ലണ്ടന്‍: വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സ് കിരീട ജയത്തിന്റെ ലഹരിയിലായിരുന്നു ഇന്ത്യന്‍ ഇതിഹാസം ലിയാണ്ടര്‍ പേസ്. പക്ഷേ, അതിലും വലിയ സര്‍പ്രൈസ് ലിയാണ്ടറിനെ തേടിയെത്തി.
സമ്മാന ദാനത്തിനുശേഷം സ്റ്റേഡിയത്തിന് പുറത്ത് സിഎന്‍എന്‍- ഐബിഎന്‍ ചാനലിന് അഭിമുഖം നല്‍കുകയായിരുന്നു പേസ്. ചാനല്‍ മൈക്കും കൈയിലേന്തി നിന്ന പേസിനു മുന്നില്‍ പെട്ടെന്നൊരു കാര്‍ ഒഴുകിവന്നു. അതിനുള്ളില്‍ സിംഗിള്‍സ് ചാമ്പ്യന്‍ സെര്‍ബിയന്‍ ഹീറോ നൊവാക് ഡോക്കോവിച്ച്. ട്രോഫി മാറിലൊതുക്കിയ പേസ് പെരുവിരല്‍ ഉയര്‍ത്തി ഡോക്കേയ്‌ക്ക് ആശംസ നേര്‍ന്നു.
കാറിന്റെ മുന്‍സീറ്റിലിരുന്ന ഡോക്കോ പേസിനെ നോക്കി വിരല്‍ ചൂണ്ടി ചിരിച്ചുകൊണ്ട് അഭിനന്ദനം കലര്‍ന്ന തമാശ പറഞ്ഞ് കടന്നുപോയി’. നോള്‍ (ഡോക്കോയുടെ വിളിപ്പേര്) കലക്കി ചാമ്പ്യന്‍. നിങ്ങളന്നെ പ്രചോദിപ്പിച്ചു സഹോദരാ. ഇതാണു ശരിക്കുള്ള സന്തോഷം, ഡോക്കോ അഭിനന്ദിച്ചതിനു പിന്നാലെ പേസ് പ്രതികരിച്ചു.
















