Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏകദിനത്തില്‍ വീണ്ടും ചരിത്രം കുറിച്ച് ബംഗ്ലാ കടുവകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2015, 10:34 pm IST
inSports

ധാക്ക: സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ നാലാം ഏകദിന പരമ്പരയും സ്വന്തമാക്കി ബംഗ്ലാദേശിന്റെ ചരിത്രനേട്ടം. കഴിഞ്ഞ ലോകകപ്പിന് മുന്‍പ് സിംബാബ്‌വെയെ 5-0ന് തകര്‍ത്ത് പരമ്പര സ്വന്തമാക്കിയ ബംഗ്ലാ കടുവകള്‍ ലോകകപ്പിനുശേഷം പാക്കിസ്ഥാന്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളെ പരാജയപ്പെടുത്തിയാണ് ഏകദിന പരമ്പര സ്വന്തമാക്കിയിരിക്കുന്നത്. പാക്കിസ്ഥാനെ 3-0ന് പരാജയപ്പെടുത്തിയപ്പോള്‍ ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും 2-1നും പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ടീം ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം രചിച്ചത്.

കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയോട് പരാജയപ്പെട്ട് പുറത്തായശേഷം കളിച്ച ഒമ്പതെണ്ണത്തില്‍ രണ്ടില്‍ മാത്രമാണ് ബംഗ്ലാദേശ് പരാജയപ്പെട്ടത്.സ്വന്തം മണ്ണിലാണ് തുടര്‍ച്ചയായ പരമ്പര വിജയങ്ങളെങ്കിലും അവരുടെ നേട്ടത്തെ വില കുറച്ചുകാണാന്‍ കഴിയുകയില്ല.

ഒരു സൂപ്പര്‍താരത്തിന്റെ മികവിലല്ല അവരുടെ നേട്ടങ്ങള്‍. മറിച്ച് പതിനൊന്നുപേരും ഒരേ മനസ്സോടെ വിജയം മാത്രം ലക്ഷ്യമിട്ട് പൊരുതി നേടിയതാണ് റാങ്കിങ്ങില്‍ തങ്ങളേക്കാള്‍ ഏറെ മുന്നിലുള്ള പാക്കിസ്ഥാന്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരെയുള്ള വിജയം. ഈ മൂന്ന് രാജ്യങ്ങള്‍ക്കെതിരെയും ചരിത്രത്തിലാദ്യമായിട്ടാണ് ബംഗ്ലാദേശ് ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ഏകദിനത്തില്‍ പരാജയപ്പെട്ടശേഷമായിരുന്നു തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളും വിജയിച്ച് ബംഗ്ലാ കടുവകള്‍ വെന്നിക്കൊടി പാറിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ട്വന്റി 20 മത്സരങ്ങളും പരാജയപ്പെട്ടശേഷമായിരുന്നു ബംഗ്ലാദേശിന്റെ പടയോട്ടം. ബംഗ്ലാദേശിന്റെ ഈ വിജയം ഏകദിന ക്രിക്കറ്റിലെ മറ്റ് കരുത്തര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ്. ഇനി ഒരു ടീമും അവരെ നിസ്സാരന്മാരായി കാണില്ലെന്ന് ഉറപ്പ്.

ബുധനാഴ്ച രാത്രി ദക്ഷിണാഫ്രിക്കക്കെതിരായ അവസാനത്തെയും മൂന്നാമത്തെയും ഏകദിനത്തില്‍ 9 വിക്കറ്റിനായിരുന്നു ബംഗ്ലാ കടുവകള്‍ വിജയം കൊത്തിപ്പറന്നതും പരമ്പര സ്വന്തമാക്കിയതും.

ബാക്കി നിര്‍ത്തി ബംഗ്ലാദേശ് മറികടന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 168ന് 9, ബംഗ്ലാദേശ് 26.1 ഓവറില്‍ 170 ഒന്ന്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ജെ.പി. ഡുമിനിയുടെയും (51) ഡേവിഡ് മില്ലറുടെയും (44) ബാറ്റിംഗ് മികവിലാണ് 150 കടന്നത്. ക്വിന്റണ്‍ ഡീകോക്ക് (7), ഹഷീം അംല (15), ഫാഫ് ഡൂപ്ലെസിസ് (6), റോസൗ (17) എന്നിവരെ തുടക്കത്തിലെ നഷ്മായ ദക്ഷിണാഫ്രിക്ക നാലിന് 50 റണ്‍സ് എന്ന നിലയില്‍ തുടക്കത്തിലേ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് മഴയെത്തിയത്. പിന്നീട് മഴ മാറി മത്സരം പുനരാരംഭിച്ചപ്പോള്‍ 40 ഓവറാക്കി കുറച്ചു. ഇതിനുശേഷം രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത മില്ലറും ഡൂമിനിയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും ഇരുവരും പുറത്തായശേഷം ദക്ഷിണാഫ്രിക്ക വീണ്ടും തകര്‍ന്നു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഷക്കീബ് അല്‍ ഹസനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ മുസ്തഫിസുര്‍ റഹ്മാനും റൂബല്‍ ഹൊസൈനും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയത്.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ ചെറിയ ലക്ഷ്യത്തെ പിന്തുടര്‍ന്ന ബംഗ്ലാദേശിന് ഉജ്ജ്വല തുടക്കമാണ് ഓപ്പണര്‍മാരായ തമിം ഇഖ്ബാലും സൗമ്യ സര്‍ക്കാരും ചേര്‍ന്ന് നല്‍കിയത്. അബോട്ടും മോര്‍ക്കലും ഉള്‍പ്പെട്ട ദക്ഷിണാഫ്രിക്കന്‍ പേസ് പടക്കെതിരെ കത്തിക്കയറിയ ബംഗ്ലാ ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ 24.4 ഓവറില്‍ 154 റണ്‍സാണ് അടിച്ചുകൂട്ടിയത്. 75 പന്തില്‍ നിന്ന് 13 ഫോറും ഒരു സിക്‌സറുമടക്കം 90 റണ്‍സെടുത്ത സൗമ്യ സര്‍ക്കാര്‍ പുറത്തായെങ്കിലും തമീം ഇക്ബാലും (77 പന്തില്‍ 61 നോട്ടൗട്ട്) ലിറ്റണ്‍ ദാസും (5 നോട്ടൗട്ട്) ചേര്‍ന്ന് ബംഗ്ലാദേശിന്റെ ഐതിഹാസിക ജയം പൂര്‍ത്തിയാക്കി. ബംഗ്ലാദേശ് താരം സൗമ്യ സര്‍ക്കാരാണ് മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരിസും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.