Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐപിഎല്ലിനെ നിലനിര്‍ത്താന്‍ പുതിയ സാധ്യതകള്‍ തേടി ബിസിസിഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2015, 10:27 pm IST
inSports

ന്യൂദല്‍ഹി: ജസ്റ്റിസ് ലോധ കമ്മീഷന്‍ വിധിയെഴുതിയതോടെ പുതിയ വഴികള്‍ തേടേണ്ട അവസ്ഥയിലായി ബിസിസിഐ. രണ്ട് മുന്‍ ചാംപ്യന്മാര്‍ക്ക് വിലക്ക് വീണതോടെ അടുത്ത വര്‍ഷം ടീമുകളുടെ എണ്ണം ആറായി കുറയുമെന്ന പ്രതിസന്ധി ഒരുവശത്ത്, ഇരു ടീമുകളിലുമായുള്ള അമ്പതോളം കളിക്കാരുടെ ഭാവി മറുവശത്ത്.

ഏകദിന നായകന്‍ എം.എസ്. ധോണിയും, താത്കാലിക നായകന്‍ അജിങ്ക്യ രഹാനെയുമടക്കം പല പ്രമുഖരും കളിക്കാരുടെ പട്ടികയില്‍. അവരുടെ താരമൂല്യം ഇല്ലാതായാലുള്ള നഷ്ടം ഭീമമാകും. അതിനേക്കാള്‍ സങ്കീര്‍ണമാണ് ടീമുകളുടെ എണ്ണം കുറയുമ്പോഴുള്ള സ്ഥിതി. മത്സരങ്ങള്‍ കുറയും, കാണികളുടെ താത്പര്യവും നഷ്ടമാകും. അതിലൂടെയുള്ള വരുമാന നഷ്ടം വേറെ. ഇതിനൊക്കെ മാന്യമായ പരിഹാരം കണ്ടില്ലെങ്കില്‍ വീണ്ടും കോടതി കയറേണ്ടിയുംവരും. ചുരുക്കത്തില്‍ ചെകുത്താനും കടലിനും ഇടയിലാണ് ബിസിസിഐ.

മൂന്നു സാധ്യതകളാണ് പ്രധാനമായും ബിസിസിഐ തേടുന്നത്. ഒഴിവു വരുന്ന രണ്ട് സ്ഥാനങ്ങളിലേക്ക് പുതിയ ഫ്രാഞ്ചൈസികളെ ക്ഷണിക്കുക; മുഴുവന്‍ കളിക്കാരെയോ, വിലക്കിയ രണ്ട് ടീമുകളിലെ കളിക്കാരെ മാത്രമോ ലേലത്തില്‍ വയ്‌ക്കുക; കളങ്കിതരായ ഉടമകളെ ഒഴിവാക്കി ടീമിനെ നിലനിര്‍ത്തുക. ഇതില്‍ മൂന്നാമത്തേതിന് നേര്‍ത്ത സാധ്യത മാത്രം.

ആദ്യത്തേതിനാകട്ടെ കടമ്പകളേറെ. അടുത്ത ഐപിഎല്ലിനു മുന്‍പ് ഇതു സാധ്യമാക്കണമെങ്കില്‍ ഏറെ പ്രയത്‌നിക്കണം. പുതിയ രണ്ട് ടീമുകള്‍ക്കായി ലേലം നടത്തുമ്പോള്‍ പുതിയ ചട്ടങ്ങള്‍ രൂപീകരിക്കണം. ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പൂനെയെയും കൊച്ചിയെയും കൊണ്ടുവന്നതു പോലെയാകരുതെന്ന വെല്ലുവിളിയുണ്ട്.  പുതിയ ഫ്രാഞ്ചൈസിയെ ക്ഷണിക്കുമ്പോള്‍ ജയ്‌പൂരിനും ചെന്നൈയ്‌ക്കും മാത്രമാകണോ, മറ്റു നഗരങ്ങളെ പരിഗണിക്കണമോയെന്നതിലും തീരുമാനം വേണം.

ഇപ്പോള്‍ത്തെന്ന ബിസിസിഐ 550 കോടി നല്‍കണമെന്ന ആര്‍ബിട്രേറ്ററുടെ വിധിയില്‍ പണം വേണ്ട ടീം മതിയെന്ന നിലപാടാണ് ടസ്‌കേഴ്‌സ് മാനേജ്‌മെന്റ് സ്വീകരിച്ചത്. പുതിയ നഗരങ്ങളെ പരിഗണിച്ചാല്‍ കൊച്ചിയെ ഒഴിവാക്കാനുമാകില്ല. രണ്ട് വര്‍ഷം കഴിയുമ്പോള്‍ വിലക്ക് അവസാനിച്ച് ടീമുകള്‍ മടങ്ങിവരുന്നതും മുന്നില്‍ക്കാണണം.

