ബൊഗോട്ട: ലോക യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് 12 വര്‍ഷം മുന്‍പ് 200 മീറ്ററില്‍ സ്ഥാപിച്ച ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡിന് പുതിയ അവകാശി.
കൊളംബിയയിലെ കാലിയില്‍, നടക്കുന്ന ലോക യൂത്ത് അത്ലറ്റിക്സില് ജപ്പാന്റെ അബ്ദുല്‍ ഹക്കിം സാനു ബ്രൗണ്‍ 20.34 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തിരുത്തിയത്.
2003-ല്‍ കാനഡയിലെ ഷെര്‍ബ്രൂക്കില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ട് സ്ഥാപിച്ച 20.40 സെക്കന്റിന്റെ റെക്കോര്‍ഡാണ് ജപ്പാന്റെ 17കാരനായസാനു ബ്രൗണ്‍ നിഷ്പ്രഭമാക്കിയത്. കഴിഞ്ഞ ദിവസം 10.28 സെക്കന്റ് സമയം കൊണ്ട് 100 മീറ്ററിലും ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം ഈ ജപ്പാന് താരം സ്പ്രിന്റ് ഡബിളും സ്വന്തമാക്കി. 2001-ല്‍ ട്രിനിഡാഡിന്റെ ഡാരല്‍ ബ്രൗണ്‍ സ്ഥാപിച്ച 10.31 സെക്കന്റിന്റെ റെക്കോര്‍ഡാണ് അബ്ദുള്‍ ഹക്കിം സാനു ബ്രൗണ്‍ തിരുത്തിയത്.
ദക്ഷിണ ആഫ്രിക്കയുടെ കെയില്‍ ആപ്പിള്‍ തന്റെ ഏറ്റവും മികച്ച സമയമായ 20.57 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും അമേരിക്കയുടെ ജോസെഫ്സ് ലൈലസ് (20.74 സെക്കന്റ്) വെങ്കലവും സ്വന്തമാക്കി.
വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ കാന്‍ഡെയ്സ് ഹില്‍ സ്പ്രിന്റ് ഡബിള്‍ തികച്ചു. 100 മീറ്ററില്‍ 11.08 സെക്കന്റില്‍ പുതിയ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ ഹില്‍ 200 മീറ്ററില്‍ 22.43 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ഡബിള്‍ തികച്ചത്.
















