്കുക.
2012ല്‍ ആസ്റ്റണ്‍വില്ലയിലെത്തിയ ബെന്‍ടെക്ക് അവര്‍ക്കായി 100 മത്സരങ്ങളില്‍ കളിച്ച് 49 ഗോളുകളും നേടിയിരുന്നു. 2010 മുതല്‍ ബെല്‍ജിയം ദേശീയ കുപ്പായമണിയുന്ന ബെന്‍ടെക്ക് 24 മത്സരങ്ങളില്‍ നിന്ന് 7 ഗോളുകളും നേടിയിട്ടുണ്ട്.
