താര ലേലവും പ്രതിസന്ധിയാകും. ആറു ടീമുകള്‍ക്കായി രണ്ട് ടീമിലെ താരങ്ങള്‍ക്കു മാത്രമായി ലേലം നടത്തിയാല്‍ നിരവധി പേര്‍ക്ക് അവസരം നഷ്ടപ്പെടും. ഇപ്പോള്‍ തന്നെ പരമാവധി താരങ്ങള്‍ എല്ലാ ടീമിലുമുണ്ട്. അടുത്ത ലേലം 2017ല്‍ മാത്രമെന്നിരിക്കെ ടീമിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കേണ്ടി വരും.

പ്രമുഖരെ മാത്രമാകും ടീമുകള്‍ താത്പര്യപ്പെടുക. രണ്ട് ടീമുകളെ പുതുതായി ഉള്‍പ്പെടുത്തുമ്പോള്‍ ഈ താരങ്ങളില്‍നിന്നു മാത്രമുള്ള തെരഞ്ഞെടുപ്പിന് അവര്‍ തയാറായിക്കൊള്ളണമെന്നില്ല. അങ്ങനെയെങ്കില്‍ പുതിയ ലേലം നടത്തേണ്ടിവരും. ഇതിന് മറ്റു ടീമുകളും സമ്മതിക്കണം.

വിലക്കിയ ടീമുകളെ വില്‍ക്കാന്‍ ഉടമകള്‍ക്ക് അനുമതി നല്‍കുന്ന കാര്യവും ആലോചനയില്‍. അഴിമതിക്കറ പുരണ്ട ടീമുകളെ വാങ്ങാന്‍ ആരെങ്കിലും വരുമോയെന്നതില്‍ ഉറപ്പുപോര. വന്നാല്‍ തന്നെ ടീമിന്റെ മൂല്യം ഇടിയും. അത് നിലവിലെ ഉടമകള്‍ അംഗീകരിക്കണമെന്നില്ല.

വിധി വന്നതോടെ ബിസിസിഐയിലെയും ഐപിഎല്ലിലെയും പ്രമുഖര്‍ അനൗപചാരിക ചര്‍ച്ച നടത്തി. വിഷയം പരിശോധിക്കാന്‍ ഐപിഎല്‍ ജനറല്‍ കൗണ്‍സില്‍ ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. വിധി മുഴുവന്‍ പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനമെന്നും ബിസിസിഐ.

ധോണി ഇല്ലാത്തതിനെക്കുറിച്ച്

ചിന്തിക്കാന്‍ കഴിയില്ലെന്ന് ഗവാസ്‌കര്‍

ന്യൂദല്‍ഹി: മഹേന്ദ്ര സിങ് ധോണിയില്ലാത്ത ഐപിഎല്ലിനെപ്പറ്റി ചിന്തിക്കാനേ കഴിയുന്നില്ലെന്ന് ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ധോണി നയിക്കുന്ന  ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ടൂര്‍ണമെന്റില്‍ നിന്ന് വിലക്കിയ പശ്ചാത്തലത്തിലായിരുന്നു ഗവാസ്‌കറിന്റെ പ്രതികരണം. ധോണിയില്ലാത്ത ഐപിഎല്ലിനെക്കുറിച്ച് ചിന്തിക്കുക പ്രയാസം. എംഎസ്ഡിക്ക് 34 വയസായി. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിടപറയാന്‍ ഒരുങ്ങുകയാവും. എന്നിരുന്നാലും ഐപിഎല്ലില്‍ ധോണിയില്ലാത്തതു  ആലോചിക്കാനേ സാധിക്കുന്നില്ല, ഗവാസ്‌കര്‍ പറഞ്ഞു.

സൂപ്പര്‍ കിങ്‌സിന്റെയും രാജസ്ഥാന്‍  റോയല്‍സിന്റെയും താരങ്ങളുടെ അവസ്ഥ ഭയാനകം തന്നെ. പ്രത്യേകിച്ച് ഒരു തെറ്റും ചെയ്യാതെ ഒന്നു രണ്ടുപേരുടെ കുറ്റത്തിന് ഫലം അനുഭവിക്കേണ്ടിവരുമ്പോള്‍.ഐപിഎല്ലിന് ഇനിയും എട്ടുമാസങ്ങള്‍ അവശേഷിക്കുന്നുണ്ട്. അതിനാല്‍ രണ്ടു ടീമുകളെ കണ്ടെത്താന്‍  ബിസിസിഐക്ക് സാധിക്കുമെന്നും  അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.