ലോര്‍ഡ്‌സ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസീസ് ശക്തമായ നിലയില്‍. ഒന്നാം ദിവസം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തിട്ടുണ്ട്. 131 റണ്‍സുമായി ക്രിസ് റോജേഴ്‌സും 109 റണ്‍സുമായി സ്മിത്തുമാണ് ക്രീസില്‍. 38 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് പുറത്തായത്.
നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ വാര്‍ണറും റോജേഴ്‌സും ചേര്‍ന്ന് കംഗാരുക്കള്‍ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്ത വാര്‍ണര്‍ 42 പന്തില്‍ നിന്ന് 7 ബൗണ്ടറികേളാടെ 38 റണ്‍സെടുത്ത് മോയിന്‍ അലിയുടെ പന്തില്‍ ആന്‍ഡേഴ്‌സണ് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്ന് റോജേഴ്‌സും സ്മിത്തും ചേര്‍ന്ന് ഓസീസ് ഇന്നിംഗ്‌സ് കെട്ടിപ്പടുത്തു.
അപരാജിതമായ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇതുവരെ 211 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി ഏഴുപേര്‍ പന്തെറിയാനെത്തിയിട്ടും രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല. സ്മിത്ത് 161 പന്തുകളില്‍ നിന്നും റോജേഴ്‌സ് 209 പന്തുകളില്‍ നിന്നുമാണ് ശതകം പൂര്‍ ത്തിയാക്കിയത്. ഇതിനിടെ ഫീല്‍ഡര്‍മാര്‍ ചില ക്യാച്ചുകള്‍ കൈവിട്ടതും ഇംഗ്ലണ്ടിന് തിരിച്ചടിയായി.
ഓസ്‌ട്രേലിയക്ക് വേണ്ടി പീറ്റര്‍ നെവില്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു.
















