പല്ലെക്കെലെ: ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന് മികച്ച സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത അവര്‍ എട്ടു വിക്കറ്റ് നഷ്ടപ്പെടുത്തി 287 റണ്‍സെടുത്തു. ഓപ്പണര്‍ അഷര്‍ അലി (79), ഷൊയ്ബ് മാലിക്ക് (51), മുഹമ്മദ് റിസ് വാന്‍ (52) എന്നിവരുടെ അര്‍ധ ശതകങ്ങളാണ് പാക് പടയെ മുന്നോട്ടു നയിച്ചത്. അലി ആറു ഫോറുകള്‍ പറത്തി. രണ്ടു ബൗണ്ടറികളും മൂന്നു സിക്സറും അടങ്ങുന്നതായിരുന്നു മാലിക്കിന്റെ ഇന്നിങ്സ്. റിസ്വാന് അഞ്ചു ബൗണ്ടറികളും ഒരു സിക്സറും സ്വന്തമാക്കി.
ലാസിത് മലിംഗ രണ്ടു വിക്കറ്റ് പിഴുതു. എങ്കിലും പത്ത് ഓവറില്‍ 64 റണ്‍സ് വഴങ്ങിയ മലിംഗ പെരുമ കാത്തില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 35.3 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തിട്ടുണ്ട്. കുശാല്‍ പെരേര (68) തിളങ്ങി. പാക് നിരയില്‍ റഹത്ത് അലിക്ക് മൂന്നു വിക്കറ്റുകള്‍ ലഭിച്ചു.
















