Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കബഡി ലീഗ് രണ്ടാം സീസണ് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2015, 11:30 pm IST
inSports

മുംബൈ: ആരാധകരെ ആവേശത്തിലാഴ്‌ത്തുന്ന പ്രോ കബഡി ലീഗിന്റെ രണ്ടാം സീസണ് ഇന്ന് തുടക്കം. കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ സീസണിന്റെ ഗംഭീര വിജയത്തിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ കായികലോകം രണ്ടാം സീസണെ നോക്കിക്കാണാനൊരുങ്ങുന്നത്. ഐപിഎല്‍ ക്രിക്കറ്റ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന രണ്ടാമത്തെ ഏറ്റവും വലിയ കായിക മാമാങ്കമാണ് പ്രോ കബഡി ലീഗ്. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് തത്സമയം സപ്രേഷണം ചെയ്യും.

ഇന്ന് നടക്കുന്ന രണ്ടാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ജയ്‌പൂര്‍ പിങ്ക് പാന്തേഴ്‌സും റണ്ണേഴ്‌സപ്പായ യു മുംബയും തമ്മില്‍ ഏറ്റുമുട്ടും. മുംബൈ എന്‍എസ്‌സിഐയില്‍ രാത്രി എട്ടിന് പോരാട്ടം. രാത്രി ഒമ്പതിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ബെംഗളൂരു ബുള്‍സും കൊല്‍ക്കത്ത ബംഗാള്‍ വാരിയേഴ്‌സും പോരാടും. ലീഗ് മത്സരങ്ങള്‍ ആഗസ്റ്റ് 19ന് സമാപിക്കും. സെമിഫൈനല്‍ മത്സരങ്ങള്‍ ആഗസ്റ്റ് 21നും ലൂസേഴ്‌സ് ഫൈനലും ഫൈനല്‍ മത്സരവും ആഗസ്റ്റ് 23നും മുംബൈയില്‍ നടക്കും.

ജയ്‌പൂര്‍, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, പൂനെ, വിശാഖപട്ടണം, ദല്‍ഹി, പാറ്റ്‌ന എന്നീ എട്ട് നഗരങ്ങളുടെ പേരിലുള്ള എട്ട് ടീമുകളാണ് കബഡി ലീഗില്‍ മത്സരിക്കുന്നത്. അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള ജയ്‌പൂര്‍ പിങ്ക് പാന്തേഴ്‌സാണ് ആദ്യ സീസണിലെ ചാമ്പ്യന്മാര്‍. പിങ്ക് പാന്തേഴ്‌സിന് പുറമെ യു മുംബ, ബംഗാള്‍ വാരിയേഴ്‌സ്, ദബാങ് ദല്‍ഹി, തെലുങ്കു ടൈറ്റന്‍സ്, പൂനേരി പല്‍ത്താന്‍, പാറ്റ്‌ന പൈറേറ്റ്‌സ്, ബെംഗളൂരു ബുള്‍സ് എന്നീ ടീമുകളാണ് രണ്ടാം സീസണിലും മത്സരിക്കാനിറങ്ങുന്നത്. ആദ്യ സീസണില്‍ യു മുംബ ടീമിനെ ഫൈനലില്‍ തകര്‍ത്തായിരുന്നു പാന്തേഴ്‌സിന്റെ കിരീട നേട്ടം. മൂന്നാം സ്ഥാനം പാറ്റ്‌ന പൈറേറ്റ്‌സും നാലാം സ്ഥാനം ബെംഗളൂരു ബുള്‍സും ആദ്യ സീസണില്‍ സ്വന്തമാക്കി.

എട്ട് ടീമുകള്‍ തമ്മില്‍ ഹോം ആന്റ് എവേ അടിസ്ഥാനത്തിലാണ് മത്സരം. ഓരോ ടീമിനും 14 കളികള്‍. പോയിന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ തമ്മില്‍ സെമിഫൈനലും കളിക്കും. ആകെ 60 കളികള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്  മാതൃകയില്‍ ലേലത്തിലൂടെയാണ് ടീമുകള്‍ താരങ്ങളെ സ്വന്തമാക്കുന്നത്. കബഡി ലോകത്തെ മുന്‍നിര താരങ്ങളെല്ലാവരും പ്രോ കബഡി ലീഗില്‍ കളിക്കാനെത്തുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.