പാരീസ്: ഫ്രഞ്ച് ഫോര്‍മുലവണ്‍ താരം യൂള്‍സ് ബിനാക്കി (25) അന്തരിച്ചു. കഴിഞ്ഞ വര്‍ഷം ജപ്പാന് ഗ്രാന്‍ഡ്പ്രീക്കിടെ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒമ്പതുമാസം അബോധാവസ്ഥയിലായിരുന്നു.
സുസുകയില് നടന്ന ഗ്രാന്‍ഡ്പ്രീക്കിടെ ട്രാക്കിനു വെളിയിലുണ്ടായിരുന്ന റിക്കവറി ക്രെയിനുമായി കൂട്ടിയിടിച്ചാണ് ബിനാക്കിക്ക് ഗുരുതര പരുക്കേറ്റത്. തലയ്ക്ക് ക്ഷതമേറ്റ് അന്നുമുതല്‍ അബോധാവസ്ഥയിലായിരുന്ന ബിനാക്കി തെക്കന്‍ ഫ്രാന്‍സിലെ നൈസിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യശ്വാസം വലിച്ചത്.
ജാപ്പനീസ് ഗ്രാന്‍പ്രീയുടെ നാല്പത്തിനാലാം ലാപ്പ് നടക്കുമ്പോഴായിരുന്നു അപകടം. മഴയില്‍ കുതിര്‍ന്ന കിടന്ന ട്രാക്കില്‍ നിന്ന് കാര്‍ തെന്നി റിക്കവറി ക്രെയിനില്‍ ഇടിക്കുകയായിരുന്നു.
















